twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്റെ ഡ്രാക്കുള തിയറ്ററുകളില്‍

    By Leena Thomas
    |

    Dracula
    ബ്രോം സ്‌റ്റോക്കറുടെ ലോകപ്രശസ്ത നോവലായ ഡ്രാക്കുളയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ഡ്രാക്കുള തീയേറ്ററുകളില്‍ എത്തി. പ്രേതകഥയായ ഡ്രാക്കുള മലയാളത്തില്‍ അവതരിപ്പിക്കുകയാണ് വിനയന്‍ ചെയ്യുന്നത്, അതും ത്രീഡി സാങ്കേതികവിദ്യയില്‍.

    മൈഡിയര്‍ കുട്ടിച്ചാത്തനു ശേഷം ത്രീഡി സാങ്കേതികതയില്‍ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രം എന്ന വിശേഷണവുമുണ്ട് വിനയന്റെ ഡ്രാക്കുളക്ക്. സ്റ്റീരിയോസ്‌കോപ്പിക് റിയല്‍ ത്രിഡിയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. റൊമാനിയയിലെ ഡ്രാക്കുള കോട്ടയില്‍ ചിത്രീകരിച്ചെന്ന പ്രത്യേകതയും ചിത്രത്തിന് അവകാശപ്പെടാം.

    വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ സുധീറാണ് ഡ്രാക്കുളയാകുന്നത്. പ്രഭു, നാസര്‍, കൃഷ്ണ, ആര്യന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മൊണാല്‍ ഗുജ്ജാര്‍, ശ്രദ്ധാ ദാസ് തുടങ്ങിയവരാണ് നായികമാര്‍.

    തെലുങ്ക് നടിയായ മൊണാല്‍ ഗുജ്ജാറിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ്.
    അഹമ്മദാബാദ് കാരിയായ മൊണാലിന് മലയാള സിനിമ ലോകം അങ്ങ് പിടിച്ചു പോയി. മലയാള സിനിമയില്‍ സജീവമാകാനാണ് പ്രേത സുന്ദരിക്ക് താത്പര്യമുണ്ടെന്നും ഭാഷ മാത്രമേ തനിക്ക് പ്രശ്‌നമെന്നും മൊണാലിന്‍ പറയുന്നു.

    ഡ്രാക്കുളയുടെ ആരാധികയാണ് മൊണാലിന്‍. അതുകൊണ്ടാണ് സംവിധായകന്‍ ചോദിച്ചപ്പോള്‍ താന്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും സുന്ദരി പറഞ്ഞു. ആകാശ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ വയലാര്‍ ശരത് വര്‍മ്മ, ശാലിനി എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

    English summary
    She is all set to draw first blood at the box office. Monal Gajjar will be debuting in Mollywood with the thriller movie Dracula 3D directed by Vinayan which releases today. Born and brought up in Ahmeadabad, Monal ironically made her first appearance in a Telugu movie down South after which she said yes to the Malayalam offer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X