For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനും പ്രണവും തമ്മിൽ പല കാര്യങ്ങളിലും സാമ്യം ഉണ്ട് ; അതിഥി രവി

  |

  പൊതുവെ മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ അതുകൊണ്ട് തന്നെ പ്രണവിന്റെ സ്വഭാവത്തെ പറ്റിയും പ്രണവിന്റെ രീതികളെ പറ്റിയും ആരാധകർ അറിയുന്നത് പലപ്പോഴും കൂടെ അഭിനയിച്ചവരിൽ നിന്നുമാണ്. ഹൃദയത്തിൽ പ്രണവിന്റെ അഭിനയം കണ്ട നമ്മളിൽ പലർക്കും തോന്നിയ കാര്യമാണ് മോഹൻലാലുമായി പ്രണവിന്റെ അഭിനയത്തിനുള്ള സാമ്യം. ഇപ്പോഴിതാ അഭിനയത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ലാലേട്ടനും പ്രണവും സാമ്യമുണ്ടെന്ന് പറയുകയാണ് അതിഥി രവി.

   Adithi Ravi

  ആദി എന്ന ചിത്രത്തില്‍ പ്രണവിനൊപ്പവും ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ച താരമാണ് അതിഥി രവി. ലാലേട്ടനൊപ്പവും പ്രണവിനൊപ്പവും സിനിമ ചെയ്യാന്‍ കഴിഞ്ഞത് കരിയറിലെ വലിയ ഭാഗ്യമാണെന്നാണ് അതിഥി ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

  ലാലേട്ടനും പ്രണവും തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുണ്ടെന്നും രണ്ടുപേരും ഭയങ്കര സിംപിളാണെന്നും അതിഥി പറഞ്ഞു."രണ്ട് പേരും ഭയങ്കര സിംപിളാണ്. നമ്മള്‍ ദൂരെ നിന്ന് നോക്കി കാണുന്നതുപോലെയല്ല. പ്രണവൊക്കെ നമ്മുടെ ഒരു നെക്സ്റ്റ് ഡോര്‍ ബോയ് പോലെയാണ്. അതുപോലെ തന്നെയാണ്

  പ്രണവിന്റെ സിംപ്ലിസിറ്റി തന്നെയാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ് എന്നാണ് അതിഥി പറയുന്നത്. ഒട്ടും സംസാരിക്കാത്ത ആളൊന്നുമല്ല അദ്ദേഹം എന്നും. കൂടെ വര്‍ക് ചെയ്ത എല്ലാവര്‍ക്കും അത് മനസിലാവും എന്നും അഥിതി വ്യക്തമാക്കി. "അത്യാവശ്യം കുറുമ്പുള്ള ഭയങ്കര രസമുള്ള ആളാണ് പ്രണവ്. അതേസമയം ഭയങ്കര കൂളായി ഇരിക്കുകയും ചെയ്യും. രണ്ടും രണ്ട് എക്‌സ്ട്രീം ആണ്."

  ആദിയിലെ പ്രണവുമായുള്ള ഷൂട്ടിങ് അനുഭവം ഇങ്ങനെയാണ് അതിഥി പങ്കുവെച്ചത് "ആദിയില്‍ ചിലപ്പോള്‍ എന്റെ ഷോട്ടൊക്കെ എടുക്കുമ്പോള്‍ പ്രണവ് സജഷന്‍നില്‍ നില്‍ക്കുന്ന സമയമായിരിക്കും. ഞാനായിരിക്കും ഫോക്കസില്‍. ഈ സമയത്ത് അവന്‍ നമ്മളെ നോക്കി ചിരിക്കും. ഞാന്‍ സീരിയസ് ആയി ചെയ്യേണ്ട സീനായിരിക്കും. എന്നാല്‍ എന്നെ നോക്കി.. മ് മ് ചെയ്‌തോ എന്ന മട്ടില്‍ ചിരിക്കും. പിന്നെ അദ്ദേഹം നന്നായി ഗിറ്റാര്‍ വായിക്കുന്ന ആളാണ്. സിനിമയിലും അത്തരത്തിലൊരു സീനുണ്ട്. അന്ന് ഞങ്ങള്‍ എല്ലാവരും കൂടി സെറ്റിലിരുന്ന് പാട്ടൊക്കെ പാടിയിരുന്നു."

