For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ തി.മി.രം ഒടിടി റിലീസിനൊരുങ്ങുന്നു...

  |

  നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം പ്രദര്‍ശനത്തിനെത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടര്‍ജീവിത വികാസങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

  thimiram

  ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും അതുതന്നെയാണ്. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്ത്രീകള്‍ അയാളിലുണ്ടാക്കുന്ന ഉള്‍ക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേര്‍സാക്ഷ്യമാകുന്നു. ഇരുള്‍മൂടിയ പുറം കാഴ്ചകളെക്കാള്‍ നമ്മള്‍ ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആണ്‍മനസ്സുകളില്‍ അവശേഷിക്കുന്ന പുരുഷ മേല്‍ക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ടുതന്നെയാണ് ''കണ്ണാണ് പെണ്ണ്'' എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചിരിക്കുന്നതും. ചിത്രം ഏപ്രില്‍ 29-ന് ഉച്ചയ്ക്ക് 2.30 മണിക്ക് നീസ്ട്രീം പ്‌ളാറ്റ്‌ഫോമിലൂടെ റിലീസാകുന്നു.

  കെ.കെ. സുധാകരന്‍, വിശാഖ് നായര്‍, രചന നാരായണ്‍കുട്ടി, ജി. സുരേഷ് കുമാര്‍, പ്രൊഫ. അലിയാര്‍, മോഹന്‍ അയിരൂര്‍, മീരാ നായര്‍, ബേബി സുരേന്ദ്രന്‍, കാര്‍ത്തിക, ആശാനായര്‍, സ്റ്റെബിന്‍, രാജേഷ് രാജന്‍, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാല്‍, ആശാ രാജേഷ്, മാസ്റ്റര്‍ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.

  ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ കെ.കെ. സുധാകരനാണ് ചിത്രം നിർമ്മിക്കുന്നത്. രചന, എഡിറ്റിംഗ്, സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - ഉണ്ണിമടവൂര്‍, ഗാനരചന - അജാസ് കീഴ്പ്പയ്യൂര്‍, രാധാകൃഷ്ണന്‍ പ്രഭാകരന്‍, സംഗീതം - അര്‍ജുന്‍ രാജ്കുമാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - രാജാജി രാജഗോപാല്‍, ചീഫ് അസ്സോ: ഡയറക്ടര്‍ - ബിജു കെ. മാധവന്‍, കല - സജീവ് കോതമംഗലം, ചമയം - മുരുകന്‍ കുണ്ടറ, കോസ്റ്റ്യും - അജയ് സി. കൃഷ്ണ, സൗണ്ട് മിക്‌സ് - അനൂപ് തിലക്, ഡിഐ കളറിസ്റ്റ് - ആര്‍. മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകന്‍ -മൃതുല്‍ വിശ്വനാഥ്, അസ്സോ: ഡയറക്‌ടേഴ്‌സ് - നാസിം റാണി, രാമുസുനില്‍, റിക്കോര്‍ഡിസ്റ്റ് - രാജീവ് വിശ്വംഭരന്‍, വിഎഫ്എക്‌സ് - സോഷ്യല്‍ സ്‌ക്കേപ്പ്, ടൈറ്റില്‍ ഡിസൈന്‍ - ജിസ്സന്‍പോള്‍, ഡിസൈന്‍സ് - ആന്‍ഡ്രിന്‍ ഐസക്, സ്റ്റില്‍സ് - തോമസ് ഹാന്‍സ് ബെന്‍, പിആര്‍ഓ - അജയ്തുണ്ടത്തില്‍.

  Read more about: movie
  English summary
  Thimiram getting ready for OTT Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X