For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതഗന്ധിയായ രംഗങ്ങളില്‍ കരയാന്‍ ഗ്ലിസറിന്‍ വേണ്ടെന്ന് ഉര്‍വശി, സൂര്യയുടെ റിയാക്ഷനും ചേര്‍ന്നതോടെ മനോഹരമായി

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് സൂരറൈ പോട്രു. സുധ കൊങ്ങരയ്‌ക്കൊപ്പം സൂര്യയും ഉര്‍വശിയും അപര്‍ണ്ണ ബാലമുരളിയും അണിനിരന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മികച്ച സിനിമയായിരുന്നു. അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങളുമായാണ് താരങ്ങളെല്ലാം എത്തിയത്. സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും പ്രേക്ഷക പിന്തുണയിലെ സന്തോഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു.

  പൂര്‍ണിമയുടെ കള്ളച്ചിരിയും ഇന്ദ്രജിത്തിന്‍റെ തിരിഞ്ഞുനോട്ടവും, താരദമ്പതികളുടെ വിവാഹ ചിത്രം വൈറലാവുന്നു

  ഒരുകാലത്ത് നായികയായി തിളങ്ങിയിരുന്ന ഉര്‍വശി ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളുമായി സജീവമാണ്. അമ്മയായി അഭിനയിക്കാന്‍ മടിയില്ലെന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. സൂരറൈ പോട്രുവിലെ അമ്മ കഥാപാത്രത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഉര്‍വശിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ചിത്രത്തിലേതെന്നായിരുന്നു സിനിമ കണ്ടവരെല്ലാം പറഞ്ഞത്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  ദിലീപ് അറസ്റ്റിലായെന്നറിഞ്ഞപ്പോള്‍ മഞ്ജു വാര്യര്‍ വല്ലാതായി, ആരും ഒന്നും ചോദിച്ചില്ല, തുറന്നുപറച്ചിലുമായി സേതു

  ഒരുപാട് സമയമെടുത്ത് ഷൂട്ട്‌ ചെയ്ത രംഗമായിരുന്നില്ല അതെന്ന് ഉര്‍വശി പറയുന്നു. ചിത്രീകരണത്തിന് മുന്‍പ് തന്നെ സ്ക്രിപ്റ്റ് എന്റെ കയ്യിലുണ്ടായിരുന്നു. ജീവിതവുമായി ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്‍ പൊതുവേ ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. സാഹചര്യം ഉള്‍ക്കൊണ്ടു അഭിനയിക്കാറാണ് പതിവെന്നും നടി പറയുന്നു.

  Surya

  മാനസികമായി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു ആ ദിവസം. ഡബ്ബിംഗ് ദിവസവും അതേ. ആ രംഗങ്ങള്‍ വീണ്ടും അറിഞ്ഞ് അഭിനയിച്ചാണ്‌ ഡബ്ബ് ചെയ്തത്. സൂര്യയുടെ റിയാക്ഷനും കൂടി ചേര്‍ന്നതോടെ എനിക്ക് കൂടുതല്‍ സ്വാഭാവികമായി ചെയ്യാന്‍ കഴിഞ്ഞു. സ്വയം മറന്നു ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാനാവില്ല. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലായിരുന്നു ആ രംഗങ്ങള്‍.

  നായകനാണെന്നറിഞ്ഞപ്പോള്‍ ജീവന്‍ പോയി, സ്നേഹം കൊണ്ട് തോല്‍പ്പിച്ചത് അദ്ദേഹം, ദേവയുടെ തുറന്നുപറച്ചില്‍

  നമ്മുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിനയിക്കേണ്ടി വരുമ്പോഴുള്ള അവസരമാണത്. കുറേ നാളിനു ശേഷം മറക്കാനാവാത്ത അനുഭവമായി മാറി ഇതെന്നും താരം പറയുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും വളരെ മുന്‍പേ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉര്‍വശി, കോമഡിയും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം തന്നില്‍ ഭദ്രമാണെന്നും താരം ഇതിനകം തെളിയിച്ച് കഴിഞ്ഞിട്ടുമുണ്ട്.

  wccയെപ്പറ്റി മനസ്സ് തുറന്ന് നടി ഉര്‍വശി | Filmibeat Malayalam

  സുബി സുരേഷിനൊപ്പം ഒളിച്ചോടിയെന്ന് കേട്ടപ്പോള്‍ ഭാര്യയുടെ മറുപടി ഇങ്ങനെ, അളിയനായിരുന്നു പരിഭ്രമം

  English summary
  Urvashi recalls about emotinoal scenes with surya from the movie Soorarai Pottru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X