twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യഞ്ജം! ഒടിയന്‍ ഡബ്ബിംഗിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്? കാണൂ!

    |

    പതിവിന് വിപരീതമായി ശാരീരിക തയ്യാറെടുപ്പുകള്‍ നടത്തിയാണ് മോഹന്‍ലാല്‍ ഒടിയനില്‍ അഭിനയിച്ചത്. 15 കിലോയോളം ശരീരഭാരം കുറച്ചാണ് ഒടിയന്‍ മാണിക്കനെ അദ്ദേഹം തന്നിലേക്ക് ആവാഹിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയെ പുനരാവിഷ്‌കരിക്കുമ്പോള്‍ എല്ല കാര്യവും കൃത്യമായിരിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. പരസ്യ രംഗത്തെ പരിചയവുമായാണ് വിഎ ശ്രീകുമാര്‍ മേനോന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിനെയും മഞ്ജു വാര്യരിനെയും അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയചിത്രമായി ഒടിയന്‍ മാറുമെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും പ്രകാശ് രാജും ഒരുമിച്ച് അഭിനയിക്കുന്നത്.

    മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ചതിന് പിന്നിലെ കാരണം? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ചതിന് പിന്നിലെ കാരണം? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്

    ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമയുടെ ട്രെയിലര്‍ അടുത്ത് തന്നെ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. രണത്തിന്റെ റിലീസിനൊപ്പം ഒടിയനുമെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ഒക്ടോബറില്‍ തന്നെ സിനിമകളിലേക്കെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് പല സിനിമകളുടെയും റിലീസ് നീട്ടിയിരുന്നു. ഇതോടെയാണ് ഒടിയനും നീളുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയത്.

    Odiyan

    സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുവരികയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. 16 മണിക്കൂറോളം നീണ്ടുനിന്ന ഡബ്ബിംഗ് അവസാനിപ്പിച്ചതിനെക്കുറിച്ച് സംവിധായകനും താരങ്ങളുമൊക്കെ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എല്ലാവരും കാര്യങ്ങള്‍ വ്യക്തമാക്കിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന വര്‍ക്കിന് ശേഷവും തങ്ങള്‍ക്ക് ക്ഷീണമോ മുഷിച്ചിലോ അനുഭവപ്പെട്ടിരുന്നില്ലെന്നും എല്ലാവരും ഫുള്‍ എനര്‍ജിയിലായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    VA Shrikumar Menon about Odiyan dubbing.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X