twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യത്തെ ഓളം അവസാനിച്ചോ, റെക്കോര്‍ഡിട്ട വില്ലന്‍ തളര്‍ന്നോ? രണ്ട് ദിവസത്തെ വില്ലന്റെ കളക്ഷന്‍!

    By Jince K Benny
    |

    Recommended Video

    റെക്കോഡിന് ശേഷം വില്ലന് കാലിടറിയോ? രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

    നിരവധി പ്രിറിലീസ് റെക്കോര്‍ഡുകളുമായി ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ആദ്യ ദിന കളക്ഷന്‍ പുറത്ത് വന്നതോടെ ചിത്രം വിവാദത്തിലായി. രണ്ട് വ്യത്യസ്ത കളക്ഷനുകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്.

    മാതൃഭൂമി മലക്കം മറിഞ്ഞു, പത്രത്തെ തള്ളി വില്ലന് സ്തുതി പാടി മാതൃഭൂമി ചാനല്‍! കിട്ടേണ്ടത് കിട്ടിയോ? മാതൃഭൂമി മലക്കം മറിഞ്ഞു, പത്രത്തെ തള്ളി വില്ലന് സ്തുതി പാടി മാതൃഭൂമി ചാനല്‍! കിട്ടേണ്ടത് കിട്ടിയോ?

    രാമനുണ്ണിയുടെ അശ്വമേധം കടലും കടന്ന് കുതിക്കുന്നു... ഗള്‍ഫിലും രാമലീല സൂപ്പര്‍ ഹിറ്റ്... രാമനുണ്ണിയുടെ അശ്വമേധം കടലും കടന്ന് കുതിക്കുന്നു... ഗള്‍ഫിലും രാമലീല സൂപ്പര്‍ ഹിറ്റ്...

    ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള മുന്നൊരുക്കത്തോടെയാണ് ഒക്ടോബര്‍ 27ന് വില്ലന്‍ തിയറ്ററിലേക്ക് എത്തിയത്. 150ല്‍ അധികം ഫാന്‍സ് ഷോകള്‍, 250ല്‍ അധികം സ്‌ക്രീനുകള്‍ 1300 പ്രദര്‍ശനങ്ങള്‍ എല്ലാം ചിത്രത്തിനായി ഒരുക്കിയിരുന്നു. ആദ്യ ദിനം റെക്കോര്‍ഡ് സൃഷ്ടിച്ച് തുടങ്ങിയ വില്ലന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

    റെക്കോര്‍ഡിട്ട് ആദ്യ ദിനം

    റെക്കോര്‍ഡിട്ട് ആദ്യ ദിനം

    ആദ്യ ദിന കളക്ഷനില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. 4.91 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 4.31 കോടി നേടിയ ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡാണ് വില്ലന്‍ തകര്‍ത്തത്.

    മൂന്നാമതും വില്ലന്‍ തന്നെ

    മൂന്നാമതും വില്ലന്‍ തന്നെ

    കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളുടെ റെക്കോര്‍ഡ് ഇപ്പോഴും അന്യഭാഷ ചിത്രങ്ങള്‍ക്കാണ്. 6.17 കോടിയുമായി ബാഹുബലി 2 ഒന്നാമതും 6.11 കോടി നേടിയ മെര്‍സല്‍ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്താണ് വില്ലനുള്ളത്.

    രണ്ട് ദിവസത്തെ കളക്ഷന്‍

    രണ്ട് ദിവസത്തെ കളക്ഷന്‍

    വില്ലന്റ രണ്ടാം ദിവസത്തെ കളക്ഷന്‍ പുറത്ത് വരുമ്പോള്‍ ആദ്യത്തെ പകിട്ട് അവകാശപ്പെടാനില്ലാത്തതാണ് രണ്ടാം ദിനം. 7.72 കോടിയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്. ആദ്യ ദിവത്തിന്റെ പകുതി മാത്രമാണ് രണ്ടാം ദിനം ചിത്രത്തിന് ലഭിച്ചത്.

    സമ്മിശ്ര പ്രതികരണം

    സമ്മിശ്ര പ്രതികരണം

    പൊള്ളയായ അവകാശവാദങ്ങളില്ലെന്ന് റിലീസിന് മുമ്പ് തന്നെ സംവിധായന്‍ ബി ഉണ്ണികൃഷ്ണന്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്നതിലുപരി ഇമോഷണല്‍ ത്രില്ലര്‍ എന്ന രീതിയില്‍ ഒരുക്കിയ ചിത്രം പക്ഷെ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായില്ല.

    കൈയടി നേടി മോഹന്‍ലാല്‍

    കൈയടി നേടി മോഹന്‍ലാല്‍

    സിനിമയേക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്റെ അഭിനയിത്തിന്റെ കാര്യത്തില്‍ ആര്‍ക്കും വ്യത്യസ്തമായ അഭിപ്രായമില്ല. തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മോഹന്‍ലാലും വില്ലനിലെ മാത്യു മാഞ്ഞൂരാനെ തിരഞ്ഞെടുക്കുകയുണ്ടായി.

    ആദ്യം വന്നത് കള്ളക്കണക്ക്

    ആദ്യം വന്നത് കള്ളക്കണക്ക്

    വില്ലന്റെ ആദ്യ ദിന കളക്ഷന്‍ എന്ന നിലയില്‍ ആദ്യം പുറത്ത് വന്ന കണക്ക് വില്ലന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചില്ല എന്ന ധ്വനി പരത്താന്‍ വേണ്ടി ഉണ്ടാക്കിയതായിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് വന്ന കണക്ക് അണിയറ പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തതോടെ കണക്ക് സംബന്ധിച്ച തെറ്റിദ്ധാരണ നീങ്ങുകയും ചെയ്തു.

    ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും

    ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും

    മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് വില്ലന്‍. മഞ്ജുവാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    English summary
    Two days box office collection of Villain is out. The movie collects 7.72 from Kerala itself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X