twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുതിപ്പ് നിന്ന് കിതച്ച് തുടങ്ങിയ വില്ലനെ ചിരിച്ചുകൊണ്ട് കരഞ്ഞ് തിരിച്ച് പിടിക്കുമോ ലാലേട്ടന്‍?

    By Jince K Benny
    |

    പുലിമുരകന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രിറിലീസ് റെക്കോര്‍ഡുമായി തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ഒരു മാസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ച് തിയറ്ററിലെത്തിയ പ്രേക്ഷകരെ വില്ലന്‍ നിരാശപ്പെടുത്തി. പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ച വില്ലനെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. സോഷ്യല്‍ മീഡിയയിലും വില്ലന്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെട്ടു.

    താരരാജാക്കന്മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഓണക്കപ്പ് നേടിയത് നിവിന്‍ പോളി! ഞണ്ടിറുക്കിയ ഓണം... താരരാജാക്കന്മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഓണക്കപ്പ് നേടിയത് നിവിന്‍ പോളി! ഞണ്ടിറുക്കിയ ഓണം...

    രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി...രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി...

    പ്രിറിലീസ് റെക്കോര്‍ഡുകളോടെ തിയറ്ററിലേക്ക് എത്തിയ വില്ലന്‍ ബോക്‌സ് ഓഫീസില്‍ അക്കൗണ്ട് തുറന്നത് റെക്കോര്‍ഡോടെ ആയിരുന്നു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ അത് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല. വീക്ക് ഡെയ്‌സ് തകര്‍ച്ചയോടെ തുടങ്ങിയ വില്ലന്റെ രണ്ടാഴ്ചത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

    നായകനായി തുടക്കം

    നായകനായി തുടക്കം

    വില്ലനായി എത്തിയ കേരള ബോക്‌സ് ഓഫീസിന്റെ നായകനായി മാറുകയായിരുന്നു വില്ലന്‍. കേരളത്തില്‍ നിന്നും ആദ്യ ദിനം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന് റെക്കര്‍ഡ് വില്ലന്‍ സ്വന്തമാക്കി. ആദ്യ ദിനം 4.91 കോടി കളക്ഷന്‍ നേടി വില്ലന്‍ പിന്നാലാക്കിയത് 4.32 കോടി കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡാണ്.

    ഒന്ന് പതറിയ രണ്ടാം ദിനം

    ഒന്ന് പതറിയ രണ്ടാം ദിനം

    ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ പ്രേക്ഷകര്‍ നിരാശരായത് ചിത്രത്തിന് തിരിച്ചടിയായി. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷനെ ബാധിച്ചു. രണ്ടാം ദിവസം 2.81 കോടി മാത്രം നേടിയ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 7.72 കോടിയാണ്.

    പിടിച്ച് നിന്ന മൂന്നാം ദിവസം

    പിടിച്ച് നിന്ന മൂന്നാം ദിവസം

    മൂന്നാം ദിവസമായ ഞായറാഴ്ച കാര്യമായ ഒരു തകര്‍ച്ചയെ ചിത്രത്തിന് നേരിടേണ്ടി വന്നില്ല. ആദ്യ ദിന കളക്ഷനിലേക്ക് തിരിച്ചെത്താനുള്ള ശ്രമം ഉണ്ടായില്ലെങ്കിലും രണ്ടാം ദിവസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കളക്ഷന്‍ ചിത്രത്തിന് ലഭിച്ചു. മൂന്ന് ദിവസം കൊണ്ട് പത്ത് കോടി പിന്നിട്ട് 10.38 കോടിയാണ് ചിത്രം നേടിയത്. 2.66 കോടിയായിരുന്നു ഞായറാഴ്ച ചിത്രം നേടിയത്.

