For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയ്ക്ക് എന്നെ ആവശ്യമില്ല!! ഞാനത് ചെയ്‌തില്ലെങ്കിൽ മറ്റൊരാൾ, വെളിപ്പെടുത്തലുമായി ടൊവിനോ

  |

  വളരെ ചെറിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. മലയള സിനിമയിലേയ്ക്ക് സുന്ദരനായ വില്ലനായി എത്തുകയും പിന്നീട് തെന്നിന്ത്യയിലെ തന്നെ മിന്നും താരമായി മാറുകയായിരുന്നു. പ്രത്യേകിച്ച് സിനിമ പാരമ്പര്യമില്ലാതെ സ്വന്തം കഴിവ് കൊണ്ട് മാത്രമാണ് ടെവിനോ സിനിമ മേഖലയിൽ എത്തിച്ചേർന്നത്. അതിനാൽ അങ്ങേയറ്റം സിൻസിയറോടെയാണ് ഓരേ ചിത്രത്തേയും താരം സമീപിക്കുന്നത്. അത് ടൊവിനോ ചിത്രത്തിൽ നിന്ന് പ്രകടമാകുന്നുമുണ്ട്.

  കുളിമുറിയിലെ സീൻ ഡബ്ബ് ചെയ്യാൻ തയ്യാറായില്ല!! കെപിഎസി ലളിത മാറി നിന്നു, മണിച്ചിത്രത്താഴിലെ ആ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ...

  അഭിനയത്തിൽ തന്റേതായ ടാഗ് ലൈൻ ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ടൊവിനോ എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ലിപ് ലോക്കാണ്. മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് ആ രംഗം അഭിനയിച്ചിട്ടുള്ളതെങ്കിലും ടൊവിനോയുടെ ലിപ് ലോക്ക് അങ്ങേയറ്റം ഫേമസ്സാണ്. ഈ 2018 ടൊവിനോയ്ക്ക് ഏറെ വിജയം സമ്മാനിച്ച വർഷമാണ്. 2017 അവസാനം പുറത്തിറങ്ങിയ മായനദി മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങി എന്റെ ഉമ്മാന്റെ പേര് വരെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. നായകനായി മത്രമല്ല ധനുഷിന്റെ പ്രതിനായകമായി തിളങ്ങാനും ടൊവിനോയ്ക്ക് ഇക്കൊല്ലം കഴിഞ്ഞു. സിനിമയിൽ ഏറെ തിരക്കുള്ള താരമണ് ടൊവിനോ. ഇപ്പോഴിത ചലച്ചിത്ര മേഖലയിലെ നിലനിൽപ്പിനെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് മത്സരാർഥികൾ!! ശാന്തമാക്കാൻ കഷ്ടപ്പെട്ട് താരം,കാണൂ

   മത്സരം വേണം

  മത്സരം വേണം

  സിനിമ എന്നത് ഒരു മത്സരമുളള ഫീൽഡാണ്. ഇവിടെ നിലനിൽക്കുക എന്നത് ഏറെ പ്രധാനപ്പെട്ട വെല്ലുവിളിയാണ്. നമ്മൾ അവനവനോട് മത്സരിച്ചാൽ മാത്രമേ ബെസ്റ്റ് കൊണ്ടു വരാൻ സാധിക്കുകയുളളൂ. അത് തന്നെയാണ് എന്റെ വിശ്വാസമെന്നും ടൊവിനോ പറയുന്നു.

   സിനിമയ്ക്ക് എന്നെ ആവശ്യമില്ല

  സിനിമയ്ക്ക് എന്നെ ആവശ്യമില്ല

  സിനിമയ്ക്ക് ഒരിക്കലും ടൊവിനോയെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. ഞാൻ സിനിമയൽ നന്നായി പെർഫോം ചെയ്തില്ലെങ്കിൽ എനിയ്ക്ക് പകരം മറ്റൊരാൾ സിനിമയിൽ എത്തുമെന്നുള്ളത് ഉറപ്പാണ്. ആയതിനാൽ കിട്ടുന്ന കഥാപാത്രങ്ങൾ വളരെ മികച്ചതോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

  മാരി സിനിമ ലഭിക്കുന്നത്

  മാരി സിനിമ ലഭിക്കുന്നത്

  ഈ വർഷം മലയാളത്തിൽ നായകനായി എത്തുമ്പോൾ മുന്നേറുമ്പോൾ തമിഴിൽ വില്ലനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. ധനുഷിന്റെ പ്രതിനായകനായിട്ടാണ് ടെവിനോ തമിഴിൽ എത്തിയത്. മാരി2 ലെ ടൊവിനോയുടെ ബിജ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈ സിനിമയുടെ ഓഫർ നേടിയെത്തിയതിനെ കുറിച്ചും താരം പറഞ്ഞു. മാരി 2 ഓഫർ വന്നത് ഫോണിലൂടെയായിരുന്നു. പിന്നീട് അവർ തന്റെ കഥാപാത്രത്തിന്റെ സ്കെച്ചും പിഡിഎഫും തനിയ്ക്ക് അയച്ചു തരുകയായിരുന്നു. പിന്നീടാണ് സംവിധായകന്‍ ബാലാജിയെ നേരിട്ട് കാണുന്നത്.

   സിനിമയിലേയ്ക്ക് അടുപ്പിച്ചത് ധനുഷ്

  സിനിമയിലേയ്ക്ക് അടുപ്പിച്ചത് ധനുഷ്

  മാരി 2 ലേയ്ക്ക് തന്നെ നിർബന്ധിച്ച് അടുപ്പിച്ചത് ധനുഷായിരുന്നു. അദ്ദേഹം ഈ സിനിമയിലെ നായികൻ മാത്രമല്ല നിർമ്മാതാവും കൂടിയാണ്. ഷോർട്ട് കഴിഞ്ഞാൽ ഭക്ഷണം കഴിക്കാനായി ഒപ്പം വിളിക്കും. കൂടാതെ നമുക്കെല്ലാം ഒരു പരിഗണന നൽകുന്നുണ്ട്. അത് വളരെ വലിയ കാര്യമാണെന്നും താരം പറഞ്ഞു.

  സ്പെഷ്യൽ കെയറിങ്

  സ്പെഷ്യൽ കെയറിങ്

  തുടക്കത്തിൽ തന്നെ സ്പെഷ്യൽ കെയറിങ് വെണ്ടെന്ന് താൻ പറഞ്ഞിരുന്നു. പക്ഷെ ലൊക്കേഷനിലെത്തുന്ന സാധാരണക്കാർക്ക് പോലു പരിഗണന നൽകുന്നുണ്ട്. അതു കാണുമ്പോൾ ഇതൽപ്പം ഓവർ കെയർ അല്ലേയെന്ന് തോന്നും. എന്നാൽ അവരുടെ രീതി ഇങ്ങനെയാണെന്നും ടൊവിനോ പറഞ്ഞു.

  English summary
  tovino says about malayalam movie stability
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X