Don't Miss!
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Technology 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ! ഉടലാഴത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി!!
ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം നേടിയ മണി നായകനാവുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങി. ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാവുകയാണ് ഈ ചിത്രത്തിലൂടെ. ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മണിയുടെ രണ്ടാമത്തെ ചിത്രമാണ് ഉടലാഴം. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മണി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.
അഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ ചിത്രം, ദിലീപിനെ സമീപിച്ചു
ചിത്രത്തിന്റെ സംവിധായകനായ ഉണ്ണികൃഷ്ണന് ആവള തന്നെയാണ് ഗാനവും രചിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും മിഥുന് ജയരാജും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ബിജിബാലാണ് ആലപിച്ചിരിക്കുന്നത്. ബിജിബാല്‍ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്ച്ചയായികഴിഞ്ഞു.കൂടാതെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ അഞ്ച് പേരാണ് ഈ ഗാനത്തിന്റെ മുന്നണിയിലും പിന്നണിയിലുമായി പ്രവര്‍ത്തിച്ചിരിക്കുന്നത്.
ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ആദിവാസിയായ ട്രാന്‍സ്ജെന്‍ഡറുടെ വേഷത്തിലാണ് മണി ചിത്രത്തിലെത്തുന്നത്.നിലമ്പൂര്‍, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. സ്വാഭാവിക വെളിച്ചവും ശബ്ദവും ഉപയോഗിച്ചായിരുന്നു ഷൂട്ട് നടത്തിയത്. രമ്യ വല്‍സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടേഴ്സ് ഡിലെമയുടെ ബാനറില്‍ ഡോക്ടര്‍മാരായ രാജേഷ് കുമാര്‍ എം പി, മനോജ് കുമാര്‍ കെ ടി, സജീഷ് എം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി