twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ സമരത്തെ പൊളിച്ചടുക്കിയ പൃഥ്വിരാജും വിനയനും, 'സത്യ'ത്തില്‍ സംഭവിച്ചതെന്തായിരുന്നു? കാണൂ!

    |

    മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ താരത്തെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളായിരുന്നു താരസംഘടനയ്ക്ക് പാരയായത്. പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ദിലീപ് വിഷയവും ചര്‍ച്ചയ്‌ക്കെത്തിയത്. താരത്തിനെ പുറത്താകിയ തീരുമാനത്തിന് ഇപ്പോള്‍ നിമയസാധുതയില്ലെന്നായിരുന്നു സെക്രട്ടറിയുടെ വാദം. ഇതോടെയാണ് താരം തിരികയെത്തിയേക്കുമെന്നുറപ്പായത്. ഇതോടെയാണ് അമ്മയിലെ അഭിപ്രായഭിന്നതയും സംഘടനയുടെ പിന്തിരിപ്പന്‍ നയങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

    കന്നഡയില്‍ പാറിപ്പറന്ന് ഭാവന, ചേര്‍ത്തുപിടിച്ച് നവീനും, മലയാളത്തിന് ഈ താരത്തെയും നഷ്ടമായി?കന്നഡയില്‍ പാറിപ്പറന്ന് ഭാവന, ചേര്‍ത്തുപിടിച്ച് നവീനും, മലയാളത്തിന് ഈ താരത്തെയും നഷ്ടമായി?

    അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് അവരവരുടെ അനുഭവം വ്യക്തമാക്കി കൂടുതല്‍ താരങ്ങളും സംവിധായകരുമൊക്കെ രംഗത്തുവന്നത്. തിലകന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളൊക്കെ ചോദ്യമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സാബുമോന്‍റെ രഹസ്യനീക്കത്തില്‍ പൊട്ടിക്കരഞ്ഞ് ദിയ, ഭാവവ്യത്യാസങ്ങളേതുമില്ലാതെ അവരും,ശരിക്കും നടന്നത്സാബുമോന്‍റെ രഹസ്യനീക്കത്തില്‍ പൊട്ടിക്കരഞ്ഞ് ദിയ, ഭാവവ്യത്യാസങ്ങളേതുമില്ലാതെ അവരും,ശരിക്കും നടന്നത്

    നേരത്തെ പണം നല്‍കുന്ന സമ്പ്രദായത്തെ എതിര്‍ത്തു

    നേരത്തെ പണം നല്‍കുന്ന സമ്പ്രദായത്തെ എതിര്‍ത്തു

    താരങ്ങള്‍ക്ക് നേരത്തെ അഡ്വാന്‍സ് നല്‍കുന്ന രീതിയായിരുന്നു ഒരിടയ്ക്ക് നിലനിന്നിരുന്നത്. കൂടുതല്‍ പണം നല്‍കുന്ന നിര്‍മ്മാതാവിന്‍രെ ചിത്രങ്ങളായിരുന്നു താരങ്ങള്‍ ഏറ്റെടുക്കുന്നത്. ആദ്യം പണം നല്‍കിയ നിര്‍മ്മാതാവിന്‍രെ അവസ്ഥ പരിതാപകരമാവുന്ന അവസ്ഥയായിരുന്നു അന്നത്തേത്. ഈ അവസ്ഥയില്‍ നിന്നുമൊരു മോചനം ലക്ഷ്യമാക്കിയാണ് താരങ്ങളും നിര്‍മ്മാതാക്കളും തമ്മില്‍ കരാറുണ്ടാക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനമാവും ഇതെന്ന് പറഞ്ഞ് അമ്മ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച് സമരം തുടങ്ങുകയുമായിരുന്നുവെന്ന് വിനയന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

    സമരത്തിനെതിരെ സിനിമ

    സമരത്തിനെതിരെ സിനിമ

    അന്നത്തെ സിനിമാസമരം പൊളിച്ചടുക്കാനായൊരു ചിത്രം ചെയ്യണമെന്നായിരുന്നു ഫിലിം ചേംബര്‍ തീരുമാനിച്ചത്. സിയാദ് കോക്കറും സാഗ അപ്പച്ചനും ഇക്കാര്യവുമായി തന്നെ സമീപിച്ചിരുന്നുവെന്നും അങ്ങനെയാണ് താന്‍ സത്യമെന്ന സിനിമ ഒരുക്കിയതെന്നും വിനയന്‍ പറയുന്നു. പൃഥ്വിരാജ്, പ്രിയാമണി, തിലകന്‍, ബാബുരാജ്, ലാലുഅലകസ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഈ സിനിമ പുറത്തിറങ്ങുമെന്നുറപ്പായതോടെയാണ് ആ സമരം പാളിയതെന്നും അദ്ദേഹം പറയുന്നു.

