twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ എന്നും മോഹിപ്പിക്കുന്ന കാര്യം, വര്‍ഷങ്ങള്‍ക്ക് ശേഷം അത് സാധ്യമാക്കിയത് വില്ലന്‍!

    By Jince K Benny
    |

    ആരാധകകരില്‍ വന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി തിറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. പ്രേക്ഷക പ്രതീക്ഷകളെ തകര്‍ത്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററില്‍ നിന്നും ലഭിച്ചത്. ആദ്യ ദിനം പുതിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചെങ്കിലും തുടര്‍ ദിവസങ്ങളില്‍ അത് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല.

    രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി... രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി...

    ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും? ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും?

    പ്രേക്ഷകരില്‍ നിന്നും ആശാവഹമായ ഒരു പ്രതികരണം ലഭിച്ചില്ലെങ്കിലും ചലച്ചിത്ര ലോകം വില്ലനെ വാഴ്ത്തിപ്പാടുകയായിരുന്നു. പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്നും വഴി മാറി സഞ്ചരിക്കുന്ന ചിത്രമായിരുന്നു വില്ലന്‍. പ്രേക്ഷകര്‍ ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നതായിരുന്നു ചിത്രത്തെ പിന്നോട്ടടിച്ചത്.

    മോഹന്‍ലാലിന്റെ വില്ലന്‍

    മോഹന്‍ലാലിന്റെ വില്ലന്‍

    പ്രേക്ഷകരില്‍ നിന്നും വില്ലന് സമ്മിശ്ര പ്രതികരണം ഉണ്ടാകുമ്പോഴും മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ ആകര്‍ക്കും തര്‍ക്കമില്ല. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലാണ് മാത്യു മാഞ്ഞൂരാനേയും അടയാളപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിനും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് വില്ലന്‍.

    വ്യത്യസ്ത സമ്മാനിച്ച സിനിമ

    വ്യത്യസ്ത സമ്മാനിച്ച സിനിമ

    വില്ലനിലെ നായക കഥാപാത്രം വേറിട്ടതാണ്. നമ്മുടെ കാലത്തോട് പലതും പറയുന്ന സിനിമയാണ് വില്ലന്‍. തീര്‍ച്ചയായും തനിക്ക് വ്യത്യസ്തത സമ്മാനിച്ച സിനിമയാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ് മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രമെന്നും മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

    ആലോചിച്ച് ഉറച്ച് സമീപിച്ചതല്ല

    ആലോചിച്ച് ഉറച്ച് സമീപിച്ചതല്ല

    മാത്യു മാഞ്ഞൂരാന്‍ എന്ന തീവ്രതയുള്ള കഥാപാത്രത്തെ ആലോചിച്ച് ഉറപ്പിച്ച് സമീപിച്ചതല്ല. കഥാപാത്രങ്ങളെ ആലോചിച്ചുറപ്പിച്ച് സമീപിക്കാറില്ല. ഏതോ ഒരു നിമിഷത്തില്‍ കഥാപാത്രം തന്നിലേക്കോ താന്‍ കഥാപാത്രത്തിലേക്കോ ചെന്നെത്തുകയെന്നതാണ് പലപ്പോഴും സംഭവിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏറെ പ്രശംസകള്‍ ഏറ്റ് വാങ്ങിയ കഥാപാത്രമാണ് മാത്യു മാഞ്ഞൂരാന്‍.

    വില്ലന്‍ സമ്മാനിച്ച ഭാഗ്യം

    വില്ലന്‍ സമ്മാനിച്ച ഭാഗ്യം

    തന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രം മാത്രമല്ല വില്ലന്‍ മോഹന്‍ലാലിന് സമ്മാനിച്ചത്. മോഹന്‍ലാലിനെ എന്നും മോഹിപ്പിക്കുന്ന കാര്യമാണ് യേശുദാസിന്റെ ശബ്ദത്തില്‍ പാടുകയെന്നത്. വീണ്ടും അതിന് ഭാഗ്യം ഉണ്ടായത് വില്ലനിലൂടെയാണ്. ഏറെ കാലത്തിന് ശേഷമാണ് യേശുദാസ് പാടിയ ഗാനരംഗത്ത് അഭിനയിക്കുന്നത്.

    കൊടുക്കല്‍ വാങ്ങല്‍

    കൊടുക്കല്‍ വാങ്ങല്‍

    മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി വന്‍ താരനിര അണിനിര ചിത്രമായിരുന്നു വില്ലന്‍. വിശാല്‍, മഞ്ജുവാര്യര്‍, സിദ്ധിഖ്, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. എങ്കിലും അഭിനയത്തില്‍ മത്സരമില്ല. പരസ്പരം ആദരവോടെയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

    റെക്കോര്‍ഡുകളുടെ വില്ലന്‍

    റെക്കോര്‍ഡുകളുടെ വില്ലന്‍

    റിലീസിന് മുമ്പ് തന്നെ നിരവധി റെക്കോര്‍ഡുകളാണ് വില്ലന്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ആദ്യമായി 8കെ ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമ എന്ന റെക്കോര്‍ഡുമായാണ് ചിത്രീകരണം തുടങ്ങിയത് തന്നെ. 50 ലക്ഷം രൂപയ്ക്ക് ചിത്രത്തിന്റെ ഓഡിയോ അവകാശം ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് കമ്പനികളില്‍ ഒന്നായി ജംഗ്ലി മ്യൂസിക്കിന് വിറ്റ് വീണ്ടും റെക്കോര്‍ഡിട്ടു. ചിത്രത്തിന്റെ ഓവര്‍സീസ്, ഹിന്ദി പകര്‍പ്പവകാശം എന്നിവയും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റ് പോയത്.

    English summary
    Villain made Mohanla's great wish come true again after many years.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X