For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിയാകാൻ തയ്യാറെടുത്തിരുന്നു! എന്നാൽ സംഭവിച്ചത് മറ്റൊന്നു, പിന്മാറാനുളള കാരണം വ്യക്തമാക്കി വിദ്യ

  By Ankitha
  |

  തന്റെ കയ്യിൽ എത്തുന്ന ശക്തമായ കഥാപത്രങ്ങൾ അങ്ങേയറ്റം ഗംഭീരമായി അഭിനയിക്കുന്ന ഒരു താരമാണ് വിദ്യാ ബാലാൻ. ശക്തയായ സ്ത്രീയായിരുന്നു മാധവിക്കുട്ടിയെന്ന കമലാ സുരയ്യ . ഇത്രയും ശക്തയായ സ്ത്രീ കഥാപാത്രം ചെയ്യുന്നതിൽ നിന്ന് വിദ്യാബാലൻ പിൻമാറനുള്ള കാരണം എന്തായിരിക്കുമെന്നു ഏവരും തല പുകഞ്ഞ് ആലോചിച്ചിരുന്നു. അതിനുള്ള കാരണം താരം തന്നെ വ്യക്തമാക്കുകയാണ്.

  vidhya

  ആദിയുടെ വിജയത്തിനു പിന്നിൽ പ്രണവ് മാത്രമല്ല! മറ്റു ചിലതുമുണ്ട്.. അവ എന്താണെന്ന് അറിയാമോ?

  ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യ കാരണം വ്യക്തമാക്കിയത്. ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടിയേനെ എന്നുമുളള സംവിധായകന്‍ കമലിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. അതു കെട്ടടങ്ങും മുൻപാണ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയ്ത്.

  ബാഗമതിയായി അനുഷ്ക തകർത്തു! മാസ് പ്രകടനം; ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ...

  പ്രതികരണം അർഹിക്കുന്നില്ല

  പ്രതികരണം അർഹിക്കുന്നില്ല

  സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ താൽപര്യമില്ലെന്നാണ് താരം ആദ്യം പറഞ്ഞത്. കമൽ പറഞ്ഞ കമന്റിന് പ്രതികരണം അർഹിക്കുന്നിലെന്നും സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ മോശമായി ചിത്രീകരിച്ചും അവരെ ചെറുതാക്കി കാണിക്കുന്നത് പണ്ട് മുതലെ ഉള്ളതാണെന്നു വിദ്യ പറഞ്ഞു.

  വിദ്യയ്ക്ക് വേണ്ടി കാത്തിരുന്നു

  വിദ്യയ്ക്ക് വേണ്ടി കാത്തിരുന്നു

  തന്റെ സിനിമ ജീവിതം തുടങ്ങിയത് മലയാളത്തിൽ നിന്നാണ്. കമല്‍ സാറിന്റെ ചിത്രത്തിൽ നിന്നാണ് താൻ അഭിനയം തുടങ്ങിയത്. എന്നാൽ ആ പടം നടന്നില്ല. ആ സമയത്ത് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഞാന്‍ ഒരു പാട് പടങ്ങളില്‍ ഒഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു. ആ സങ്കടം മാറിക്കിട്ടാന്‍ സമയം എടുത്തു. വീണ്ടുമൊരു മലയാളം ചിത്രം ചെയ്യാന്‍ ആഗ്രഹം തോന്നിയപ്പോഴാണ് ആമിയിലേയ്ക്ക് തന്നെ ക്ഷണിക്കുന്നതെന്നും വിദ്യം പറഞ്ഞു. ഞാന്‍ ചെയ്യുമെങ്കിൽ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

   ആമിയാകാൻ തയ്യാറെടുപ്പ് നടത്തിയിരുന്നു

  ആമിയാകാൻ തയ്യാറെടുപ്പ് നടത്തിയിരുന്നു

  പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടെന്നാലാതെ അധികമൊന്നും അറിയില്ലായിരുന്നു. അവരെ കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചും ഞാന്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന് എനിക്ക് മനസ്സിലായി.

  പിൻമാറാനുള്ള കാരണം ഇത്

  പിൻമാറാനുള്ള കാരണം ഇത്

  ചിത്രത്തിന്റെ സംവിധായകന്റേയും എന്റെയും വീക്ഷണങ്ങള്‍ രണ്ടായിപ്പോയി. ചെയ്യുന്ന കഥാപാത്രങ്ങളെ കുറിച്ചു കൂടുതൽ പഠിച്ചും അവരോട് ഒരുപാട് സമയം ചെലവഴിക്കുന്ന ആളാണ് താൻ. അതു പോലെ തന്നെ ചിത്രത്തെ കുറിച്ചുള്ള സംവിധായകന്റെ വീക്ഷണം എന്താണെന്നതും ശരിക്കറിഞ്ഞേ പറ്റു. പക്ഷേ ആമിയിൽ ഇതൊന്നും താൻ വിചാരിച്ചതു പോലെയായിരുന്നില്ല . ക്രിയേറ്റിവ് ഡിഫറന്‍സ്' എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ പടത്തില്‍ നിന്നും പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ തനിക്കാവില്ല. ഇതെല്ലാം പോയി മീഡിയയില്‍ വിളിച്ചു പറഞ്ഞിട്ടുള്ള പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ പറഞ്ഞു.

  English summary
  vidhya balan reply on director kamal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X