    ശത്രുവായി മാറിയതിന് പിന്നില്‍?

    ശത്രുവായി മാറിയതിന് പിന്നില്‍?

    മാക്ടയുടെ നേതൃനിരയിലെത്തിയ സമയത്ത് ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവരുടെ ബാറ്റ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിനിമാസമരം നടത്തിയിരുന്നു. അന്ന് തൊഴിലാളികള്‍ക്കൊപ്പം താന്‍ നിന്നത് ശത്രുതയിലേക്ക് നയിച്ചിരുന്നു. ഇത് കൂടാതെ തുളസീദാസ് ദിലീപ് വിഷയത്തിലെ തന്റെ നിലപാടും ശ്ത്രുത വര്‍ധിപ്പിച്ചു. അന്ന് ചില സംവിധായകരും താരങ്ങളും ദിലീപിനൊപ്പമായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഫെഫ്ക രൂപീകൃതമായതെന്നും അദ്ദേഹം പറയുന്നു.

    ഇന്ദ്രനേയും പൃഥ്വിയേയും പിന്തുണച്ചു

    ഇന്ദ്രനേയും പൃഥ്വിയേയും പിന്തുണച്ചു

    മലയാള സിനിമയില്‍ നിന്ന് സുകുമാരനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇത്തവണ മക്കള്‍ക്കെതിരെയായിരുന്നുവെന്ന് മാത്രം. അത്തരമൊരു ഘട്ടത്തില്‍ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും ശക്തമായി പിന്തുണയക്കുകയും കരിയര്‍ ബ്രേക്ക് സിനിമകള്‍ സമ്മാനിക്കുകയും ചെയ്ത സംവിധായകനാണ് വിനയനെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൃഥ്വിരാജിനെതിരെ വിലക്ക് നിലനില്‍ക്കുന്ന സമയത്താണ് താരത്തെ നായകനാക്കി അത്ഭുത ദ്വീപും സത്യവുമൊരുക്കിയത്.

    വിനയന്‍ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ്

    വിനയന്‍ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ്

    പൃഥ്വിരാജിനായാലും ഇന്ദ്രജിത്തിനായാലും സിനിമാജീവിതത്തിലെ സുപ്രധാന സിനിമകള്‍ സമ്മാനിച്ച സംവിധായകരിലൊരാളാണ് വിനയന്‍. ഇരുതാരങ്ങള്‍ക്കൊപ്പം ഈ സംവിധായകനെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. പൃഥ്വിരാജിന്‍രെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയപ്പോള്‍ കരിയറിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു ഇന്ദ്രജിത്തിനായി വിനയന്‍ നല്‍കിയത്.

    മല്ലികാ സുകുമാരന്റെ സാക്ഷ്യപ്പെടുത്തല്‍

    മല്ലികാ സുകുമാരന്റെ സാക്ഷ്യപ്പെടുത്തല്‍

    മക്കളുടെ സിനിമാജീവിതത്തില്‍ വിനയന്‍ എന്ന സംവിധായകന്റെ പങ്ക് എത്രത്തോളമായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. താരസംഘടനയുടെ വിലക്ക് പൊളിച്ച് പൃഥ്വിരാജിനെ തിരിച്ചുകൊണ്ടുവന്ന കാര്യത്തെക്കുറിച്ചൊക്കെ പ്രേക്ഷകര്‍ക്കും കൃത്യമായി അറിയാം. തന്റെ സിനിമയിലൂടെ തുടക്കം കുറിച്ചവര്‍ പോലും വിനയനൊപ്പം നില്‍ക്കാതിരുന്ന സമയത്താണ് പൃഥ്വിരാജ് കൂടെനിന്നത്. സുകുമാരന്‍രെ മകനാണ് താന്‍, നല്‍കിയ വാക്ക് പാലിച്ചിരിക്കുമെന്ന് തന്റേടത്തോടെ പറഞ്ഞുവെന്ന് മാത്രമല്ല പ്രവാര്‍ത്തികമാക്കുകയും ചെയ്തു ഈ യുവതാരം.

    English summary
    Behind scene stories of Sathyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X