twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്?

    By Meera Balan
    |

    മലയാളത്തിലെ പല സൂപ്പര്‍ഹിറ്റുകളും തമിഴിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലാണ് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. കോഴിക്കോടിന്റെ ദൃശ്യഭംഗിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് അജ്ഞലി മേനോനാണ്. ഫൈസി എന്ന ചെറുപ്പക്കാരനും അയാളുടെ മുത്തശ്ശനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറഞ്ഞ ഉസ്താദ് ഹോട്ടലിനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

    ദുല്‍ഖറും തിലകനും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു. നിത്യാമേനോന്‍ ആയിരുന്നു നായിക. ഉസ്താദ് ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിയ്ക്കുന്നത്. മലയാളത്തില്‍ ഇത്രയും വിജയം നേടിയ ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റുമ്പോള്‍ ആരൊക്കയാണ് പ്രധാന കഥാപാത്രങ്ങള്‍ എന്ന് അറിയേണ്ടേ?

    ഉസ്താദ് ഹോട്ടല്‍

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    2012 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ പത്ത് ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. ഷെഫ് ആകണമെന്ന മോഹവുമായി നടക്കുന്ന ഫൈസല്‍ എന്ന ഫൈസി (ദുല്‍ഖര്‍) അവയാളുടെ മുത്തശ്ശന്റേ (തിലകന്‍) യും കഥപറഞ്ഞ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍

    മികച്ച കഥ, തിരക്കഥ , സംവിധാനം

    ഉസ്താദ് ഹോട്ടല്‍ തമിഴിലേയ്ക്ക്

    മികച്ച കഥയും തിരക്കഥയും സംവിധാനവും തന്നെയായിരുന്നു ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന് പിന്നിലും. അഞ്ജലി മേനോന്‍റെ തിരക്കഥയും അന്‍വര്‍ റഷീദിന്റെ സംവിധാനവും വെള്ളിത്തരയില്‍ അത്ഭുതം സൃഷ്ടിച്ചു.

     ദുല്‍ഖര്‍ തിലകന്‍ കെമിസ്ട്രി

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    ദുല്‍ഖറും തിലകനും തമ്മിലുള്ള അഭിനയത്തിന്റെ രസതന്ത്രം തന്നെയാണ് ചിത്രത്തനെ വിജയിപ്പിച്ചത്

    സുലൈമാനി

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    തിലകന്റെ പ്രണയകഥ ദുല്‍ഖറിനോട് പറയുന്നിടത്ത് ചിത്രത്തിന് പുതിയ അര്‍ത്ഥതലം കൈവരുന്നു. തിലകന്റെ സുലൈമാനി ഡയലോഗ് സൂപ്പര്‍ ഹിറ്റായിരുന്നു

    വാതിലില്‍ ആ വാതിലില്‍....

    ഉസ്താദ് ഹോട്ടല്‍ തമിഴിലേയ്ക്ക്

    ചിത്രത്തിലെ ഗാനങ്ങള്‍ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു. ഗോപീ സുന്ദറിന്റെ ഈണത്തില്‍ പിറന്ന ഗാനങ്ങള്‍ ചിത്രത്തിന് പുതു ജീവന്‍ പകര്‍ന്നു. വാതിലില്‍ ആ വാതിലില്‍ എന്ന ഗാനവും, അപ്പങ്ങളെമ്പാടും എന്ന ഗാനവും സൂപ്പര്‍ഹിറ്റുകളായിരുന്നു

    കോഴിക്കോടിന്റെ ദൃശ്യഭംഗി

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    കോഴിക്കോട് ബീച്ചിന്റ ഭംഗി അതുപോലെ പകര്‍ത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. ചിത്രത്തിലെ ഉസ്താദ് ഹോട്ടലിന്റെ സെറ്റ് ഇട്ടത് കോഴിക്കോട് ബീച്ചിലായിരുന്നു. കടലും, കടലിരമ്പവും ചിത്രത്തിലുടനീളം ഉണ്ടായിരുന്നു. മികച്ച പശ്ചാത്തലം സംഗീതമായിരുന്നു ചിത്രത്തിന്.

    തമിഴിലേക്ക്

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. പ്രഭുവിന്റെ മകന്‍ വിക്രം പ്രഭുവാണ് ദുല്‍ഖറിന് പകരം. മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബറില്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിയ്ക്കാനാണ് നീക്കം.

    വെല്ലുവിളി

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    തിലകന്‍ അനശ്വരമാക്കിയ വേഷത്തിന് തമിഴില്‍ ആരായിരിയ്ക്കും പകരക്കാരന്‍. യുവനടന്‍മാരില്‍ ശ്രദ്ധേയനായ ദുല്‍ഖറിന്റെ അഭിനയത്തെ മറികടക്കാന്‍ വിക്രം പ്രഭവിന് കഴിയുമോ. ചുരുക്കത്തില്‍ മലയാളത്തിലെ ഉസ്താദ് ഹോട്ടലിന്റെ അടുത്തെത്താന്‍ തമിഴ് പതിപ്പിന് കഴിയുമോ എന്നതാണ് പ്രേക്ഷകരുടെ സംശയം.

    നിത്യാമേനോന്‍

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    നിത്യാമേനോനായിരുന്നു ചിത്രത്തില്‍ നായിക

    അവാര്‍ഡുകള്‍

    ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്

    മൂന്ന് ദേശീയ അവര്‍ഡുകള്‍, 2012 ല്‍ മലയാളത്തിലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നേടി .

    English summary
    The latest to be added to the list of Mollywood films to be remade into Tamil is Anwar Rasheed's super hit film, Ustad Hotel.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X