For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ്!അമ്മയുടെ യോഗത്തെക്കുറിച്ച് ഊര്‍മിള ഉണ്ണി

  By Teresa John
  |

  കൊച്ചിയില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്തില്ല എന്നാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കഴിയുന്ന നടിയും നടനും അമ്മയുടെ മക്കളാണെന്നും അതിനാല്‍ രണ്ടാളെയും തള്ളി പറയാനാവില്ലെന്നും അമ്മ എന്നും ഒറ്റക്കെട്ടാണെന്നുമായിരുന്നും സംഘടന പറഞ്ഞിരുന്നത്. എന്നാല്‍ പലരും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ ലഭിച്ചില്ലെന്നുള്ള തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

  മലയാളികളെ പോലെ ഭല്ലാല ദേവനും ബീഫ് വരട്ടിയതിന്റെ ആരാധകനാണ്! കേരളത്തിനെ സ്‌നേഹിച്ച് റാണ ദഗ്ഗുപതി!!!

  മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

  അമ്മയുടെ യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സിനിമാക്കാരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക് പോര് വരെ നടന്നിരുന്നു. ശേഷം താര സംഘടനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലുടെ പ്രചരിച്ചിരുന്നത്. എന്നാല്‍ അമ്മയുടെ യോഗത്തിലെ നിലപാടുകളെ ന്യായീകരിച്ച് നടി ഊര്‍മിള ഉണ്ണി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയായിരുന്നു ഊര്‍മിള അമ്മ യോഗത്തിലെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.

  ഊര്‍മിള പറയുന്നതിങ്ങനെ

  ഊര്‍മിള പറയുന്നതിങ്ങനെ

  face book നു നന്ദി പറഞ്ഞു തുടങ്ങാം .കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാന്‍ കഴിവില്ലല്ലോ. നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം. രണ്ടു ദിവസമായി മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ദിലീപ് പ്രശ്‌നം കാണാന്‍ ഞാനും TV യുടെ മുമ്പില്‍ ഇരുന്നിട്ടുണ്ട്. കണ്ടിരുന്ന എല്ലാവരുടേയും മനസ്സില്‍ ആശങ്കയുണ്ടായിരുന്നു..

   ആകെ ഒരു മൂകത

  ആകെ ഒരു മൂകത

  ഇന്നലെ അമ്മയുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോള്‍ ആകെ ഒരു മൂകത.. ആരും അധികം സംസാരിക്കുന്നില്ല. യോഗം തുടങ്ങി. ഇന്നേട്ടന്‍ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളില്‍ ചിരി തുടങ്ങി.. പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു.. എല്ലാവരും relaxed ആയി.

   ദിലീപ് വന്നതോടെ ആശ്വാസമായി

  ദിലീപ് വന്നതോടെ ആശ്വാസമായി

  ദിലീപ് വന്നു, എല്ലാവര്‍ക്കും ആശ്വാസമായി. കേട്ടിരിക്കുന്ന ആര്‍ക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നേട്ടനും ഗണേശനും പറഞ്ഞു. ആരും ഒന്നും ചോദിച്ചില്ല. കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളില്‍ തൃപ്തരായിരുന്നു. ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളില്‍ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞതോര്‍ക്കുന്നു.

   പ്രശ്‌നം ഒതുക്കി തീര്‍ക്കുമ്പോള്‍

  പ്രശ്‌നം ഒതുക്കി തീര്‍ക്കുമ്പോള്‍

  വൈകിട്ട് Press meet സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോള്‍ ഏതോ പത്രക്കാരന്‍ ചൊറിഞ്ഞ് കയറുന്നതു കണ്ടു. പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി. സ്വന്തം വീട്ടിലെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടം കോലിട്ടാല്‍ ആരാണു ചൂടാവാതിരിക്കുക?

  ഇവിടെ പ്രശ്‌നമൊന്നുമില്ല

  ഇവിടെ പ്രശ്‌നമൊന്നുമില്ല

  ഇവിടെ വലിയ പ്രശ്‌നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഞാന്‍ അനുമാനിക്കുന്നു. അവര്‍ക്ക് വാര്‍ത്ത വേണമല്ലോ! ഞാന്‍ തിരിച്ചെത്തി സന്ധ്യാ വാര്‍ത്ത TV യില്‍ കണ്ടു. പിന്നീട് 8 മണിയുടെ ചര്‍ച്ചകളും. ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍. വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചര്‍ച്ചകള്‍!അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം.

   ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിക്കുമ്പോള്‍

  ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിക്കുമ്പോള്‍

  എല്ലാവരും സ്വന്തം ഭാവനയില്‍ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടവര്‍ വൃത്തിയായി കാര്യങ്ങള്‍ പറയുന്നുമുണ്ട്. മഞ്ജുവും, ഗീതുവും മറ്റും ചേര്‍ന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂര്‍ണ്ണമായി അമ്മ പിന്‍തുണക്കുന്നു എന്നും അതിന് ഗീതു സ്‌റേറജില്‍ കയറി നന്ദി പറഞ്ഞതും ഞാന്‍ കണ്ടതാണ്... TV യില്‍ എല്ലാ ചാനലുകളും അതിനു നേര്‍ വിപരീതം എഴുതി കാണിക്കുന്നു. കഷ്ടം! ആരാന്റമ്മക്കു പ്രാന്തിളകുമ്പോള്‍ കണ്ടു നില്‍ക്കാന്‍ നല്ല രസം എന്ന പറഞ്ഞ പോലെ...

  മാധ്യമങ്ങള്‍ മറന്ന് പോയ കാര്യങ്ങള്‍

  മാധ്യമങ്ങള്‍ മറന്ന് പോയ കാര്യങ്ങള്‍

  അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങള്‍. നടിക്കു പ്രശ്‌നമുണ്ടായ ഉടനെ EKMല്‍ പൊതുയോഗം വിളിച്ചു കൂട്ടുകയും നടീ നടന്മാരും സാങ്കേതിക വിദഗ്ദരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങള്‍ മറന്നുപോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു.

  അമ്മയ്ക്ക് മകളെ വേണ്ടേ?

  അമ്മയ്ക്ക് മകളെ വേണ്ടേ?

  ദിലീപിനു പ്രശ്‌നം വന്നപ്പോള്‍ അതിനും അമ്മ കൂടെ നിന്നപ്പോള്‍ അമ്മക്കു മകള്‍ വേണ്ടേ.. മകന്‍ മതിയോന്നും പറഞ്ഞ് മാധ്യമബഹളം. പോരാത്തതിന് സിനിമക്കാരുടെ സംസ്‌കാരത്തെ ചൂണ്ടി കുറെ ചാനലുകാര്‍! ഒരു പ്രശ്‌നവും, ഡൈവോഴ്‌സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയില്‍ എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു!

  സിനിമക്കാരനെ കരി വാരിത്തേക്കുന്ന പരിപാടിയാണ്

  സിനിമക്കാരനെ കരി വാരിത്തേക്കുന്ന പരിപാടിയാണ്

  എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാല്‍ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ. ഒരു പ്രശ്‌നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് അമ്മ തെളിയിച്ചു കഴിഞ്ഞു. ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്നു. ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ സമ്മതിച്ചാല്‍ സാധാരണക്കാര്‍ക്കും, മാധ്യമങ്ങള്‍ക്കും ഒക്കെ സമാധാനമായേനെ.

   സ്വന്തം വീട്ടിലേ പ്രശ്‌നം അല്ലല്ലോ

  സ്വന്തം വീട്ടിലേ പ്രശ്‌നം അല്ലല്ലോ

  ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കില്‍ എല്ലാരുംമൂടിവെക്കാന്‍ ശ്രമിച്ചേനെ... വേറെയാതൊരു പണിയുമില്ലാത്തവര്‍.. വാര്‍ത്തകള്‍ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങള്‍.. എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്.. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക. ആര്‍ക്കും ഈ ഗതി വരാം.. ജാഗ്രത! ശരിതെറ്റുകള്‍ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത്.

   സത്യം തെളിയിക്കാനാണ് പോലീസ് ഉള്ളത്

  സത്യം തെളിയിക്കാനാണ് പോലീസ് ഉള്ളത്

  സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ. കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ.. വീണ്ടും പറയട്ടെ നന്ദി face book... നീ എഡിറ്റ് ചെയ്യില്ലല്ലോ.. ഊര്‍മ്മിള ഉണ്ണി. ഇങ്ങനെയാണ് ഊര്‍മിള അമ്മയുടെ യോഗത്തെക്കുറിച്ച് പറയുന്നത്.

  English summary
  Urmila Unni's facebook post about actress molestation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X