twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    By Nirmal Balakrishnan
    |

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി തിയറ്ററിലെത്താന്‍ പോകുകയാണ്. ലാല്‍-പ്രിയന്‍ കൂട്ടുകെട്ട് എന്നുകേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് ചിരിക്കാന്‍ പറ്റിയൊരു കോമഡി ചിത്രം, കുടുംബത്തോടൊപ്പം കാണാവുന്ന ചിത്രം എന്നീ പ്രതീക്ഷയോടെയാണ് ജനം തിയറ്ററിലെത്തുക.

    പ്രേക്ഷകര്‍ എല്ലാം മറന്ന് ചിരിച്ച നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ലാലിനെ നായകനാക്കി പ്രിയന്‍ ഒരുക്കിയിട്ടുണ്ട്‌.
    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ പ്രധാനപ്പെട്ട പത്ത് കോമഡി ചിത്രങ്ങള്‍.

    ബോയിങ്ങ് ബോയിങ്ങ്

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    1985ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തോടെയാണ് ലാല്‍ കോമഡി താരമായി ശരിക്കും അംഗീകരിക്കപ്പെട്ടത്. ലാലും മുകേഷുമായിരുന്നു പ്രധാന താരങ്ങള്‍. ലിസി, മേനക എന്നിവര്‍ നായികമാരും. നിരവധി പെണ്‍കുട്ടികളെ പ്രേമിക്കുന്ന ആളായിട്ടായിരുന്നു ലാല്‍ അഭിനയിച്ചത്. ഗരം മസാല എന്ന പേരില്‍ അക്ഷയ്കുമാറിനെയും ജോണ്‍ ഏബ്രഹാമിനെയും നായകനാക്കി ഈ ചിത്രം പിന്നീട് ഹിന്ദിയില്‍ ഒരുക്കി.

    താളവട്ടം

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    1986ല്‍ പ്രിയന്‍ ഒരുക്കിയ താളവട്ടം കോമഡിയിലൂടെ വികസിച്ച് ദുരന്തത്തില്‍ അവസാനിക്കുന്ന ചിത്രമായിരുന്നു. കോമഡി മാത്രമല്ല, സീരിയസ് വേഷത്തിലും തിളങ്ങാന്‍ കഴിയുമെന്ന ലാല്‍ തെളിയിച്ചു. വണ്‍ ഫ്‌ള്യൂ ഓവര്‍ കുക്കൂസ് നെസ്റ്റ് എന്ന വിദേശ ചിത്രത്തിന്റെ പകര്‍പ്പായിരുന്നു ചിത്രം. കാര്‍ത്തികയായിരുന്നു നായിക. പിന്നീട് ഈ ചിത്രം സല്‍മാന്‍ഖാനെ നായകനാക്കി ഹിന്ദിയിലും ഒരുക്കി.

    വെള്ളാനകളുടെ നാട്

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയന്‍ ഒരുക്കിയ ചിത്രം സമകാലിക കേരളത്തിലെ സംഭവ വികാസങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു. കോണ്‍ട്രാക്ടറായിട്ടായിരുന്നു ലാല്‍ അഭിനയിച്ചത്. ശോഭനയായിരുന്നു നായിക.

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം കോമഡിക്കൊപ്പം മികച്ചൊരുപ്രണയകഥകൂടിയാണ് അവതരിപ്പിച്ചത്. ശ്രീനിവാസന്‍ തന്നെയാണ് കഥയെഴുതിയത്. രഞ്ജിനിയായിരുന്നു നായിക.

    ചിത്രം

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    ലാലും രഞ്ജിനിയും പ്രയണജോടികളായി തിളങ്ങിയ ചിത്രം കേരളത്തില്‍ ഏറ്റവുമധികം ദിവസം ഒരേതിയറ്ററില്‍ കളിച്ച ചിത്രമായിരുന്നു. നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരും പ്രധാനവേഷത്തില്‍ അഭിനയിച്ചു.

    കിലുക്കം

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    മോഹന്‍ലാലും- തിലകനും മല്‍സരിച്ചഭിനയിച്ച കിലുക്കം ഇപ്പോഴും വലിയ താല്‍പര്യത്തോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. രേവതിയായിരുന്നു നായിക. ഇന്നസെന്റ്, ജഗതി എന്നിവരുടെ തകര്‍പ്പന്‍ കോമഡിയും ചിത്രത്തി്‌ന്റെ ഹൈലൈറ്റ് ആയിരുന്നു.

    മിഥുനം

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന മിഥുനം മോഹന്‍ലാല്‍ തന്നെയായിരുന്നു നിര്‍മിച്ചത്. ഉര്‍വശിയായിരുന്നു നായിക. ദാക്ഷായണി ബിസ്‌കറ്റ് ഉണ്ടാക്കാന്‍ നടക്കുന്ന ചെറുപ്പക്കാരന്റെ വിഷമങ്ങളായിരുന്നു കോമഡിയിലൂടെ അവതരിപ്പിച്ചത്.

    തേന്‍മാവിന്‍ കൊമ്പത്ത്

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    ലാലും ശോഭനയും പ്രണയജോടികളായി ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നത് തേന്മാവിന്‍കൊമ്പത്തെ മാണിക്യനിലൂടെയും കാര്‍ത്തുമ്പിയിലൂടെയുമായിരുന്നു. നെടുമുടി, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍.

    മിന്നാരം

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    കിലുക്കത്തിന്റെ തകര്‍പ്പന്‍ കോമഡിയുടെ വിജയത്തിനു ശേഷം അതേ കൂട്ടുകെട്ടില്‍പിറന്ന ചിത്രമായിരുന്നു മിന്നാരം. ശോഭനയായിരുന്നു നായിക. ചിത്രത്തിന്റെ ക്ലൈമാക്‌സ് ദുരന്തത്തില്‍ അവസാനിച്ചത് മിന്നാരത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തെ ബാധിച്ചു.

    കാക്കകുയില്‍

    പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

    മോഹന്‍ലാല്‍- മുകേഷ് കൂട്ടുകെട്ടായിരുന്നു കാക്കക്കുയിലിന്റെ വിജയരഹസ്യം. മുഴുനീള കോമഡി തന്നെയായിരുന്നു. ബോളിവുഡിലെ സുനില്‍ഷെട്ടി അതിഥി താരമായി അഭിനയിച്ചിരുന്നു.

    English summary
    Top ten movies Of Mohanlal with Priyadarshan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X