twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Vijay: മെര്‍സലായിട്ടേന്‍ പാ! വിജയ് ചിത്രത്തിന് യുകെയിലെ ദേശീയ പുരസ്‌കാരം

    By Midhun
    |

    വിജയിയെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു തെറി. 2016ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു. ചിത്രത്തില്‍ സാമന്തയും എമി ജാക്‌സണുമായിരുന്നു വിജയുടെ നായികയായി എത്തിയിരുന്നത്. വിജയ് പോലീസ് ഓഫീസറായി എത്തിയിരുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. രാജാ റാണി എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമായിരുന്നു അറ്റ്‌ലി തെറി ഒരുക്കിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരോ പോലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു തെറി.

    Sai pallavi: ശിവകാര്‍ത്തികേയന്റെ നായികയായി സായി പല്ലവി എത്തുന്നു! ഇത് പൊളിക്കുമെന്ന് ആരാധകര്‍Sai pallavi: ശിവകാര്‍ത്തികേയന്റെ നായികയായി സായി പല്ലവി എത്തുന്നു! ഇത് പൊളിക്കുമെന്ന് ആരാധകര്‍

    തെറി എന്ന ഹിറ്റിനു ശേഷം വിജയും അറ്റ്‌ലീയും ഒന്നിച്ച ചിത്രമാണ് മെര്‍സല്‍.വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു മെര്‍സല്‍. ബിഗ്ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളിലെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു നല്‍കിയിരുന്നത്. ചിത്രത്തില്‍ വിജയുടെ പ്രകടനത്തെ പുകഴ്ത്തി സിനിമാ പ്രേമികളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ രംഗത്തു വന്നിരുന്നു.മൂന്ന് കഥാപാത്രങ്ങളായി വിജയ് മികച്ച പ്രകനമാണ് പുറത്തെടുത്തതെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.

    വിജയുടെ മെര്‍സല്‍

    വിജയുടെ മെര്‍സല്‍

    വിജയ് ചിത്രങ്ങള്‍ക്കെല്ലാം തന്നെ തമിഴ്‌നാട്ടിലും കേരളത്തിലും ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്ന വിജയുടെ പ്രകടനം കാണാനായി ആരാധകര്‍ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. വിജയ് ചിത്രങ്ങളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം കൃത്യമായ അളവില്‍ കാണിച്ചൊരു ചിത്രമായിരുന്നു മെര്‍സല്‍. ചിത്രത്തിലെ വിജയുടെ പ്രകടനം ആരാധകര്‍ക്ക് ഒരു വന്‍ ട്രീറ്റായിരുന്നു നല്‍കിയിരുന്നത്. ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും സമൂഹമാധ്യമങ്ങളില്‍ കണ്ടപ്പോള്‍ ലഭിച്ച അതേ ആവേശം സിനിമ കണ്ടപ്പോഴും ലഭിച്ചുവെന്നാണ് സിനിമ കണ്ടവര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.

    അറ്റ്‌ലിയുടെ സംവിധാനം

    അറ്റ്‌ലിയുടെ സംവിധാനം

    രാജാറാണി എന്ന ആദ്യ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച സംവിധായകനായിരുന്നു അറ്റ്‌ലീ. ആര്യയെ നായകനാക്കി ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ശങ്കറിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന അറ്റ്ലിയുടെ ബ്രഹ്മാണ്ട മേയ്ക്കിങ്ങായിരുന്നു മെര്‍സലിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നത്. മികച്ചൊരു കഥയുടെ പിന്‍ബലത്തോടെ അറ്റ്‌ലി മെര്‍സല്‍ അതിഗംഭീരമായിട്ടായിരുന്നു ഒരുക്കിയിരുന്നത്. പല സംവിധായകരും തങ്ങളുടെ സിനിമകളിലൂടെ കാണിക്കാന്‍ മടിക്കുന്ന വിഷയമായിരുന്നു അറ്റ്‌ലീ തന്റെ ചിത്രത്തിലൂടെ കാണിച്ചിരുന്നത്. ശരിക്കും നടന്‍ വിജയ് യെ പോലെ അറ്റ്‌ലിയും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

    എ.ആര്‍.റഹ്മാന്റെ സംഗീതം

    എ.ആര്‍.റഹ്മാന്റെ സംഗീതം

    സംഗീത വിസ്മയം ഏ.ആര്‍.റഹ്മാന്‍ ചെയ്ത പാട്ടുകളായിരുന്നു മെര്‍സല്‍ എന്ന ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നത്. നാല് പാട്ടുകളായിരുന്നു മെര്‍സലിന് വേണ്ടി എ.ആര്‍ റഹ്മാന്‍ ഒരുക്കിയിരുന്നത്. ഇതില്‍ എല്ലാ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ഇതില്‍ ആളെപോരാന്‍ തമിഴന്‍ എന്ന പാട്ടായിരുന്നു ചിത്രം കണ്ട പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. റഹ്മാന്റെ സംഗീതത്തില്‍ കൈലാഷ് ഖേര്‍,സത്യ പ്രകാശ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയിരുന്നത്. നീ താനെ എന്നു തുടങ്ങുന്ന ശ്രേയാ ഘോഷാലും റഹ്മാനും ചേര്‍ന്നാലപിച്ച ഒരു ഗാനവും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജിവി പ്രകാശ്, നരേഷ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന പാടിയ മെര്‍സല്‍ അരസന്‍, സിദ്ധ് ശ്രീറാം പാടിയ മാച്ചോ എന്നീ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ചിത്രത്തിലെ നായികമാര്‍

