twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എ' സര്‍ട്ടിഫിക്കറ്റുമായി വെടിവഴിപാട് വരുന്നു

    By Lakshmi
    |

    മതവികാരം വ്രണപ്പെടുത്തിയേയ്ക്കുമെന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നിഷേധിച്ച വെടിവഴിപാട് എന്ന ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. എ സര്‍ട്ടിഫിക്കറ്റുമായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഡിസംബര്‍ 12നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.

    ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നതെന്നകാര്യം സംവിധായകന്‍ ശംഭു പുരുഷോത്തമന്‍ സ്ഥിരീകരിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണമെന്താണ് എന്നതിന് അണിയറക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. ആറ്റുകാല്‍ പൊങ്കാലദിനത്തില്‍ തിരുവനന്തപുരത്തെ മൂന്ന് കൂടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളുട ആവിഷ്‌കാരമാണ് ചിത്രം.

    Vedivazhipadu

    ഇന്ദ്രജിത്ത്, മുരളി ഗോപി, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ, മൈഥിലി, അനുമോള്‍ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കര്‍മയുഗ് ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    നേരത്തേ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിരോധിച്ചതിനെത്തുടര്‍ന്ന് നടന്‍ മുരളി ഗോപി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

    English summary
    The Controversial movie Vedivazhipadu had bagged A certificate from censor board, film will released on 12th of December.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X