twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോള്‍ ഇതും പരിഗണിക്കണം! ട്രോളന്മാരോട് ടൊവിനോ പറയുന്നു!!

    |

    Recommended Video

    മലയാള സിനിമയുടെ ശാപത്തെക്കുറിച്ച് ടോവിനോ | filmibeat Malayalam

    ഫെല്ലിനി ടിപിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രമാണ് തീവണ്ടി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനം നടത്തുകയാണ്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയാണ് സിനിമയുടെ ആദ്യ ദിവസങ്ങള്‍ പോവുന്നത്. തീവണ്ടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

     പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ

    റിലീസിനെത്തിയ ഉടനെ തന്നെ സിനിമകളുടെ വ്യാജന്‍ പുറത്തിറങ്ങുന്നതിനെ കുറിച്ച് ടൊവിനോ തുറന്ന് സംസാരിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയെത്തിയ തീവണ്ടിയും രണവുമെല്ലാം ടോറന്റ് സൈറ്റുകളില്‍ എത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി ടൊവിനോയും എത്തിയിരിക്കുന്നത്.

     ദുല്‍ഖർ സൽമാൻ അടുത്ത ബാഹുബലിയോ? തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രം വരുന്നു! വാപ്പച്ചിയുടെ വിസ്മയം വേറെ.. ദുല്‍ഖർ സൽമാൻ അടുത്ത ബാഹുബലിയോ? തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രം വരുന്നു! വാപ്പച്ചിയുടെ വിസ്മയം വേറെ..

     മലയാള സിനിമയുടെ ശാപം

    മലയാള സിനിമയുടെ ശാപം

    വര്‍ഷങ്ങളായി മലയാള സിനിമയുടെ ശാപം ആണ് പൈറസി. പൈറസി തടയാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒരേയൊരു വഴിയേ ഞാന്‍ കാണുന്നുള്ളൂ! 'സിനിമാപ്രേമികളായ നമ്മള്‍ ഇനിമുതല്‍ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കുക.'

     തലയുയര്‍ത്തി നില്‍ക്കുന്നവരാണ്

    തലയുയര്‍ത്തി നില്‍ക്കുന്നവരാണ്

    മറ്റ് ഫിലിം ഇന്‍ഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറിയൊരു ഇന്‍ഡസ്ട്രിയാണ് നമ്മുടെ മലയാളം ഇന്‍ഡസ്ട്രി. ചെറിയ ബജറ്റില്‍ നമ്മള്‍ ഒരുക്കുന്ന മലയാള സിനിമകള്‍ തിയേറ്ററില്‍ മത്സരിക്കുന്നത് ഹോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, കോളിവുഡ്, ഉള്‍പ്പടെയുള്ള വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളോടാണ്. എന്നിട്ടും നമ്മള്‍ തോല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളില്‍ പണിയെടുക്കുന്നവര്‍ ഇരട്ടി പണിയെടുക്കുന്നതുകൊണ്ടാണ്. ഒരിക്കലെങ്കിലും ഷൂട്ടിംഗ് കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാവും.

     അതൊരു ക്രിമിനല്‍ കുറ്റമാണ്

    അതൊരു ക്രിമിനല്‍ കുറ്റമാണ്

    മലയാള സിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തില്‍, അതിന്റെ തണ്ട് തുരക്കുന്ന ഒരു ഏര്‍പ്പാടാണ് ഈ പൈറസി. സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ സിനിമ കാണാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനല്‍ കുറ്റം ആണ്. അത് ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവര്‍ കൂട്ടുപ്രതികളും ആവുന്നു. (കള്ളനോട്ട് അടിക്കുന്നതും അത് വാങ്ങി ഉപയോഗിക്കുന്നതും പോലെ).

    സ്വയം നന്നായിക്കൂടെ?

    സ്വയം നന്നായിക്കൂടെ?

    കഷ്ടമാണ്.. ഇത് ചെയ്യുന്നവര്‍ ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടായിരിക്കാം. അല്ലെങ്കില്‍ തുച്ഛമായ വരുമാനത്തിന് വേണ്ടി ആയിരിക്കാം. ഇത് രണ്ടും അല്ലെങ്കില്‍ ഒരു സാഡിസ്റ്റിക് സുഖത്തിനു വേണ്ടിയും ആയിരിക്കാം. അവരേതായാലും മനസാക്ഷി ഇല്ലാതെ അത് തുടര്‍ന്നു
    കൊണ്ടിരിക്കും. പക്ഷെ നമുക്ക് അത് കാണണ്ട എന്ന തീരുമാനം എടുത്തൂടെ? അവരെ നന്നാക്കാന്‍ പറ്റിയില്ലെങ്കിലും നമുക്ക് സ്വയം നന്നായിക്കൂടെ?

    സിനിമാ ടിക്കറ്റിന് കോടികളോളുന്നുമില്ല

    സിനിമാ ടിക്കറ്റിന് കോടികളോളുന്നുമില്ല

    ആവശ്യക്കാരില്ലാത്ത ഒരു സാധനം ആരും വില്‍ക്കില്ലല്ലോ. ലക്ഷങ്ങളും കോടികളുമൊന്നും ഇല്ലല്ലോ ഒരു സിനിമാ ടിക്കറ്റിന്. ഇനിമുതല്‍ സിനിമ അതിന്റെ മുഴുവന്‍ ക്വാളിറ്റിയിലേ കാണൂ എന്നൊരു തീരുമാനം എടുത്തൂടെ? ഞാന്‍ സംസാരിക്കുന്നത് മുഴുവന്‍ മലയാള സിനിമകള്‍ക്കും വേണ്ടിയാണ്. കഴിയുമെങ്കില്‍ സഹകരിക്കുക. നന്ദി! ആലോചിച്ചു നോക്കിയിട്ട് പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിയാല്‍ ഒന്ന് ഷെയര്‍ ചെയ്യുക!

    ട്രോളന്മാര്‍ക്ക് അവസരം

    ട്രോളന്മാര്‍ക്ക് അവസരം

    Sorry for the late night post! വാല്‍ക്കഷ്ണം :ട്രോളേന്മാര്‍ Liplock ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്. വെറുതെ പറയുന്നതല്ല. നല്ല കാര്യങ്ങള്‍ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവ് നിങ്ങള്‍ തെളിയിച്ചതാണ്.

    English summary
    Tovino Thomas talks about Piracy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X