For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ തിയ്യേറ്ററില്‍ ഇറക്കണമോ ഒടിടിയ്ക്ക് നല്‍കണമോ എന്നതെല്ലാം അവരുടെ തീരുമാനമാണ്: വിജയ് ബാബു

  |

  ലോക്ഡൗണ്‍ കാരണം തിയ്യേറ്ററുകള്‍ അടിച്ചിട്ടതോടെ ഡിജിറ്റില്‍ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുകയാണ് സിനിമകള്‍. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെ സിനിമകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് കൂടുതല്‍ ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്. ജയസൂര്യയുടെ എറ്റവും പുതിയ ചിത്രമായ സൂഫിയും സുജാതയുമാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രം.

  അദിതി റാവു ഹൈദരി നായികയാവുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

  വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരുന്നത്. ഇതിനിടെ വിശദീകരണവുമായി സൂഫിയും സുജാതയും നിര്‍മ്മാതാവ് വിജയ് ബാബുവും രംഗത്തെത്തിയിരുന്നു. ആമസോണ്‍ പ്രൈമാണ് സിനിമ പുറത്തിറക്കുന്നതെന്നും അവര്‍ക്ക് സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ തന്നെ വിറ്റുകഴിഞ്ഞുവെന്നും വിജയ് ബാബു മാതൃഭൂമിയോട് പറഞ്ഞു.

  ആമസോണിനാണ് സൂഫിയും സുജാതയും റൈറ്റ്‌സ് ഞാന്‍ വിറ്റിരിക്കുന്നത്. സിനിമ തിയ്യേറ്ററില്‍ ഇറക്കണമോ അല്ലെങ്കില്‍ ഒടിടിയ്ക്ക് നല്‍കണമോ എന്നതെല്ലാം അവരുടെ തീരുമാനമാണ്. ഞങ്ങള്‍ വിതരണാവകാശം വിറ്റുകഴിഞ്ഞു. എന്റെ പ്രൊഡക്ട് അവര്‍ക്ക് വില്‍ക്കരുത് എന്ന് പറയാന്‍ മറ്റാര്‍ക്കും സാധിക്കില്ലല്ലോ. അതുകൊണ്ടാണ് പോസ്റ്ററില്‍ ആമസോണ്‍ പ്രസന്റ്‌സ് എന്ന പരസ്യം ഇപ്പോള്‍ വന്നിരിക്കുന്നത്.

  എന്റെ നിലനില്‍പ്പിന് കാരണം നീയാണ്! അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍

  ഒടിടി റിലീസിനെ സംബന്ധിച്ച് വളരെ പോസിറ്റീവായുളള പ്രതികരണമാണ് എനിക്ക് വിവിധ സംഘടനകളില്‍ നിന്നും ലഭിച്ചത്. ടിവി ചര്‍ച്ചകളില്‍ എതിര്‍പ്പ് പറയുന്നവരാകട്ടെ എന്നെ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടില്ല. ചര്‍ച്ചകളില്‍ എന്നെയും വിളിക്കൂ. ഞാന്‍ മറുപടി നല്‍കാം. 70 സിനിമകളാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്. ഈ ചിത്രങ്ങള്‍ ഓരോന്നും ഷെഡ്യൂള്‍ ചെയ്ത് എന്ന് പുറത്തിറക്കാനാവും എന്ന് വിമര്‍ശിക്കുന്നവര്‍ പറയേണ്ടതാണ്.

  ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍! ശശി തരൂറിനെ പ്രശംസിച്ച് സിനിമാ ലോകം

  ഞങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് ജോലിക്കാരുണ്ട് സിനിമയില്‍. ഈ പൈസ കിട്ടിയിട്ട് വേണം അവര്‍ക്കിനി മുന്നോട്ട് പോകാന്‍, ഇല്ലെങ്കില്‍ ഒരു വര്‍ഷം അവര്‍ പട്ടിണി കിടക്കേണ്ടി വരും. ലോക് ഡൗണ്‍ കഴിഞ്ഞ് ജനജീവിതം സാധാരണ ഗതിയിലായി തിയ്യേറ്ററര്‍ തുറന്ന് ആളുകള്‍ കൂടുമ്പോള്‍ ഞങ്ങള്‍ സിനിമ ചെയ്യും. അത് തിയ്യേറ്ററുകളില്‍ ഇറക്കുകയും ചെയ്യാം. എല്ലാ സിനിമകളും തിയ്യേറ്ററില്‍ ഇറങ്ങണമെന്ന വാശി എന്തിനാണ്. വിജയ് ബാബു പറഞ്ഞു.

  ഞാന്‍ കണ്ട മമ്മൂക്കയ്ക്ക് മുന്‍കോപവുമില്ല, ജാഡയുമില്ല! മെഗാസ്റ്റാറിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്

  Read more about: vijay babu coronavirus
  English summary
  Vijay Babu's Reaction About Sufiyum Sujathayum Digital Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X