    ചിത്രത്തിലെ നായികമാര്‍

    സാമന്ത,കാജല്‍ അഗര്‍വാള്‍,നിത്യാ മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. വിജയ് അവതരിപ്പിച്ച മൂന്ന് വ്യത്യസ്ഥ കഥാപാത്രങ്ങളുടെ നായികാ വേഷമാണ് ഇവര്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച ഡോക്ടര്‍ മാരന്‍ എന്ന കഥാപാത്രത്തിന്റെ പ്രണയിനിയായാണ് സാമന്ത ചെയ്ത താര എന്ന കഥാപാത്രം എത്തുന്നത്. ചിത്രത്തില്‍ വലിയ പ്രാധാന്യമുളള വേഷമല്ലായിരുന്നുവെങ്കിലും കിട്ടിയ കഥാപാത്രം മോശമല്ലാത്ത രീതിയില്‍ സാമന്ത അവതരിപ്പിച്ചിരുന്നു. കാജല്‍ അഗര്‍വാള്‍ അനു പല്ലവി എന്നൊരു കഥാപാത്രമായി എത്തിയപ്പോള്‍ മലയാളി താരം നിത്യാ മോനോനാണ് ചിത്രത്തില്‍ പ്രാധാന്യമുളളാരു വേഷം ലഭിച്ചിരുന്നത്. ചിത്രത്തില്‍ വെട്രിമാരന്‍ എന്ന വിജയ് ചെയ്ത കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് നിത്യ അഭിനയിച്ചിരുന്നത്.നായികമാരില്‍ നിത്യ മോനോന്റെ പ്രകടനമായിരുന്നു ഏറെ മികച്ചു നിന്നത്.

    സാധാരണക്കാരന്റെ ചിത്രമായി മെര്‍സല്‍

    സാധാരണക്കാരന്റെ ചിത്രമായി മെര്‍സല്‍

    ഹോസ്പിറ്റല്‍ മാഫിയകളുടെ കളളത്തരവും തട്ടിപ്പുമെല്ലാം തുറന്നു കാണിച്ചൊരു ചിത്രം കൂടിയായിരുന്നു മെര്‍സല്‍. നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന ജിഎസ്ടി സംവിധാനത്തെയും ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ചെല്ലാം ചിത്രം വിമര്‍ശിച്ചിരുന്നു. വളരെ കുറവ് ജിഎസ്ടി വാങ്ങി ആളുകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സിംഗപ്പൂരിനെ പോലെ എന്തുക്കൊണ്ട് ഇന്ത്യക്ക് മാറാന്‍ സാധിക്കുന്നില്ല എന്നീ നിരവധി ചോദ്യങ്ങള്‍ മെര്‍സലില്‍ വിജയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. സാധാരണയൊരു മാസ് ചിത്രത്തിലുപരി ഒട്ടമനവധി സാമൂഹിക പ്രാധാന്യമുളള വിഷയം കൈകാര്യം ചെയ്ത ചിത്രം കൂടിയായിരുന്നു മെര്‍സല്‍

    യുകെ ദേശീയ പുരസ്‌കാരം നേടി മെര്‍സല്‍

    യുകെ ദേശീയ പുരസ്‌കാരം നേടി മെര്‍സല്‍

    ഇന്ത്യയ്ക്കത്തും പുറത്തും സൂപ്പര്‍ഹിറ്റായ മെര്‍സലിന് ഇത്തവണ വിദേശത്തു നിന്നും ഒരു പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. യുകെയുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് വിജയ്- അറ്റലീ ചിത്രത്തെ തേടിയെത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമുളള ഒഫീഷ്യല്‍ എന്‍ട്രിയായിട്ടാണ് ചിത്രം അവിടത്തെ ജൂറി പരിഗണിച്ചിരുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് യുകെയിലെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുളള പുരസ്‌കാരമാണ് മെര്‍സലിന് ലഭിച്ചിരിക്കുന്നത്. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും ഒട്ടേറെ പുരസ്‌കാരങ്ങല്‍ മെര്‍സല്‍ സ്വന്തമാക്കിയിരുന്നു.മികച്ച നടന്‍. ചിത്രം, സംവിധായകന്‍ എന്നിങ്ങനെയുളള വിഭാഗങ്ങളിലായിരുന്നു മെര്‍സലിന് അധിക പുരസ്‌കാരങ്ങളും ലഭിച്ചിരുന്നത്. എതായാലും മെര്‍സല്‍ വിദേശത്തും അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

    jayasurya: മകൻ മാത്രമല്ല ജയസൂര്യയുടെ മകളും മിടുക്കിയാണ്! യോഗി പാൽകുടി.. വേദയുടെ ഡബ്സ്മാഷ് കാണൂjayasurya: മകൻ മാത്രമല്ല ജയസൂര്യയുടെ മകളും മിടുക്കിയാണ്! യോഗി പാൽകുടി.. വേദയുടെ ഡബ്സ്മാഷ് കാണൂ

    odiyan: ഒടിയൻ മാണിക്യന്റെ ഗുരുവാകുന്നത് മമ്മൂട്ടി? സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ..odiyan: ഒടിയൻ മാണിക്യന്റെ ഗുരുവാകുന്നത് മമ്മൂട്ടി? സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ..

    English summary
    vijay mersal bags UK national award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X