For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ തിരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കുന്നത് പ്രധാനമായും ഈ 3 കാര്യങ്ങൾ!! ടൊവിനോ വെളിപ്പെടുത്തുന്നു...

  |

  യുവതാരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ടൊവിനോ തോമസ്. വില്ലനായി എത്തുകയും സഹനടനായും ഏരറവും ഒടുവിൽ നടനായും തിളങ്ങുകയാണ്. ടൊവിനോയുടെ വളർച്ച ധ്രുത വേഗത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ സിനിമയോടുള്ള ഡെചിക്കേഷനാണ് ടൊവിനോ തോമസ് എന്ന നടന്റെ വളർച്ചയ്ക്ക് പിന്നിൽ. പ്രഭുവിന്റെ പുത്രനിലൂടെ സിനിമയിൽ എത്തിയെങ്കിലും ദുൽഖർ സൽമാൻ നായികനായ എബിസിഡിയിലെ വില്ലൻ കഥാപാത്രമായ അഖിലേഷ് വർമ്മയിലൂടെയാണ് ടൊവിനോ ശ്രദ്ധിക്കപ്പെട്ടത്.

  ടൊവിനോയുടെ നായികയാകണോ!! 19 നും 25 നും ഇടയിൽ പ്രായമുണ്ടോ, നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം....

  പിന്നിട് പുറത്തിറങ്ങിയ സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലപം പൃഥ്വിരാജും പാർവതി തകർത്ത് അഭിനയിച്ച എന്നു നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രം താരത്തിന്റഎ കരിയറിൽ വലിയൊരു ബ്രേക്കായിരുന്നു സമ്മാനിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനു ശേഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ടൊവിനോ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. താരം തന്നെയാണ് അവ വെളിപ്പെടുത്തിയിരിക്കുന്നത്.

  നന്തി പൂജയിൽ സുന്ദരിയായി ദീപിക!! ചടങ്ങിലെ ഹൈലൈറ്റ് ഈ കന്നട രൂചികൾ, ദീപിക അതിഥികളെ വീഴ്ത്തിയത് ഇങ്ങനെ

   നായകനായും പ്രതിനായകനായും

  നായകനായും പ്രതിനായകനായും

  നായകനായും പ്രതിനായകനായും ബിഗ് സ്ക്രീനിൽ തിളങ്ങുന്ന താരമാണ് ടൊവിനോ തോമസ്. ഏതു കഥാപാത്രവും ഈ കൈകളിൽ ഭഭ്രമായിരിക്കും. സഹനടനായും, സ്വാഭവിക നടനായും , കാമുകനായും, വില്ലനായും താരം തന്റെ അഭിനയ പാടവം തെളിയിച്ചതാണ്. ചെയ്യുന്ന കഥാപാത്രങ്ങളോട് നൂറ് ശതമാനം ആത്മാർഥത പുലർത്തിയാണ് അവയെ വെള്ളിത്തരിയിൽ എത്തിക്കുന്നത്.

   സിനിമ തിരഞ്ഞെടുക്കുന്ന മൂന്ന് കാര്യങ്ങൾ നോക്കി

  സിനിമ തിരഞ്ഞെടുക്കുന്ന മൂന്ന് കാര്യങ്ങൾ നോക്കി

  കുറഞ്ഞ സമയത്തിനുളളിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ കൈപ്പിടിയിൽ ഒതുക്കൻ ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സിനിമ തിരഞ്ഞെടുക്കാറുള്ളത്. ആദ്യത്തേത് കലാമൂല്യം, രണ്ടാമത്തേത് വിനോദമൂവല്യം, മൂന്നാമത്തേത് മുടക്കു മുതൽ എങ്കിലും തിരിച്ച് പിടിക്കാനുള്ള കച്ചവടമൂല്യമെന്ന് ടൊവിനോ പറഞ്ഞു. ഇവ മൂന്നിനും പരിഗണന നൽകിയാണ് ഒരോ സിനിമകളും തിരഞ്ഞെടുക്കുന്നതെന്ന് താരം പറ‍ഞ്ഞു.

  കുപ്രസിദ്ധ പയ്യനിലെ വ്യത്യസ്ത

  കുപ്രസിദ്ധ പയ്യനിലെ വ്യത്യസ്ത

  ഏറെ വ്യത്യസ്തയുള്ള ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. നമ്മുടെ നീതന്യായ വ്യവസ്ഥ എവിടെ നിൽക്കുന്നു എന്ന് വളരെ വ്യക്തമായി കാണിച്ചു തരുന്ന ഒരു ചിത്രമാണിത്. ഒഴിമുറി, തലപ്പാവ് എന്നി ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എന്ന നിലയിൽ മധുപാലിന്റെ കരിയറിൽ മികച്ച ചിത്രം കൂടിയായിരിക്കും ഒരു കുപ്രസിദ്ധ പയ്യനെന്ന് ടെവിനോ പറഞ്ഞു.

   സിനിമയിലെ മാറ്റങ്ങൾ

  സിനിമയിലെ മാറ്റങ്ങൾ

  സിനിമ മേഖലയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് ഫെസ്റ്റ്വലുകളിൽ മാത്രം പോയാൽ കാണാൻ സാധിക്കുന്ന ചിത്രങ്ങൾ അപ്പോൾ ഇന്റർനെറ്റിലൂടേയും മൊബൈൽ ഫോണിലൂടേയും ലഭ്യമാണ്. ലോക സിനിമയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവിടത്തെ സാധരണക്കർക്ക് വരെ അറിയുന്നുണ്ട്. കൂടാതെ അവാർഡ് സിനിമ എന്ന് മറ്റി നിർത്തിയിരുന്ന പല സിനിമകൾ തിയേറ്ററുകളിൽ വൻ വിജയമണ്. കാരണം പ്രേക്ഷകരുടെ കാഴ്ചപ്പാടിന്റേയും അഭിരുചിയുടേയും മാറ്റമാണിത്.

   മനസ് കൊണ്ട് ഇഷ്ടപ്പെടുന്ന സിനിമകൾ

  മനസ് കൊണ്ട് ഇഷ്ടപ്പെടുന്ന സിനിമകൾ

  നമുക്ക് ഇഷ്ടപ്പെടാത്ത സിനിമയിൽ അഭിനയിച്ചാൽ ഒരിക്കൽ പോലും ആ സിനിമ വിജയിക്കുകയില്ല. അതിനാൽ എപ്പോഴും നല്ല സിനിമകൾ മാത്രമുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതു മുൻപ് സിനിമയുടെ കഥകേൾക്കാൻ താൻ താൽപര്യം കാണിക്കാറുണ്ട്. അതൊരിക്കലും കഥയിൽ മാറ്റം വരുത്താനോ കൂട്ടിച്ചേരലുകൾ വരുത്താനോയല്ല. കഥ മനസിന് ഇഷ്ടപ്പെട്ടാൽ മാത്രമേ തിയേറ്ററിൽ എത്തുമ്പോൾ നല്ല റിസൾട്ട് ലഭിക്കുകയുളളൂവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

  English summary
  tovino thomas says about filim seletion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X