twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഇളയദളപതി.. ആശങ്കയോടെ ആരാധകര്‍!

    By Nimisha
    |

    അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം ഒക്ടോബര്‍ 18നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മൂന്ന് ഗെറ്റപ്പിലാണ് വിജയ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

    അനൂപ് മേനോന്‍ ചിത്രത്തിലേത് അവസാന ഗാനം.. സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ് ജാനകി!അനൂപ് മേനോന്‍ ചിത്രത്തിലേത് അവസാന ഗാനം.. സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ് ജാനകി!

    'തല'യെ ഇരുത്തി ഇളയദളപതി.. വിവേഗത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് മേര്‍സല്‍ മുന്നേറുന്നു!'തല'യെ ഇരുത്തി ഇളയദളപതി.. വിവേഗത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് മേര്‍സല്‍ മുന്നേറുന്നു!

    കേരളത്തില്‍ 290 ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിജയ് യുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറുകയാണ് ഈ ചിത്രം. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് മേര്‍സല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

    സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടി

    സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടി

    ഭൈരവയ്ക്ക് ശേഷം തിയറ്ററുകളിലെത്തിയ വിജയ് ചിത്രമായ ഭൈരവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല കേരളക്കരയിലും ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. സൂപ്പര്‍ താരങ്ങളെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് മെര്‍സല്‍ ബോക്‌സോഫീസില്‍ കാഴ്ച വെച്ചത്.

    ബാഹുബലിയെ വെട്ടി

    ബാഹുബലിയെ വെട്ടി

    ബ്രഹമാണ്ഡ ചിത്രമായ ബാഹുബലിയാണ് ആദ്യദിന കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. 6.27 കോടിയാണ് ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ചത്. 6.11 കോടി നേടി മേര്‍സല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

    മമ്മൂട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

    മമ്മൂട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

    ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ 200 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തത്. 4.31 കോടിയാണ് ചിത്രം ആദ്യ ദിനത്തില്‍ നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ഇത്.

    നൂറ് കോടി ചിത്രമായ പുലിമുരുകനെയും വെട്ടി

    നൂറ് കോടി ചിത്രമായ പുലിമുരുകനെയും വെട്ടി

    നൂറ് കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം 4 കോടിയായിരുന്നു ആദ്യ ദിനത്തില്‍ നേടിയത്. ഈ റെക്കോര്‍ഡും മറി കടന്നാണ് വിജയ് ചിത്രം കുതിക്കുന്നത്.

    മെര്‍സലിന് മുന്‍പ്

    മെര്‍സലിന് മുന്‍പ്

    കേരള ബോക്‌സോഫീസില്‍ ഇതിന് മുന്‍പ് റെക്കോര്‍ഡ് നേടിയ ചിത്രം രജനീകാന്തിന്റെ കബാലിയായിരുന്നു. ഓപ്പണിങ്ങ് ദിനത്തില്‍ 4.27 കോടിയായിരുന്നു ചിത്രം സ്വന്തമാക്കിയത്.

    വില്ലന്‍ മറികടക്കുമോ?

    വില്ലന്‍ മറികടക്കുമോ?

    മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 27നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മെര്‍സല്‍ റെക്കോര്‍ഡ് വില്ലന്‍ മറിടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍

    English summary
    Mersal released in approximately 290 theatres in Kerala and thus making it the biggest ever release for a Vijay starrer in Kerala. Mersal did also set a new record in the number of fans shows and many more extra shows were added, owing to the huge response that the film received.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X