twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിമ്മില്‍ പോയാല്‍ ഇങ്ങനെയും മാറാന്‍ കഴിയുമോ?

    By Aswathi
    |

    ചോക്ലേറ്റ് പയ്യനായാണ് ഉണ്ണി മുകുന്ദന്‍ സിനിമയിലെത്തുന്നത്. പ്രായത്തില്‍ കവിഞ്ഞ ശരീരമുള്ളതുകൊണ്ട് കൗമാരത്തിന്റെ തുടക്കത്തില്‍ തന്നെ മുതിര്‍ന്ന ഹീറോ വേഷങ്ങളാണ് ഉണ്ണി ചെയ്തത്. ബോബെ മാര്‍ച്ച് 12, ബാങ്കോക്ക് സമ്മര്‍, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലു സിംഗ് തുടങ്ങിയ ചിത്രങ്ങളിലെ ഉണ്ണി മുകുന്ദനെയും ലാസ്റ്റ് സപ്പര്‍ എന്ന പുതിയ ചിത്രത്തിലെ ഉണ്ണി മുകുന്ദനെയും കാണുന്നവര്‍ക്ക് മുഖം മാത്രമാണ് അടയാളം.

    ലാസ്റ്റ് സപ്പര്‍ കൂടാതെ കാറ്റും മഴയും, വിക്രമാദിത്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ഉണ്ണിയുടെ ഇപ്പോഴുള്ള ശരീരമാണത്രെ വേണ്ടത്. 87 കിലോ ഉണ്ടായിരുന്ന ഭാരം ഇപ്പോള്‍ 70 കിലോയാക്കി കുറച്ചിരിക്കുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍. വേണമെങ്കില്‍ ഇനിയും കുറയ്ക്കാമെന്ന വിശ്വാസവുമുണ്ട് ഉണ്ണിയ്ക്ക്.

    ഉണ്ണി അന്നും ഇന്നും

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    ജിമ്മില്‍ പോകുന്നതിന് മുമ്പും പിമ്പുമുള്ള ഉണ്ണി മുകുന്ദനെ നോക്കൂ. തലവെട്ടി വെച്ചതാണെന്ന് തോന്നാം. എന്നാല്‍ സത്യം ശരീരവും തലയും ഉണ്ണിയുടേതു തന്നെയാണെന്നതാണ്.

    ജിമ്മിലെത്തിയപ്പോള്‍

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    ഒരു ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശപ്രകാരമണത്രെ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ആദ്യ ദിവസം മൂന്ന് മിനിട്ട് ട്രെഡ് മില്യണ്‍ ഓടാന്‍ പറഞ്ഞെങ്കിലും ഒന്നരമിനിട്ട് നടക്കാന്‍ പോലും ഉണ്ണിയ്ക്ക് കഴിഞ്ഞില്ല.

    ശ്രമിക്കാം എന്ന വിശ്വാസം

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    തടി കുറയ്ക്കാന്‍ പറ്റുമോ എന്ന സംശയം ആദ്യമുണ്ടായിരുന്നു. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി മുന്നോട്ട് പോയി. സാധിച്ചു.- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

    ആദ്യ ദിവസങ്ങള്‍

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    ആദ്യ ദിവസങ്ങളില്‍ അധികം ഭാരമുള്ളതൊന്നും എടുത്തില്ലത്രെ. കുറച്ച് ഭാരം എടുത്ത് തളര്‍ച്ച തോന്നുന്നതുവരെ വെയ്റ്റ് ലിഫ്റ്റിങ് തുടര്‍ന്നു.

    ജിം ടൈ ടേബ്ള്‍

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ വര്‍ക്കൗട്ടിനായി മാറ്റിവച്ചു. ഒരു മണിക്കൂര്‍ കാര്‍ഡിയോയും രണ്ട് മണിക്കൂര്‍ വെയ്റ്റ് ലിഫ്റ്റും അര മണിക്കൂര്‍ ഓട്ടവും പ്രാക്ടീസ് ചെയ്തു.

    80 കിലോയില്‍ നിന്ന് 70 കിലോയിലേക്ക്

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    80 കിലോ ആയപ്പോള്‍ തടി കുറയാതെ വന്നു. അപ്പോള്‍ നിരാശ തോന്നിയെങ്കിലും പത്ത് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കഠിന പരിശ്രമം തുടങ്ങി. അവസാന ദിവസം ഷൂട്ടിങ്ങിനെത്തിയപ്പോള്‍ 70 കിലോ ആയിരുന്നത്രെ ഭാരം.

    ഭക്ഷണം എങ്ങനെ കഴിക്കാം

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    ഒരു മണിക്കൂര്‍ കഠിന പരിശീലനത്തിന് നല്ല എനര്‍ജിയുള്ള ഭക്ഷണം ആവശ്യമാണ്. നല്ലൊരു നോണ്‍ വെജിറ്റേറിയനാണ്. ഏകദേശം മൂന്നര നാലുമാസം തടികുറയ്ക്കാന്‍ ഭക്ഷണ രീതി ഇങ്ങനെയാക്കി മാറ്റി.

    പ്രാതല്‍ കഴിക്കുന്നത്

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    രണ്ട് ആപ്പിള്‍, ഒരു ഓറഞ്ച്, കാരറ്റ് ജ്യൂസ്, മീന്‍ നെയ്യ്. മുട്ടയുടെ ഉണ്ണി കഴിക്കാത്ത ഉണ്ണി അതിന്റെ വെള്ള 5, 6 എണ്ണം കഴിക്കും.

    ഉച്ചയൂണ്

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    ഒരു പിടി ചോറ്, അര കിലോ മീന്‍ കറി, ഏതെങ്കിലും പച്ചക്കറികൊണ്ടുള്ള ഉപ്പേരി

    അത്താഴത്തിന്

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    എണ്ണ ചേര്‍ക്കാത്ത ചപ്പാത്തിക്കൊപ്പം ഏകദേശം ഒരു കോഴി. കോഴി ഒഴിവാക്കാന്‍ ഉണ്ണിക്ക് കഴിയില്ലത്രെ. കൂടാതെ കൃത്യമായ ഇടവേളകളില്‍ പഴവും തേനൊഴിച്ച ഓട്‌സും കഴിച്ചു.

     ഉണ്ണിയ്ക്കിത് പണ്ടേയുള്ള ആഗ്രഹം

    ഉണ്ണി മുകുന്ദന് വന്ന മാറ്റം നോക്കണേ....

    കുട്ടിക്കാലത്തുള്ള ഉണ്ണി മുകുന്ദന്റെ ഒരു ഫോട്ടോയാണിത്. അന്നേ ജിം ബോഡി ഉണ്ണിയുടെ സ്വപ്‌നമായിരുന്നത്രെ.

    English summary
    Youngster Unni Mukundan changes his look for upcoming movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X