twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല! തുറന്നുപറഞ്ഞ് വിധു വിന്‍സെന്റ്

    By Midhun
    |

    ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്നും നാല് ഡബ്യൂസിസി അംഗങ്ങള്‍ മാത്രം രാജിവെച്ചതില്‍ വിശദീകരണവുമായി വിധു വിന്‍സെന്റ്. നാല് അംഗങ്ങള്‍ മാത്രം രാജിവെച്ചതില്‍ ഡബ്യൂസിസിയില്‍ ഭിന്നതയില്ലെന്നാണ് ഭാരവാഹി കൂടിയായ വിധു വിന്‍സെന്റ് അറിയിച്ചിരിക്കുന്നത്.

    അമ്മ നേതൃത്വം കാണിച്ചത് മണ്ടത്തരം! ദിലീപിനെ തിരിച്ചെടുത്തത് ചിലരുടെ വാശി കാരണമെന്ന് വിനയന്‍ അമ്മ നേതൃത്വം കാണിച്ചത് മണ്ടത്തരം! ദിലീപിനെ തിരിച്ചെടുത്തത് ചിലരുടെ വാശി കാരണമെന്ന് വിനയന്‍

    അമ്മയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപരമായ പോരാട്ടം തുടരുമെന്നും വിധു വിന്‍സെന്റ് അറിയിച്ചു. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ രാജിവെയ്ക്കാത്തത് ഡബ്യൂസിസിയിലെ ഭിന്നത കാരണമെന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സംവിധായകയായ വിധു വിന്‍സെന്റിന്റെ പ്രതികരണമുണ്ടായത്.

    vidhu vincent

    ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നേരത്തെ റിമ കല്ലിങ്കല്‍,ഭാവന,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ് തുടങ്ങിയ നടിമാര്‍ രാജി പ്രഖ്യാപനം നടത്തിയിരുന്നത്. അമ്മയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി തീരുമാനത്തെതുടര്‍ന്നായിരുന്നു ഇവരുടെ രാജി ഉണ്ടായത്. അമ്മയുടെ നടപടിക്കെതിരെ നടി റിമാ കല്ലിങ്കല്‍ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു പിന്നാലെയാണ് നടി ഭാവനയും രാജിവെക്കുകയാണെന്ന് ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

    അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളോടുളള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നുമാണ് നടി രമ്യ നമ്പീശന്‍ പറഞ്ഞത്. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്വത്യഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നെന്നും,നീതി പുലരട്ടെ എന്നും രമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

    മോഹന്‍ലാല്‍ പ്രസിഡണ്ടായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു! വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍മോഹന്‍ലാല്‍ പ്രസിഡണ്ടായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു! വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍

    English summary
    vidhu vincent's says about wcc members
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X