For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണിത്! രണ്ടര മണിക്കൂറുള്ള ചിത്രം 2 മണിക്കൂറിലും താഴെയാക്കി

  |

  തിയറ്ററുകളില്‍ പോയി കാണാന്‍ കഴിയാത്ത സിനിമകള്‍ ഇപ്പോള്‍ സുലഭമായി പ്രേക്ഷകരുടെ കൈകളിലേക്ക് എത്താറുണ്ട്. ഡിവിഡി റിലീസും നെറ്റ്ഫ്‌ളിക്‌സിലും തുടങ്ങി ഓണ്‍ലൈന്‍ റിലീസിന് സിനിമ എത്തുന്നതോടെ ഇതുവരെ കാണാത്ത പ്രേക്ഷകരെല്ലാം സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ തുടങ്ങും. എന്നാല്‍ സിനിമയോട് നീതി പുലര്‍ത്താത്ത ചില പ്രവര്‍ത്തികള്‍ സംഭവിക്കാറുണ്ട്.

  കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്ത തൊട്ടപ്പന്‍ എന്ന ചിത്രത്തിനാണ് ഈ പ്രശ്‌നം നേരിടേണ്ടി വന്നിരിക്കുന്നത്. രണ്ടര മണിക്കൂറിന് മുകളിലുള്ള ചിത്രത്തിന്റെ മുഴുവന്‍ രംഗങ്ങളും ഉള്‍പ്പെടുത്താതെ രണ്ട് മണിക്കൂറിലും താഴെയാണ് യൂട്യൂബിലടക്കം അപ്ലോഡ് ചെയ്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

  പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ച തൊട്ടപ്പന്‍ ഈ ആഴ്ച്ച നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ആയിരുന്നു. തീയേറ്ററില്‍ സിനിമ കാണാതിരുന്നവര്‍ ഓണ്‍ലൈന്‍ റിലീസിന് ശേഷം ഒറ്റിത്തിരി നല്ല അഭിപ്രായങ്ങള്‍ അറിയിച്ചതിലും ഏറെ സന്തോഷം. ഇപ്പോഴിതാ സിനിമയുടെ വ്യജപതിപ്പിപ്പുകളും ഓണ്‍ലൈനില്‍ വ്യാപകമായിരിക്കുന്നതായും അറിയുന്നു. എന്നാല്‍ സിനിമയോട് നീതി പുലര്‍ത്താതെ രണ്ടര മണിക്കൂര്‍ ഉള്ള ചിത്രം, രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

  മുഴുവന്‍ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങള്‍ കാണിക്കണമായിരുന്നു. രണ്ടര മണിക്കൂര്‍ സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്. നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകര്‍ക്കുന്ന ഒന്നായെ കാണാനാകൂ. സിനിമക്ക് വരുന്ന സാമ്പത്തിക നഷ്ട്ടതിനേക്കാള്‍ അപ്പുറം, സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണ് ഇത്.

  അതേസമയം നിങ്ങള്‍ ഇത് യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തതില്‍ ഒരു പരാതിയോ പരിഭവമോ ഞങ്ങള്‍ക്കില്ല, പക്ഷെ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങള്‍ തകര്‍ക്കുന്നത് എന്നതില്‍ ഏറെ ദുഃഖമുണ്ട്. യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങള്‍ പങ്ക് വെച്ചവര്‍ക്കും നന്ദി! നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങളള്‍ എന്ത് പറയും? എന്ന് ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു.

  വിനായകന്‍ നായകനായിട്ടെത്തിയ ചിത്രമായിരുന്നു തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയില്‍ നിന്നും റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനായി (God Father) ട്ടാണ് വിനായകന്‍ അഭിനയിച്ചത്. ഇത്താക്ക് എന്നാണ് വിനായകന്റെ കഥാപാത്രത്തിന്റെ പേര്. സുഹൃത്തിന്റെ മകള്‍ സാറയുടെ തൊട്ടപ്പനായി മാറുന്ന ഇത്താക്കും സാറയും തമ്മില്‍ അച്ഛനും മകളും പോലെയാവുന്നു. ഒരു തുരുത്തിന്റെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്.

  കിസ്മത്ത് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ഷാനവാസ് ബാവക്കുട്ടിയാണ് സംവിധാനം. പ്രിയംവദ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സുരേഷ് രാജന്‍ ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ജിതിന്‍ മനോഹറാണ് എഡിറ്റിംഗ്. ദേവദാസ് കടന്‍ചേരി, ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

  English summary
  Vinayakan’s Thottappan Movie Online Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X