For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയെയും പ്രണവ് മോഹന്‍ലാലിനെയും തോല്‍പ്പിച്ച് ആസിഫ് അലി!2019 ലെ ആദ്യ ഹിറ്റ് ആസിഫിന് സ്വന്തം

    |
    വിജയ് സൂപ്പറും പൗര്‍ണമിയും 40 ആം ദിവസം | filmibeat Malayalam

    പുതിയൊരു വര്‍ഷം പിറന്നതോടെ മലയാള സിനിമയും പ്രതീക്ഷയിലാണ്. തമിഴില്‍ ഇതിനകം ഹിറ്റ് ചിത്രങ്ങളാണ് റിലീസിനെത്തിയവ എല്ലാം. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ ആസിഫ് അലിയുടെ സിനിമയാണെന്ന് പറയാം. 2019 ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആസിഫ് അലി നായകനായെത്തിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

    ജിസ് ജോയ് ആണ് സംവിധാനം. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയും ജിസും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ജനുവരി പതിനൊന്നിനായിരുന്നു സിനിമയുടെ റിലീസ്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എകെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിനും അപ്പുറം നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

    vijay-superum-pournamiyum

    മികച്ചൊരു ഫീല്‍ ഗുഡ് മൂവിയാണെന്നുള്ള അഭിപ്രായം സ്വന്തമാക്കിയതോടെ ബോക്‌സോഫീസിലും നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു. 38 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സിനിമയ്ക്ക് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 4 ഷോ ആണ് പ്രതിദിനം ലഭിക്കുന്നത്. അതില്‍ നിന്നും 76.60 ലക്ഷം സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ജനുവരിയിലെത്തിയ സിനിമകളില്‍ ഇപ്പോഴും പ്രദര്‍ശനം ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്ന് വിജയ് സൂപ്പറും പൗര്‍ണമിയുമാണ്.

    ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ദേവന്‍, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, കെപിഎസി ലളിത, ജോസഫ് അന്നക്കുട്ടി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഐശ്വര്യ ലക്ഷ്മിയുടെ കഴിഞ്ഞ മൂന്ന് സിനിമകളിലെക്കാളും വ്യത്യസ്ത കഥാപാത്രമായിരുന്നു ഈ സിനിമയിലെ പൗര്‍ണമി എന്ന വേഷം. കുടുംബ പ്രേക്ഷകരടക്കം ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്നൊരു കഥയാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

    English summary
    Vijay Superum Pournamiyum is the first super hit in 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X