For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇവരെ ഇനി ഒരുമിച്ച് കാണാൻ‌ കഴിയുമെന്ന് കരുതിയതല്ല'; ബാലുവിനേയും കുടുംബത്തേയും ഏറ്റെടുത്ത് ആരാധകർ!

  |

  ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഉപ്പും മുളകും അവസാനിച്ചതിൽ ആരാധകർ നിരാശയിലായിരുന്നു. ബാലുവിന്റെയും നീലുവിന്റെയും ഇണക്കങ്ങളും പിണക്കങ്ങളും അഞ്ച് മക്കളുടെ കൊഞ്ചലുകളുമൊക്കെയായി എത്തിയ ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയായിരുന്നു. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ ലഭിച്ചിരുന്ന ആരാധകരെക്കാൾ കൂടുതൽ ഉപ്പും മുളകിനും യുട്യൂബിൽ ലഭിച്ചിരുന്നു. 1500 എപ്പിസോഡുകൾക്ക് മുകളിൽ സംപ്രേഷണം ചെയ്ത പരമ്പര ഇപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും സീ കേരളത്തിൽ സംപ്രേഷണം ആരംഭിക്കാൻ പോവുകയാണ്.

  Also Read: 'ലൊക്കേഷനിൽ ഇഞ്ചക്ഷൻ നൽകാറുണ്ട്, നടിയാണെങ്കിലും നഴ്സിങ് ഉപേക്ഷിച്ചിട്ടില്ല'; അന്നാ രാജൻ പറയുന്നു

  ഒരു ഹാസ്യ പരമ്പര 1500 എപ്പിസോഡുകൾക്ക് മുകളിൽ‌ സംപ്രേഷണം ചെയ്യുക എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിൽ ഒരു റെക്കോർഡ് സൃഷ്ടിക്കാൻ ഉപ്പും മുളകും പരമ്പരയ്ക്ക് സാധിച്ചു. ചക്കപ്പഴം സീരിയൽ വരുന്നതിന് മുന്നോടിയായിട്ടാണ് ഉപ്പും മുളകും സീരിയലിന്റെ സംപ്രേഷണം ഫ്ളവേഴ്സിൽ നിർത്തിയത്. ഉപ്പും മുളകും അവസാനിക്കാൻ പോകുന്നുവെന്ന വാർത്ത പരന്നപ്പോൾ മുതൽ ആരാധകരെല്ലാം നിരാശയിലായിരുന്നു. വീണ്ടും എരിവും പുളിയും എന്ന സീരിയലിലൂടെ ബാലുവിന്റെ കുടുംബം വീണ്ടും മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ് എന്ന് അറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്.

  Also Read: 'വിവാഹം ഒരു പേടി സ്വപ്നമാണ്, അയാളുടെ തെറ്റുകളാണ് പിരിയാൻ കാരണം'; ​ഗായിക ലക്ഷ്മി ജയൻ!

  സീ കേരളത്തിൽ സീരിയൽ സംപ്രേഷണം ചെയ്യാൻ പോകുന്നത് എരിവും പുളിയും എന്ന പേരിലാണ്. എന്നാൽ ബാലുവും നീലുവുമൊന്നുമായിരിക്കില്ല എറിവും പുളിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. ഒരുപ ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കഥ പറയുക എന്നാണ് സീരിയലിന്റെ പുറത്തിറങ്ങിയ പുതിയ പ്രമോകൾ സൂചിക്കുന്നത്. മോസ്റ്റ് മോഡേൺ ലുക്കിലാണ് ബാലുവും ഫാമിലിയും എരിവും പുളിയും പ്രമോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ പ്രമോ പുറത്തിറങ്ങിയതോടെ ബാലുവിനേയും കുടുംബത്തേയും ആശംസകൾ കൊണ്ട് മൂടുകയാണ് താരങ്ങളുടെ ആരാധകർ.

  'ഈ കുടുംബത്തെ ഒരുമിച്ച് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്, ഇവരെ ഒക്കെ വീണ്ടും ഒരുമിച്ച് കാണാൻ പറ്റിയല്ലോ... എരിവും പുളിക്കുമായി കാത്തിരിക്കുന്നു' എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്. നിഷാ സാരംഗ്, ബിജു സോപാനം, അൽസാബിത്ത്, റിഷി കുമാർ, ശിവാനി, ജൂഹി റസ്തഗി, കുട്ടി താരമായ പാറുക്കുട്ടി എന്നിവരെല്ലാം എരിവും പുളിയും ഉടൻ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്ന സന്തോഷം തങ്ങളുടെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പര അവസാനിക്കാറായപ്പോൾ ലെച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി രുസ്ത​ഗി സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ജൂഹി രുസ്​ത​ഗി. പഠന ആവശ്യങ്ങൾ വേണ്ടിയാണ് അന്ന് ജൂഹി അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. പിന്നാലെ താരത്തിന്റെ അമ്മ അപകടത്തിൽ മരിക്കുക കൂടിയ ചെയ്തതോടെ ഇനി ജൂഹി അഭിനയത്തിലേക്ക് വരില്ലെന്നാണ് ആരാധകർ കരുതിയിരുന്നത്.

  Recommended Video

  ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam

  എന്നാൽ എരിവും പുളിയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചു ജൂഹി എന്നത് ആരാധകരിലും സന്തോഷം നിറച്ചു. അടുത്തിടെ കാമുകൻ റോവിനൊപ്പം അമിത് ചക്കാലക്കൽ സിനിമയായ ജിബൂട്ടിയുടെ സ്പെഷ്യൽ ഷോ കാണാൻ ജൂഹി എത്തിയ വീഡിയോകൾ‌ വൈറലായിരുന്നു. അമ്മയുടെ മരണം വലയി ആ​ഘാതമാണ് ജൂഹിക്ക് ഏൽപ്പിച്ചത്. ആരാധകരുടേയും ബന്ധുക്കളുടേയും സീരിയൽ രം​ഗത്തുള്ളവരുടേയും പിന്തുണയാണ് താരത്തിനെ വീണ്ടും അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 2015 ഡിസംബറിൽ ആരംഭിച്ച ഉപ്പും മുളകും റേറ്റിങ്ങിൽ ഒന്നാമതായി അഞ്ച് വർഷക്കാലം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന് തുടർന്ന് ലോക് ഡൗൺ നാളുകളിൽ ഷോയുടെ ചിത്രീകരണം നടക്കാതെ വരുകയും പിന്നീട് വീണ്ടും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്‌തെങ്കിലും ഷോ അവസാനിപ്പിക്കുകയായിരുന്നു.

  Read more about: uppum mulakum
  English summary
  uppum mulakum actors new serial Erivum Puliyum latest promo goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X