twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പറുകളെ ചാനലുകളും കൈയ്യൊഴിയുന്നു

    By Ajith Babu
    |

    Malayalam Channels
    സ്വീകരണമുറിയിലെ വിഡ്ഡിപ്പെട്ടിയില്ലാതെ ശരാശരി മലയാളിയ്ക്ക് ഇന്ന് ഓണമില്ല. ഈ ഓണം ഞങ്ങള്‍ക്കൊപ്പം ആഘോഷിയ്ക്കുവെന്ന ചാനലുകളുടെ ആഹ്വാനം ശിരസ്സാവഹിയ്ക്കുന്നവരാണ് നമ്മുടെ നാട്ടുകാര്‍. പുത്തനുടുപ്പും സദ്യയും ഓണക്കളിയുമെന്ന പോലെ ടിവിയും ഓണത്തിന് ഒഴിച്ചുകൂടാത്തതായി മാറിയിട്ട് കാലമേറെയായി. ഗ്രാമങ്ങളെക്കാള്‍ നഗരങ്ങളിലാണ് ഓണക്കാലത്ത ടിവി ഭ്രമംകൂടുതലായി കാണപ്പെടുന്നത്.

    ഓണദിനങ്ങളില്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ സിനിമകള്‍ കണ്ടാലേ സാദാ മലയാളിയുടെ ഓണാഘോഷം കലക്കൂ. ഓണസദ്യയെക്കാള്‍ അവരെ തൃപ്തരാക്കുന്നത്

    അടുത്ത ഓണവും ഇങ്ങനെ ആഘോഷിയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും. വന്‍തുക മുടക്കി സൂപ്പര്‍താര ചിത്രങ്ങള്‍ വാങ്ങി പ്രദര്‍ശിപ്പിയ്‌ക്കേണ്ടെന്ന്മലയാളത്തിലെ പ്രമുഖ ചാനലുകള്‍ തീരുമാനിച്ചു കഴിഞ്ഞു. ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനാണ് (കെടിഎഫ്) മലയാള ചലച്ചിത്രരംഗത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.

    സിനിമകളുടെ നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക സാറ്റലൈറ്റ് റേറ്റ് ഇനത്തില്‍ നിര്‍മാതാക്കള്‍ വാങ്ങുന്നത് ബാധ്യതയായി തീരുന്ന സാഹചര്യത്തിലാണ് കെടിഎഫിന്റെ ആഭിമുഖ്യത്തില്‍ ചാനലുകള്‍ സൂപ്പര്‍സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

    എന്നാല്‍ സിനിമയോ സിനിമാപരിപാടികളോ ഒഴിവാക്കി ചാനലുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ചാനലുകളിലെ വിനോദപരിപാടികളില്‍ 80-90 ശതമാനവും സിനിമാവ്യവസായവുമായി ബന്ധപ്പെട്ടതാണെന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.
    അടുത്ത പേജില്‍

    കോടികള്‍ മുടക്കി  മമ്മൂട്ടി-ലാല്‍ സിനിമകള്‍ വേണ്ടകോടികള്‍ മുടക്കി മമ്മൂട്ടി-ലാല്‍ സിനിമകള്‍ വേണ്ട

    English summary
    The Kerala Television Federation (KTF) announcing its decision not to buy any superstar movies henceforth, citing the enormous amounts charged for satellite rights, this is bound to change.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X