twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹപ്രവര്‍ത്തകരാല്‍പ്പോലും പീഡിപ്പിക്കപ്പെട്ട തിലകന്‍.. ചരമ ദിനത്തില്‍ വീണ്ടും ഒളിയമ്പുമായി വിനയന്‍!

    By Nihara
    |

    മലയാള സിനിമയിലെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം തികയുകയാണ്. അഭ്രപാളിയിലെ അനശ്വര പ്രതിഭയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവാഭിനയത്തിന്റെ പെരുന്തച്ചന്‍ വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുകയുന്നു. ഏതു ദൈവങ്ങളുടെയും മുഖത്തു നോക്കി സത്യം വിളിച്ചു പറയാന്‍ കരുത്തുണ്ടായിരുന്ന വ്യക്തിക്ക് സ്വന്തം സഹപ്രവര്‍ത്തകരാല്‍ പോലും പീഡിപ്പിക്കപ്പെട്ടുവെന്നും വിനയന്‍ കുറിച്ചിട്ടുണ്ട്.

    വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

    നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

    ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

    മലയാള സിനിമയും മലയാളിയും ഉള്ളിടത്തോളം കാലം ഈ തന്റേടിയായ കലാകാരന്റെ നാമം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും വിനയന്‍ പറയുന്നു. താരസംഘടന രൂപീകരിച്ചതിന് പിന്നാലെ മലയാള സിനിമ വിനയന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു തിലകന്‍. കൂടെ നിന്ന് പലരും അദ്ദേഹത്തിനിട്ട് പണിയുന്നത് കണ്ടപ്പോഴൊക്കെ വിനയനും പ്രതികരിച്ചിരുന്നു. അവസരം നിഷേധിച്ച് ചിലര്‍ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് നേരത്തെ വിനയന്‍ ആരോപിച്ചിരുന്നു.

    Thilakan

    തിലകന് മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി വിനയന്‍ കൂടെയുണ്ടായിരുന്നു. തനിക്കെതിരെയുള്ള വിലക്ക് നടപടിയില്‍ അങ്ങേയറ്റം സങ്കടമായിരുന്നു അദ്ദേഹത്തിന്. പ്രതിസന്ധികളെല്ലാം മറി കടന്ന് സിനിമയില്‍ തിരിച്ചു വരാന്‍ കഴിയുമെന്ന പ്രത്യാശയിലായിരുന്നു അദ്ദേഹം. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭകളിലൊരാളായ ഈ നടനെ മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുമെന്ന് നിസ്സംശയം പറയാം.

    English summary
    Vinayan's facebook post about Thilkan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X