twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമിനെ റോസാപ്പൂവ് നല്‍കി സ്വീകരിക്കാനുള്ള ഭാഗ്യം ബിജു മേനോന് ലഭിക്കുമോ? അത് സംഭവിക്കുമോ?

    By Nimisha
    |

    തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിക്രം. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച താരത്തിനെ തമിഴകം ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിനോടും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച താരം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. പറ്റിയ തിരക്കഥ ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

    മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

    കുഞ്ചാക്കോ ബോബന് വേണ്ടി ശാന്തി കൃഷ്ണ കാണിച്ച സാഹസം.. മമ്മൂട്ടിയും മോഹന്‍ലാലും അത്ഭുതപ്പെടും!കുഞ്ചാക്കോ ബോബന് വേണ്ടി ശാന്തി കൃഷ്ണ കാണിച്ച സാഹസം.. മമ്മൂട്ടിയും മോഹന്‍ലാലും അത്ഭുതപ്പെടും!

    നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിലൂടെ വിക്രം മലയാളത്തിലേക്ക് മടങ്ങി വരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വര്‍ഷങ്ങളായി പ്രേക്ഷകര്‍ വിക്രമിന്റെ മലയാള സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. എന്തായാലും അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കേണ്ടത്.

    നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍

    നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിക്രം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ റോസാപ്പൂവിലൂടെ താരം മലയാള സിനിമയില്‍ അഭിനയിക്കും.

    മലയാളത്തിലെത്താന്‍ കാരണം

    മലയാളത്തിലെത്താന്‍ കാരണം

    തമീന്‍ ഫിലിംസിന്റെ ബാനറില്‍ ഷിബി തമീന്‍സാണ് റോസാപ്പൂ നിര്‍മ്മിക്കുന്നത്. വിക്രമിന്റെ ഇരുമുഖന്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. സാമിയുടെ രണ്ടാം ഭാഗമായ സാമി സ്‌ക്വയര്‍ നിര്‍മ്മിക്കുന്നത് അദ്ദേഹമാണ്, ഭ ബന്ധത്തിന് പുറത്താണ് താരം വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    രണ്ട് ദിവസം നല്‍കുമെന്ന് അറിയിച്ചു

    രണ്ട് ദിവസം നല്‍കുമെന്ന് അറിയിച്ചു

    എറണാകുളം, കൊടൈക്കനാല്‍, ചെന്നൈ എന്നിവിടങ്ങളിലായി 75 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. അവസാന ഘട്ട ചിത്രീകരണത്തിനിടയിലാണ് അണിയറപ്രവര്‍ത്തകര്‍. ക്യാമറാമാന്‍ പ്രിയന്റെ മരണത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി രണ്ട് ദിവസമാണ് വിക്രം നല്‍കാമെന്ന് അറിയിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    കാത്തിരുന്ന് കാണാം

    കാത്തിരുന്ന് കാണാം

    ചെന്നൈയില്‍ വെച്ചായിരിക്കും വിക്രം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇതേക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

    മലയാള ചിത്രങ്ങള്‍

    മലയാള ചിത്രങ്ങള്‍

    ധ്യുവം, സൈന്യം, ഇന്ദ്രപ്രസ്ഥം, മാഫിയ, രജപുത്ര, ഇന്ദ്രിയം തുടങ്ങിയ ചിത്രങ്ങളില്‍ സഹനടനായും ഇതാ ഒരു സ്‌നേഹഗാഥ, മയൂരനൃത്തം എന്നീ ചിത്രങ്ങളില്‍ നായകനായുമാണ് വിക്രം മലയാള സിനിമയില്‍ അഭിനയിച്ചത്.

    English summary
    Vikram will act in Rosappo with Biju Menon.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X