twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറഡോണയിലെ കാത്തിരുന്ന പ്രണയ ഗാനം പുറത്ത്!! നിലാപക്ഷികൾ... വീഡിയോ കാണൂ

    പാട്ടിന്റെ ഹാപ്പിനസ് വെർഷനാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്

    |

    സോഷ്യൽ മീഡിയയിലും യുട്യുബിലും തരംഗമായിരിക്കുന്നത് മറഡോണയുടെ നിലാപക്ഷികൾ എന്നു തുടങ്ങുന്ന ഗാനമാണ്. അതിമനോഹരമായ പ്രണയ ഗാനമാണിത്. പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് പാട്ടിന്റെ ഹാപ്പിനസ് വെർഷനാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തിയേറ്ററുകളിൽ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

    maradona

     ഏഴ് ദിവസം ലൈംഗികമായി പീഡിപ്പിച്ചു!! വീഡിയോയിൽ പകർത്തി, നടി ശ്രുതിയുടെ വെളിപ്പെടുത്തൽ ഏഴ് ദിവസം ലൈംഗികമായി പീഡിപ്പിച്ചു!! വീഡിയോയിൽ പകർത്തി, നടി ശ്രുതിയുടെ വെളിപ്പെടുത്തൽ

    ടൊവിനോ, ശരണ്യ, ടിറ്റോ, ലിൽസൺ, ലിയോണ ലിഷോയി എന്നിവരാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഷിന്‍ ശ്യാമും നേഹ എസ്. നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച നിലാപക്ഷി' എന്ന് തുടങ്ങുന്ന വരികൾക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

     ലാലേട്ടന്റെ കർണ്ണഭാരം കണ്ട് പൃഥ്വിയുടെ കിളി പോയോ!!എങ്ങനെ സാധിക്കുന്നു,പൃഥ്വിയുടെ ട്വീറ്റ് വൈറൽ ലാലേട്ടന്റെ കർണ്ണഭാരം കണ്ട് പൃഥ്വിയുടെ കിളി പോയോ!!എങ്ങനെ സാധിക്കുന്നു,പൃഥ്വിയുടെ ട്വീറ്റ് വൈറൽ

    മായനദിയുടെ വൻ വിജയത്തിനു ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമായ ശരണ്യയാണ് നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്

    English summary
    tovino thomas movie maradona nilapakshiyayi song video out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X