    മൂക്കും കുത്തി വീണു

    മൂക്കും കുത്തി വീണു

    വാരാന്ത്യത്തില്‍ തകരാതെ പിടിച്ച നിന്ന വില്ലന്‍ വീക്ക് ഡെയ്‌സില്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴുന്ന കാഴ്ചയണ് കണ്ടത്. മൂന്നാം ദിവസം മാത്രം 2.66 കോടി നേടിയ ചിത്രം പിന്നീടുള്ള നാല് ദിവസം കൊണ്ട് നേടിയത് കേവലം 1.93 കോടിയായിരുന്നു. അതായത് ദിവസം 50 ലക്ഷത്തില്‍ താഴെ. ആദ്യവാരം വില്ലന്‍ കേരളത്തില്‍ നിന്നും കളക്ട് ചെയ്തതാകട്ടെ 12.31 കോടിയും.

    തിരിച്ച് വന്ന വില്ലന്‍

    തിരിച്ച് വന്ന വില്ലന്‍

    തിയറ്ററില്‍ പത്ത് ദിവസം പിന്നിടുമ്പോള്‍ വില്ലന് കളക്ഷനില്‍ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരിക്കല്‍ പോലും തലേദിവസത്തെ കളക്ഷനേക്കാള്‍ ഒരു രൂപ പോലും അധികം നേടാത്ത പതിവ് രണ്ടാം വാരത്തില്‍വ വില്ലന്‍ തിരുത്തി. പത്ത് ദിവസം കൊണ്ട് 13.97 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്ര നേടിയത്. അവസാന മൂന്ന് ദിവസം കൊണ്ട് 1.66 കോടി ചിത്രം നേടി.

    വീണ്ടും നിരാശപ്പെടുത്തി

    വീണ്ടും നിരാശപ്പെടുത്തി

    രണ്ടാം വാരത്തിന്റെ തുടക്കത്തില്‍ തിരിച്ചു വരവിലേക്ക് എന്ന പ്രതീതി ജനിപ്പിച്ച വില്ലന്‍ രണ്ടാം വാരത്തിന്റെ വീക്ക് ഡെയ്‌സില്‍ അതിഭീകരമായ തകര്‍ച്ചയെ നേരിട്ടു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ കൊണ്ട് 1.66 കോടി നേടിയ ചിത്രം പിന്നീടുള്ള നാല് ദിവസം കൊണ്ട് നേടിയത് കേവലം 75 ലക്ഷം മാത്രമാണ്. വില്ലന്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും രണ്ടാഴ്ചകൊണ്ട് നേടിയതാകട്ടെ 14.72 കോടിയും.

    ഇമോഷണല്‍ ത്രില്ലര്‍

    ഇമോഷണല്‍ ത്രില്ലര്‍

    സസ്‌പെന്‍സ്, മാസ്സ് ത്രില്ലര്‍ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തിയ പ്രേക്ഷകര്‍ക്കായി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കി വച്ചത് ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. എന്നാല്‍ അത് തിയറ്ററില്‍ ചിത്രത്തിന് തിരിച്ചടിയായി. വില്ലനോട് പ്രതികാരം ചെയ്യുന്ന നായകന് പകരം പ്രതികാരത്തിന്റെ നിരര്‍ത്ഥകതയേക്കുറിച്ച് സംസാരിക്കുന്ന നായകനെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സോഷ്യല്‍ മീഡിയയിലും ചിത്രം വളരെ മോശമായി ചിത്രീകരിക്കപ്പെട്ടു.

    വാഴ്ത്തിപ്പാടി ചലച്ചിത്ര പ്രവര്‍ത്തകര്‍

    വാഴ്ത്തിപ്പാടി ചലച്ചിത്ര പ്രവര്‍ത്തകര്‍

    മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ കൈവിട്ടപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വില്ലനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകതായായി അവര്‍ ഉയര്‍ത്തിക്കാട്ടിയത്. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും വില്ലനെ കൈയടിച്ച് സ്വീകരിച്ചു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലെ സിനിമ എടുക്കണമെന്ന് വാശിപിടിക്കാനാവില്ലെന്നായിരുന്ന പല ചലച്ചിത്ര പ്രവര്‍ത്തകരുടേയും അഭിപ്രായം.

    English summary
    Two weeks box office collection of Villain is out. The movie collects 14.72 from Kerala itself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X