twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് സിനിമകളെടുത്തു, രണ്ടിനും ദേശീയ പുരസ്‌കാരം! പോത്തേട്ടന്‍സ് ബ്രില്ല്യണ്‍സ് ചുമ്മാതല്ല..

    |

    ആദ്യമായി സിനിമ സംവിധാനം ചെയ്ത് ദേശീയ പുരസ്‌കാര വേദിയിലെത്തിച്ച സംവിധായകനായിരുന്നു ദിലീഷ് പോത്തന്‍. കഴിഞ്ഞ വര്‍ഷമായിരുന്നു മഹേഷിന്റെ പ്രതികാരത്തിന് അംഗീകാരം കിട്ടിയത്. ഇത്തവണ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതും ദിലീഷ് പോത്തന്റെ സിനിമയായിരുന്നു എന്നതിലൂടെ മലയാളികള്‍ക്ക് വീണ്ടും അഭിമാനിക്കാം..

    മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!

    മഹേഷിന്റെ പ്രതികാരത്തിന്റെ വിജയത്തിന് ശേഷം ദിലീഷ് പോത്തന്‍ രണ്ടാമതായി സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഇത്തവണത്തെ മികച്ച മലയാള സിനിമ. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ നാല് ദേശീയ പുരസ്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്.

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും

    ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഇത്തവണത്തെ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിലെ മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍. മികച്ച സഹനടന്‍ ഫഹദ് ഫാസില്‍, മകിച്ച തിരക്കഥാകൃത്തായി സജീവ് പഴവൂര്‍ എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പത്ത് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് കിട്ടിയതെങ്കില്‍ അതില്‍ നാല് പുരസ്‌കാരങ്ങളും ഒറ്റ സിനിമ തന്നെയാണ് നേടിയിരിക്കുന്നത്.

     വാക്കുകളില്‍ ഒതുങ്ങില്ല...

    വാക്കുകളില്‍ ഒതുങ്ങില്ല...

    പ്രമുഖ സംവിധായകനായ ശേഖര്‍ കപൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിനിമയെ പുകഴ്ത്തി പറയാന്‍ ശേഖര്‍ കപൂര്‍ മറന്നില്ല. ബ്രില്ല്യന്റ് സിനിമയെന്നായിരുന്നു അദ്ദേഹം തൊണ്ടിമുതലിനെ വിശേഷിപ്പിച്ചത്. സിംപിള്‍ സിനിമയാണ്, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയം പറയുന്നു. ചെറിയ കാര്യങ്ങളാണ് പറയുന്നതെങ്കിലും നല്ല സിനിമയാണെന്നും പോലീസ് സ്‌റ്റേഷിനുള്ളിലുള്ള കഥയാണെന്നുമടക്കം തൊണ്ടിമുതലിനെ വാനോളം ശേഖര്‍ കപൂര്‍ പുകഴ്ത്തി പറഞ്ഞിരുന്നു.

     രണ്ടാമത്തെ വിജയം

    രണ്ടാമത്തെ വിജയം

    രണ്ട് സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും ദിലീഷ് പോത്തന്‍ ഇന്ന് മലയാളത്തിലെ സംവിധായകന്മാരില്‍ പ്രധാനിയാണ്. തന്റെ സിനിമയുടെ ഓരോ മുക്കിലും മൂലയിലും ശ്രദ്ധ കൊടുക്കുന്നതിലൂടെയാണ് പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന് പേരില്‍ ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ച് തുടങ്ങിയത്. മഹേഷിന്റെ പ്രതികാരം മികച്ച ഫീച്ചര്‍ ഫിലിമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായിട്ടാണ് പുരസ്‌കാരം നേടിയിരിക്കുന്നത്. ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടമാണ് ദിലീഷ് പോത്തന്‍ സ്വന്തമാക്കിയിരിക്കുന്നത്.

    ദിലീഷ് പറയുന്നത്...

    ദിലീഷ് പറയുന്നത്...

    കഴിഞ്ഞ വര്‍ഷം പുരസ്‌കാരം കിട്ടിയപ്പോഴും ഇപ്പോള്‍ കിട്ടിയപ്പോഴും സന്തോഷം മാത്രമാണുള്ളതാണ് ഇത്തവണ പുരസ്‌കാരം നേടിയ ദിലീഷ് പോത്തന്‍ പറയുന്നത്. അടുത്ത സിനിമയ്ക്ക് ശ്രമിക്കുമ്പോള്‍ അത് വലിയ പ്രചോദനമാണ്. മഹേഷിന് കിട്ടിയ അംഗീകാരമായിരുന്നു തൊണ്ടിമുതല്‍ പോലുള്ള സിനിമ എടുക്കാന്‍ ധൈര്യം തന്നത്. ഇനി വരുന്ന സിനിമകളിലും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

    English summary
    Thondimuthalam Driksakshiyum wins big at 65th National Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X