Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പ്രേമം കൂട്ടുക്കെട്ട് വീണ്ടും! ശ്രദ്ധേയമായി തൊബാമയിലെ ആദ്യ ഗാനം! വീഡിയോ കാണാം
നേരം,പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രന് നിര്‍മ്മാതാവുന്ന പുതിയ ചിത്രമാണ് തൊബാമ. പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മൊഹ്സിന്‍ കാസിമാണ്. പ്രേമത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് തൊബാമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിജു വില്‍സണ്‍,കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ അല്‍ഫോണ്‍സ് പുത്രനും സുകുമാരന്‍ നാലേപ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഹാസ്യത്തിന് പ്രധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും തൊബാമയെന്നാണ് അറിയുന്നത്. ടിവി അശ്വതിയും മൊഹ്സിന്‍ കാസിമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി പുണ്യ എലിസബത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രാജേഷ് ശര്‍മ്മ,ശ്രീലക്ഷ്മി, റാഫി, ശബരീഷ് വര്‍മ്മ, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേമത്തിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ രാജേഷ് മുരുകേശനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിക്കുന്നത്. സുനോജ് വേലായുധന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് ഷിനോസ് റഹ്മാനാണ്.
ഞാനൊന്നും പറയുന്നില്ല! എല്ലാം നിനക്ക് അറിയാമല്ലോ! റോഷനോട് പ്രിയാ വാര്യര്‍! കാണാം
വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ് ചിത്രത്തിന് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. തൊബാമയിലെ ആദ്യ വീഡിയോ ഗാനം ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന് നിവിന്‍പോളിയാണ് ചിത്രത്തിന്റെ വീഡിയോ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രിയ കൂട്ടുകാര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് നിവിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. രാജേഷ് മുരുകേശന്റെ സംഗീതത്തില്‍ ബെന്നി ദയാല്‍, അമല്‍ ആന്റണി രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
നിങ്ങള്‍ക്ക് ഇവിടെ നീതികിട്ടില്ല! ഇത് കേരളമാണ്! ഇവിടെ ഇങ്ങനെയാണെന്ന് ഹണിറോസ്
ഇതു പൊളിക്കും! സൗബിന് ഷാഹിറിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസില്‍
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