For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഇത്രയധികം വിരോധമുണ്ടാക്കിയത്, തുറന്നുപറഞ്ഞ് വിജയ് യേശുദാസ്

  |

  മലയാള സിനിമയില്‍ ഇനി പിന്നണി പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മോളിവുഡിലെ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്. എന്നാല്‍ തമിഴിലും തെലുങ്കിലും അങ്ങനെയല്ലെന്നും ഗായകന്‍ പറഞ്ഞിരുന്നു. അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് തുറന്നുപറഞ്ഞത്.

  അതേസമയം ഗായകന്റെ അഭിമുഖത്തിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. മലയാള സിനിമയില്‍ ഇനി പാടില്ല എന്ന് വിജയ് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഗായകനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. അതേസമയം ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ഗായകന്‍ എത്തിയിരുന്നു.

  തെറ്റായ തലക്കെട്ടുകളുടെ പ്രേരണയിലാണ് നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉയര്‍ന്നതെന്ന് വിജയ് യേശുദാസ് പറയുന്നു. ആ അഭിമുഖം പൂര്‍ണമായി വായിക്കുകയാണെങ്കില്‍ ഞാന്‍ ഒരു വലിയ പ്രശ്‌നത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഊതി വീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്.

  എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. സിനിമയില്‍ നിന്നും പിന്നണി ഗാനരംഗത്തുനിന്നും എന്റെ സാന്നിദ്ധ്യം കുറയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. അത് മാത്രമല്ല, സംഗീതം മലയാളത്തിലെ സ്വതന്ത്ര സംഗീത മേഖലയില്‍ ഞാന്‍ സജീവമാകും.

  ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു. താന്‍ അനുഭവിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടെന്നും പറഞ്ഞ വിജയ് കഴിവ് തെളിയിച്ച സംഗീത രംഗത്തെ പലരും നിലനില്‍പ്പിനായി പോരാടുകയാണെന്നും പറഞ്ഞു. അര്‍ഹരായവര്‍ക്ക് ശ്രദ്ധയും അംഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാഗാമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും വിജയ് യേശുദാസ് പറഞ്ഞു.

  നേരത്തെ കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ അവര്‍ക്ക് സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാന്‍ മടിയാണെന്നും വിജയ് യേശുദാസ് വനിതയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാള സംഗീത ലോകത്ത് നിന്ന് പിതാവ് കെജെ യേശുദാസിന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും വിജയ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  അടുത്തിടെ ഒരു പ്രമുഖ നിര്‍മ്മാതാവ് വിളിച്ചു. അവര്‍ക്ക് അപ്പയെ കൊണ്ട് പാടിക്കണം. ഞാന്‍ മാനേജരുടെ നമ്പര്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ദാസേട്ടന്‍ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ?. ഞാന്‍ ചോദിച്ചു, ചേട്ടാ നിങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത് എന്ന് ചോദിച്ചു. വിജയ് പറഞ്ഞു.

  Read more about: vijay yesudas
  English summary
  vijay yesudas reaction about media headlines on his statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X