For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സ്വര്‍ഗത്തില്‍ ഇനി ഞാനും അവനും മാത്രം, നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാവുന്നു; സേവ് ദി ഡേറ്റുമായി താരങ്ങൾ

  |

  പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ. മുന്‍പ് ദുര്‍ഗയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയത്. കാമുകനായ അര്‍ജുനൊപ്പമുള്ള ഫോട്ടോസും നാളുകള്‍ക്ക് മുന്‍പ് മുതല്‍ പങ്കുവെക്കാറുണ്ട്.

  ബീച്ച് സൈഡിൽ അവധി ആഘോഷിച്ച് നടി എറിക്ക ഫെർണാണ്ടസ്, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

  ദുര്‍ഗ വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹം കഴിക്കാന്‍ പോകുന്ന ദിവസത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും ഔദ്യോഗികമായി പങ്കുവെച്ചത്. ഇതോടെ താരവിവാഹത്തെ കുറിച്ചറിയാനുള്ള ആകാംഷയിലാണ് പ്രിയപ്പെട്ടവര്‍. കൂടുതല്‍ വായിക്കാം...

  2021 ഏപ്രില്‍ അഞ്ചിനാണ് ദുര്‍ഗയും അര്‍ജുനും തമ്മിലുള്ള വിവാഹം. സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ചിത്രങ്ങളില്‍ കൈയിലും മുഖത്തുമെല്ലാം ചായങ്ങള്‍ പൂശി സന്തോഷത്തോടെ ചിരിച്ച് ഉല്ലസിച്ച് നില്‍ക്കുകയാണ് ദുര്‍ഗ. ഒപ്പം പ്രിയതമനൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ കൂടി പങ്കുവെച്ചിരുന്നു. എന്നാല്‍ തങ്ങളിരുവരും ചേര്‍ന്ന് നിര്‍മ്മിക്കാന്‍ പോകുന്ന സ്വര്‍ഗലോകത്തെ കുറിച്ചും ഒന്നിച്ചുള്ള ജീവിതം എങ്ങനെ ആയിരിക്കണമെന്നുമൊക്കെ ചിത്രങ്ങള്‍ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ ദുര്‍ഗ പറയുന്നുണ്ട്.

  'ഒരുപിടി നിറങ്ങളുമായി ഈ കറുപ്പും വെളുപ്പും നിറഞ്ഞ ലോകത്ത് നിന്നും നമുക്ക് ഒളിച്ചോടാം. ശൂന്യമായൊരു ക്യാന്‍വാസ് കണ്ടെത്തി നമ്മുടെ കഥ അതില്‍ വരയ്ക്കാം. എന്നിട്ട് മനോഹരമായൊരു സ്വര്‍ഗം ഉണ്ടാക്കണം. ആ ലോകത്ത് ജീവിതാവസാനം വരെ നിനക്കും എനിക്കും ജീവിക്കണം... എന്നുമാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ദുര്‍ഗ കൊടുത്തിരിക്കുന്നത്.

  നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലാണ് ദുര്‍ഗ കൃഷ്ണയും അര്‍ജുന്‍ രവിന്ദ്രനും വിവാഹിതരാവുന്നത്. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങളെന്നും ഒരിക്കല്‍ അര്‍ജുനാണ് ആദ്യം തന്നോട് പ്രണയം വെളിപ്പെടുത്തിയതെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടി തുറന്ന് പറഞ്ഞിരുന്നു. പിന്നീട് എല്ലാ ജന്മദിനങ്ങള്‍ക്കും സര്‍പ്രൈസ് തരുന്നതും പതിവായിരുന്നു. വിവാഹശേഷം അഭിനയ ജീവിതം തുടരുന്നതില്‍ അര്‍ജുന് എതിര്‍പ്പില്ലെന്നും താന്‍ വീണ്ടും അഭിനയിക്കുമെന്നും നടി പറഞ്ഞിട്ടുണ്ട്.

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് അര്‍ജുനൊപ്പമുള്ള ദുര്‍ഗയുടെ ഫോട്ടോ വൈറലാവുന്നത്. '57 ദിവസങ്ങള്‍ക്ക് ശേഷം അവനെ ഞാന്‍ കണ്ടു' എന്ന് ക്യാപ്ഷന്‍ നല്‍കിയ ഫോട്ടോയില്‍ അര്‍ജുനെ കെട്ടിപ്പിടിച്ചിരിക്കുന്നതായിരുന്നു. ഈ ചെറുപ്പക്കാരന്‍ ആരാണെന്ന് അന്വേഷിച്ച് പോയവരാണ് ദുര്‍ഗയുടെ കാമുകനാണെന്ന് കണ്ടെത്തിയത്. പിന്നീട് വാര്‍ത്ത സത്യമാണെന്നും വൈകാതെ വിവാഹിതരാവുമെന്നും നടി വ്യക്തമാക്കി. ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു.

  English summary
  Vimanam Actress Durga Krishna Officially Announced Her Wedding Date With Arjun Ravindran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X