twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമ്മാരന് ഭീഷണി ഇവരില്‍ ആര്? മത്സരിക്കാനെത്തുന്നത് ഇക്കയുടെയും യൂത്തന്മാരുടെയുമടക്കം 7 സിനിമകള്‍!

    |

    Recommended Video

    മെയിൽ റീലീസ് ആവാൻ പോകുന്നത് ഈ സിനിമകൾ | filmibeat Malayalam

    പുതിയ വര്‍ഷം തുടങ്ങി നാല് മാസം കഴിയാനായി. നിരവധി സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും അതില്‍ വിരലിലെണ്ണാവുന്ന സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മാത്രമാണുള്ളത്. ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായി കമ്മാരസംഭവം കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസിനെത്തിയത്. തിയറ്ററുകള്‍ കൈയടക്കിയാണ് കമ്മാരന്റെ കുതിപ്പ്.

    മേയ് ആദ്യ ആഴ്ചയില്‍ റിലീസിനൊരുങ്ങുന്നതും ഏപ്രിലില്‍ എത്തിയ സിനിമകളെ പോലെ വലിയ പ്രധാന്യത്തോടെയുള്ളതാണ്. ഉണ്ണിമുകുന്ദന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരുടെ സിനിമകളാണ് അടുത്തതായി തിയറ്ററുകളിലേക്ക് എത്തുന്ന സിനിമ.

     ചാണക്യതന്ത്രം

    ചാണക്യതന്ത്രം

    മാര്‍ച്ചില്‍ റിലീസ് ചെയ്ത ഇരയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമയാണ് ചാണക്യതന്ത്രം. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ ഏപ്രിലില്‍ തന്നെ റിലീസിനെത്തും. സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ കഴിഞ്ഞ സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചത്. ഏപ്രില്‍ 27 നാണ് നിലവില്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സിനിമയുടെ റിലീസ് തീയ്യതി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ആക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ സ്ത്രീ വേഷത്തിലടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഉണ്ണി അഭിനയിക്കുന്നത്. അനുപ് മേനോന്‍, ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, ശ്രുതി രാമചന്ദ്രന്‍, എന്നിരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

     ആഭാസം

    ആഭാസം

    സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനിക്കുന്ന സിനിമയാണ് ആഭാസം. ആക്ഷോപ ഹാസ്യമായി നിര്‍മ്മിക്കുന്ന സിനിമയില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായികയായി അഭിനയിക്കുന്നത്. നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആഭാസം ഏപ്രില്‍ അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വിട്ട ടീസറും ട്രെയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ബസും അതിലെ യാത്രക്കാലും യാത്രക്കിടയിലൂണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഊരാളി ബ്രാന്‍ഡിന്റെ പാട്ടും തരംഗമായി മാറിയിരുന്നു.

     അങ്കിള്‍..

    അങ്കിള്‍..

    പരോളിന് ശേഷം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നടന്‍ ജോയ് മാത്യൂവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ കൃഷ്ണ കുമാര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അങ്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത സിനിമയിലൂടെ മമ്മൂട്ടി ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. ആശ ശരത്, വിനയ് ഫോര്‍ട്ട്, കാര്‍ത്തിക, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

    അരവിന്ദന്റെ അതിഥികള്‍

    അരവിന്ദന്റെ അതിഥികള്‍

    ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികള്‍. എം മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസും ഏപ്രില്‍ 27 ന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജു വര്‍ഗീസ്, നിഖില വിമല്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, പ്രേംകുമാര്‍. ബൈജു, സുബീഷ്, ഉണ്ണിരാജ, ബസന്ത് രവി, ഉര്‍വശി, ശാന്തികൃഷ്ണ, കെപിഎസ്‌സി ലളിത തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബ ചിത്രമായിട്ടാണ് അരവിന്ദന്റെ അതിഥികള്‍ വരുന്നത്. അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

     തൊബാമ

    തൊബാമ

    പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. തൊബാമ എന്ന പേരിട്ടിരിക്കുന്ന സിനിമയിലൂടെ നിര്‍മാണത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ഭാഗമാവുന്നത്. ആദ്യമായി അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് തൊബാമ. പ്രേമത്തിലെ സിജു വില്‍സണ്‍, ഷറഫൂദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന സിനിമയ്ക്കും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മേയ് ആദ്യ ആഴ്ചയില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗിക റിലീസ് തീയ്യതി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

    ഈ മ യൗ

    ഈ മ യൗ

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന സിനിമയാണ് ഈ മ യൗ. കഴിഞ്ഞ വര്‍ഷം റിലീസ് തീരുമാനിച്ചിരുന്ന ഈ മ യൗ ചില മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം കിട്ടിയിട്ടുള്ളതിനാല്‍ റിലീസ് ആദ്യം മാറ്റുകയായിരുന്നു. രണ്ട് പ്രാവിശ്യം റിലീസ് മാറ്റി വെച്ചിരുന്നെങ്കിലും മേയ് 4 ന് സിനിമയും തിയറ്ററുകളിലേക്ക് എത്തും. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് ഈമയൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വെറും പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയെന്ന പ്രത്യേകതയും ഈ മ യൗവിനുണ്ട്. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാക്കിയുള്ളവരെല്ലാം സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയവരാണ്.

    തീവണ്ടി

    തീവണ്ടി

    ടൊവിനോ തോമസിന്റെ പുതിയ സിനിമയാണ് തീവണ്ടി. കോഴിക്കോട് പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ മേയ് 4 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചെയിന്‍ സ്‌മോക്കറുടെ കഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആക്ഷേപ ഹാസ്യമായി ഒരുക്കിയ സിനിമ കോമഡിയ്ക്കും പ്രധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന സിനിമയില്‍ ചാന്ദിനി ശ്രീധരനാണ് ടൊവിനോയുടെ നായികയായി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

    Arya:വധുവിനെ വേണ്ടെന്ന് വെച്ചതിന്റെ കാരണം അമ്മ? പ്രേക്ഷകയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടി ആര്യArya:വധുവിനെ വേണ്ടെന്ന് വെച്ചതിന്റെ കാരണം അമ്മ? പ്രേക്ഷകയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടി ആര്യ

    English summary
    Upcoming movie release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X