  ട്വല്‍ത്ത് മാന്റെ സെറ്റിൽ മോഹൻലാലുമായുള്ള അനുഭവവും അഭിമുഖത്തിൽ അഥിതി പങ്കുവച്ചു. "ലാലേട്ടന്‍ സെറ്റില്‍ ലാലേട്ടനെ ഞാന്‍ അങ്ങനെ എക്‌സ്‌പെക്ട് ചെയ്തിരുന്നില്ല. സെറ്റില്‍ ആദ്യത്തെ ആഴ്ച ഞാന്‍ ലാലേട്ടനോട് സംസാരിച്ചിട്ടേ ഇല്ല. മാറി നിന്ന് സാര്‍ ഗുഡ്‌മോണിങ് എന്നൊക്കെ പറയുമായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ചുള്ള സീക്വന്‍സ് ഒക്കെ വന്നപ്പോഴാണ് ഇത്രയും ഒരു സിംപിളും ജം ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മനസിലായത്."

  "സെറ്റില്‍ വെച്ച് ലാലേട്ടനുമായി അധികം സംസാരിക്കാന്‍ പറ്റിയിട്ടില്ല. കാരണം ഞാന്‍ അധികം സംസാരിക്കാത്ത ആളാണ്. ആളുകളുമായി കമ്പനിയാവാന്‍ സമയമെടുക്കും. ഒരു സിനിമ മുഴുവന്‍ തീരാറാവുമ്പോഴായിരിക്കും ഞാന്‍ എല്ലാവരുമായി കമ്പനി ആയി വരുന്നത്. ഇനി രണ്ട് ദിവസം കൂടിയേ ഷൂട്ടുള്ളൂ എന്ന് പറയുമ്പോഴായിരിക്കും അയ്യോ എന്ന് തോന്നുക. അത് വരെ ഞാന്‍ മിണ്ടത്തേ ഇല്ല." അഥിതി പറഞ്ഞു.

  ട്വല്‍ത്ത് മാനിലേക്ക് എന്നെ വിളിച്ചത് ജീത്തു സാറാണ്. ഞാനും അനുശ്രീയും ആദിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആദ്യം അനുശ്രീയെ വിളിച്ചു അതിന് ശേഷമാണ് എന്നെ വിളിച്ചത്. പല ക്യാരക്ടേഴ്‌സുണ്ട്. ഏതാണ് ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചു. ഡെപ്ത്തുള്ള ക്യാരക്ടേഴ്‌സുണ്ട്. എന്നാല്‍ അത്രയും ഡെപ്തുള്ള റോള്‍ വേണ്ട എന്ന് പറഞ്ഞു. ഈ പടത്തിന്റെ ഒരു ഭാഗമായാല്‍ മതിയെന്നാണ് സാറിനോട് പറഞ്ഞത്.

  ലോക്ഡൗണ്‍ സമയത്ത് പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ഇതെന്നും. ചെറിയ പടമായിരിക്കും എന്ന് പറഞ്ഞാണ് ജീത്തു ജോസഫ് തന്നെ വിളിച്ചതെന്നും അഥിതി പറഞ്ഞു. "ആരാണ് ഹീറോ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. സാറിന്റെ രീതി അങ്ങനെയാണ്. ആദി ചെയ്യുമ്പോഴും ആരാണ് ഹീറോ എന്ന് പറഞ്ഞിരുന്നില്ല." അഥിതി കൂട്ടിച്ചേർത്തു.

  Gayathri Suresh about Vinayakan's statement | FilmiBeat Malayalam

  മെയ് 13 ന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന പത്താം വളവ് എന്ന ചിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അതിഥി അവതരിപ്പിക്കുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  English summary
  There are many similarities between Mohanlal and Pranav Says Aditi Ravi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X