For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവർ വിവാഹിതരായി...!! പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇനി അനൂപിന് സ്വന്തം...

  |
  വൈക്കം വിജയലക്ഷ്മി വിവാഹിതയായി | filmibeat Malayalam

  മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹ വാർത്ത ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. മിമിക്രി കലാകാരനും ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടറുമായ പാല സ്വദേശി അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തി താലി ചാർത്തിയത്. ഇന്ന് രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ വൈക്കം മഹാദേവക്ഷേത്രത്തിൽവെച്ചായിരുന്നു ഇവരുടെ വിവാഹം.

  vijaya lekshmi

  മീ ടൂവിലൂടെ നശിക്കുന്നത് രണ്ട് പേരുടെയും അഭിമാനം!! 10 വർഷം മുൻപത്തെ മാനസികാവസ്ഥയായിരിക്കില്ല ഇപ്പോൾ, മീടൂവിനെതിരെ മലയാളി യുവനടി

  2013 ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റോ കാറ്റേ പൂക്കാ മരത്തിലും എന്ന ഗാനം വിജയലക്ഷ്മി എന്ന കലാകരിയെ സംഗീത ലോകത്തിൽ മാനം മുട്ടെ ഉയർത്തിച്ചു . പിന്നീട് മലയാളത്തിലും തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലേയും സജീവ സാന്നിധ്യമായി മാറുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ ഡോക്ടറേറ്റ് ഉൽപ്പെടെയുളള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കാൻ ഈ പ്രിയ ഗായികയ്ക്ക് കഴിഞ്ഞു. കരിയർ പോലെ തന്നെ ജീവിതത്തിലും ഒരുപാട് സന്തോഷങ്ങൾ വന്നു ചേരട്ടെ ഈ പ്രിയ ഗായികയ്ക്ക്.

  കാത്തിരുപ്പിന് വിരാമം!! രൺവീർ-ദീപിക വിവാഹം നവംബർ 15, അനുഗ്രഹം തേടി താരങ്ങൾ, കാണൂ

   രണ്ടു വർഷത്തെ പരിചയം

  രണ്ടു വർഷത്തെ പരിചയം

  കഴിഞ്ഞ രണ്ടു വർഷമായി അനൂപും വിജയ ലക്ഷ്മിയും സുഹൃത്തുക്കളാണ്. വീട്ടുകാർക്കും തമ്മിലും വളരെ അടുത്ത ബന്ധമാണുളളത്. അനൂപാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നുള്ള ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത്. ഈ വിവരം വിജയലക്ഷ്മി വീട്ടിൽ അറിയിക്കുകയായിരുന്നു. പിന്നീട് ഇരു വീട്ടുകാരും തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

   ആത്മവിശ്വസത്തോടെ പ്രിയ ഗായിക

  ആത്മവിശ്വസത്തോടെ പ്രിയ ഗായിക

  പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് അനൂപുമായുള്ള വിവാഹത്തിനു വിജയ ലക്ഷ്മി ഒരുങ്ങുന്നത്. അനൂപ് മിമക്രി ആർട്ടിസ്റ്റാണ്. രണ്ടു പേരും കലാംരംഗത്ത് പ്രവർത്തിക്കുന്നവരുമാണ്. അദ്ദേഹത്തിന് സംഗീതം അറിയാം. എനിയ്ക്ക് മിമിക്രിയുമാറിയാം. അതിനാൽ തന്നെ രണ്ടു പേരും പരസ്പരം പിന്തുണച്ച് ജീവിതം മുന്നേട്ട് പോകാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.

  ആ ബന്ധം ഒഴിവാക്കി

  ആ ബന്ധം ഒഴിവാക്കി

  ആദ്യം നിശ്ചയിച്ച ബന്ധത്തിൽ നിന്ന് വിജയലക്ഷ്മി ഒഴിവായത് മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. എന്നാൽ വിവാഹത്തിൽ നിന്ന് പിൻമാറനുള്ള കാര്യമറിഞ്ഞപ്പോൾ എല്ലാവരുടേയും പൂർണ്ണ പിന്തുണയായിരുന്നു ഗായികയ്ക്ക് ലഭിച്ചത്. വിവാഹ ശേഷവും സംഗീതവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു. ഇത് സമ്മതിച്ചതുമാണ്. എന്നാൽ നിശ്ചയം കഴിഞ്ഞതോടെ അവരുടെ തീരുമാനത്തിന് മാറ്റമുണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് വീട്ടുകാരുമായി ആലോചിച്ചതിനു ശേഷം ആ വ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

   കാഴ്ച ശക്തി ലഭിക്കും

  കാഴ്ച ശക്തി ലഭിക്കും

  വിജയലക്ഷ്മിയുടെ ജീവിതത്തിൽ മനോഹരമായ ഒരു അധ്യായം ആരംഭിക്കുകയാണ്. എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതു പോലെ തന്നെ മനസിലാക്കുന്ന പുരുഷനെ വിജിക്കും ലഭിച്ചു. ഇത് കൂടാതെ മറ്റൊരു സന്തോഷം കൂടി ഇവരുടെ ജീവിത്തിലേയ്ക്ക് കടന്നു വരുകയാണ്. അടുത്ത വർഷത്തോടെ വിജയ ലക്ഷ്മിയ്ക്ക് വെളിച്ചം കാണാൻ സാധിക്കും. കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള ചികിത്സ അമേരിക്കയിൽ ആരംഭിച്ചു കഴിഞ്ഞു.

   ചെറുതായി കാണാം

  ചെറുതായി കാണാം

  ഇപ്പോൾ പൂർണ്ണമായും ഇരുട്ടിന്റെ ലോകത്തല്ല വിജയ ലക്ഷ്മി ജീവിക്കുന്നത്. കാഴ്ച ശക്തിയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറുതായി വെളിച്ചമൊക്കെ കാണാൻ സാധിക്കുമെന്ന് വിജയ ലക്ഷ്മി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത വർഷത്തോടെതാൻ ലോകം കാണുമെന്നുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് പ്രിയ ഗായിക.

  English summary
  vaikom vijayalakshmi anoop got married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X