twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവില്‍ ഉണ്ണി ആര്‍ മനസ് തുറന്നു, ലീല സിനിമ ആക്കേണ്ടിയിരുന്നില്ല! പിഴച്ചത് ആര്‍ക്ക് രഞ്ജിത്തിനോ?

    By Karthi
    |

    സാഹിത്യ കൃതികളെ ആസ്പദമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ബിജു മേനോനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ലീല. ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കിയ സിനിമയായിരുന്നു ലീല.

    ടൊവിനോ 'തരംഗം' ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍... ടൊവിനോ 'തരംഗം' ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍...

    ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല... ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല...

    വായനക്കാരുടേയും നിരൂപകരുടേയും പ്രശംസ ഏറ്റ് വാങ്ങിയ ലീല സിനിമയാക്കിയപ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. കോട്ടയം ബസേലിയസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പ്രഫസര്‍ രാജാറാം മേനോന്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവേ ലീലയേക്കുറിച്ച് ഉണ്ണി ആര്‍ മനസ് തുറക്കുകയുണ്ടായി.

    ആത്മാവ് നഷ്ടപ്പെട്ടു

    ആത്മാവ് നഷ്ടപ്പെട്ടു

    ലീല സിനിമ ആക്കേണ്ടിയിരുന്നല്ല എന്നാണ് കഥാകൃത്തും തിരക്കഥാകൃത്തുമായി ഉണ്ണി ആര്‍ പറയുന്നത്. വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടമാകുന്നതാണ് കവിത എന്ന് പറയുമ്പോലെ ലീല തിരക്കഥ ആക്കിയപ്പോള്‍ അതിന്റെ ആത്മാവ് നഷ്ടമായെന്ന് അദ്ദേഹം പറയുന്നു.

    വെള്ളിത്തിരയില്‍ എത്തിക്കാനായില്ല

    വെള്ളിത്തിരയില്‍ എത്തിക്കാനായില്ല

    ലീല തിരക്കഥയാക്കി മാറ്റിയപ്പോള്‍ പല രംഗങ്ങളും മനസിലുണ്ടായിരുന്നതുപോലെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉണ്ണി ആര്‍ പറയുന്നു. ഉണ്ണി ആര്‍ തന്നെയായിരുന്നു ചിത്രത്തിന്് തിരക്കഥ ഒരുക്കിയത്.

    മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്

    മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്

    മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് കൂടെയായ രഞ്ജിത് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായിരുന്നു ലീല. കഥാകൃത്തായ ഉണ്ണി ആറിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായിരുന്നു ഈ തീരുമാനം. കയ്യൊപ്പ് ആയിരുന്നു ആദ്യ സിനിമ.

    മുമ്പും സാഹിത്യ സൃഷ്ടികള്‍

    മുമ്പും സാഹിത്യ സൃഷ്ടികള്‍

    രഞ്ജിത് ആദ്യമാട്ടല്ല ഒരു സാഹിത്യ കൃതി സിനിമയാക്കി മാറ്റുന്നത്. ടിപി രാജീവന്റെ രണ്ട് നോവലുകള്‍ രഞ്ജിത് സിനിമയാക്കിയിരുന്നു. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ അതേ പേരിലും കെടിഎന്‍ കോട്ടൂരും ഞാന്‍ എന്ന പേരിലും സിനിമയാക്കിയിരുന്നു.

    സ്വന്തം തിരക്കഥകള്‍

    സ്വന്തം തിരക്കഥകള്‍

    സാഹിത്യകൃതികളെ സിനിമയാക്കി മാറ്റിയപ്പോഴും തിരക്കഥ സ്വന്തമായി എഴുതുകയായിരുന്നു രഞ്ജിത് ചെയ്തത്. നോവലില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമാറ്റിക് എലമെന്റ് സിനിമയില്‍ കൊണ്ടുവരാന്‍ രഞ്ജിത്തിന്റെ തിരക്കഥയ്ക്ക് സാധിച്ചു.

    ബിജു മേനോന്‍ നിറഞ്ഞു നിന്നു

    ബിജു മേനോന്‍ നിറഞ്ഞു നിന്നു

    തിരക്കഥ പരാജയമായെങ്കിലും ലീലയിലെ ചില കഥാപാത്രങ്ങള്‍ അവരുടെ അഭിനയ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. നായകനായ ബിജു മേനോന്‍ നിറഞ്ഞ് നിന്നപ്പോള്‍ ജഗദീഷും തന്റെ കഥാപാത്രത്തെ മനോഹരമാക്കി മാറ്റി. കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ജഗദീഷിന്റേത്.

    ആരാണ് ഉത്തരവാദി?

    ആരാണ് ഉത്തരവാദി?

    പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചെറുകഥ സിനിമയായി മാറിയപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന ചോദ്യം പ്രസക്തമാണ്. തിരക്കഥ ആക്കിയപ്പോള്‍ ആത്മാവ് ചോര്‍ന്ന് പോയി എന്ന് പറയുമ്പോള്‍ ഒരു സ്വയം വിമര്‍ശനമാണ് ഉണ്ണി ആര്‍ ഉയര്‍ത്തുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ രഞ്ജിത്തിനും സാധിക്കില്ല.

    English summary
    Unni R talking about Leela movie and its failure in Box office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X