For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണമെന്ന് ഉണ്ണി; മസില്‍ മാത്രേയുള്ളല്ലേ!

  |

  വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ ആനിയെന്ന യുവതിയെ കുറിച്ചുള്ള നടന്‍ ഉണ്ണി മുകുന്ദന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു ആനി ശിവയുടെ ജീവിതകഥ. കാഞ്ഞിരംകുളം സ്വദേശിയാണ് ആനി എസ്.പി. വഴിയരികില്‍ നാരങ്ങാ വെള്ളം വിറ്റും എല്‍ഐസി ഏജന്റായുമെല്ലാം ജോലി ചെയ്ത് ജീവിതത്തെ നേരിട്ട ആനി ഇന്ന് വര്‍ക്കല എസ്‌ഐയാണ്.

  ആനിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയത്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ കുറിച്ചത്. പിന്നാലെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. ആത്മവിശ്വാസത്തിന്റെ പ്രതീകമായാണ് ആനിയെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. നിരവധി പേരാണ് ആനിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

  Unni Mukundan

  10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടര്‍ പോലീസ്. ഇതിലും വലുതായി എങ്ങനെയാണ് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക എന്ന അടിക്കുറിപ്പോടെയാണ് ആനിയുടെ ജീവിതം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഭര്‍ത്താവും സ്വന്തം വീട്ടുകാരും ഉപേക്ഷിച്ചതോടെ തന്റെ 18-ാം വയസില്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു ആനി. അന്ന് ആനിയുടെ മകന് എട്ട് മാസമായിരുന്നു പ്രായം. പിന്നീട് ജീവിത പോരാട്ടമായിരുന്നു.

  2016ല്‍ കോണ്‍സ്റ്റബിള്‍ ആയി. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല എസ്‌ഐയും. ആനിയുടെ ഈ പോരാട്ട ജീവിതത്തിന് കൈയ്യടിച്ചാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. എന്നാല്‍ താരത്തിന്‌റെ പിന്തുണയ്ക്കും ആനിയുടെ ജീവതത്തിനും കൈയ്യടി ലഭിക്കുമ്പോള്‍ മറുവശത്ത് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

  അര്‍ജുന്‍ കപൂറിന്റെ ബര്‍ത്ത് ഡെ പാര്‍ട്ടി; ബോളിവുഡ് താരങ്ങളുടെ വരവ്‌

  വലിയ പൊട്ടത്തരങ്ങളിലൂടെയല്ല, ഫെമിനിസത്തെക്കുറിച്ചുള്ള പ്രാഥമികമായ ബോധത്തിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്, വലിയ പൊട്ട് ഇടുന്നതും ശാക്തീകരണവും തമ്മില്‍ എന്ത് ബന്ധം. നല്ല തേഞ്ഞ ക്യാപ്ഷന്‍. മസില്‍ മാത്രേ ഉള്ളല്ലേ., പൊട്ടിടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യപടി എന്ന് ആരെങ്കിലും ഈ മറുതയ്ക്ക് ഒന്ന് പറഞ്ഞുകൊടുക്കുമോ സ്ത്രീയെ പുകഴ്ത്താനും കൊണ്ടുവരുന്നത് സ്ത്രീ വിരുദ്ധതാ എന്നിങ്ങനെയാണ് വിമര്‍ശനം. പ്രിയപ്പെട്ട ഉണ്ണി. മോശം പോസ്റ്റ് ആണ് എന്ന് സംവിധായകന്‍ ജിയോ ബേബിയും കമന്റ് ചെയ്തിട്ടുണ്ട്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam

  ആനിയുടെ ജീവിതം ഏതൊരാള്‍ക്കും പ്രചോദനം ആണ്. വീണു പോയവര്‍ക്ക് പൊരുതി ജയിക്കാനുള്ള കരുത്ത് പകരുന്നതാണ്. അതേസമയം പൊട്ട് തൊടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയ്ക്ക് ഉണ്ടാവുക എന്നത് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യ പടികളിലൊന്നാണ്.

  Read more about: unni mukundan
  English summary
  Unni Mukundan Praises SI Anie Siva For Her Fighting Spirit But The Caption Gets Trolled, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X