twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാലക്കുടിക്കാരൻ ചങ്ങാതി വെറുമൊരു സിനിമയല്ല, ചില രഹസ്യങ്ങൾ പരസ്യമാകും, ട്രെയിലർ കാണാം

    ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം

    |

    ഒരു നടന്റെ വിയോഗത്തിനു ശേഷം ആയാളെ ഓർമിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. മെയിൻ സ്ക്രീൻ കത്തി നിന്നിരുന്ന താരമായാൽ പോലും ഈ ഭാഗ്യം ലഭിക്കുകയില്ല. വളരെ വിരലില്‌ എണ്ണവുന്ന താരങ്ങൾക്ക് മാത്രമാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്. അത് ഏറ്റവും കൂടുതൽ ലഭിച്ച ഒരു താരമായിരുന്നു കലാഭവൻ മണി. പ്രായമായവർക്ക് മുതൽ ചെറിയ കുട്ടികൾക്ക് വരെ കലാഭവൻ മണി മണിച്ചേട്ടനാണ്.

    തക്കാളിക്കറി ഇത്ര ഭീകരനോ!! ബിഗ്ബോസിൽ തക്കാളി വില്ലനായി, സാബുവിനെതിരെ വെല്ലുവിളിച്ച് അരിസ്റ്റോതക്കാളിക്കറി ഇത്ര ഭീകരനോ!! ബിഗ്ബോസിൽ തക്കാളി വില്ലനായി, സാബുവിനെതിരെ വെല്ലുവിളിച്ച് അരിസ്റ്റോ

    ആരാധകർക്ക് കിട്ടിയ ഏറ്റവും വലിയ ഷോക്കായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. പലരും ഇപ്പോഴും അതിൽ നിന്ന് മുക്തി നേടിയിട്ടില്ല. പല അവസരങ്ങളിലും മണിയുടെ ശൂന്യത പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയ്ക്ക് വേണ്ടിയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വെറുമൊരു ട്രെയിലർ മാത്രമല്ല അത്. ചില രഹസ്യങ്ങളും പറായതെ പറയുന്നുമുണ്ട്.

     സിനിമയിലെ സ്ത്രീ വിരുദ്ധത ഒഴിവാക്കേണ്ടത് നടന്മാരല്ല!! അതിനുള്ള അവകാശം മറ്റൊരാളിന്- ജോയ് മാത്യൂ സിനിമയിലെ സ്ത്രീ വിരുദ്ധത ഒഴിവാക്കേണ്ടത് നടന്മാരല്ല!! അതിനുള്ള അവകാശം മറ്റൊരാളിന്- ജോയ് മാത്യൂ

    കലാഭവൻ മണിയുടെ ജീവിതകഥ

    കലാഭവൻ മണിയുടെ ജീവിതകഥ

    കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. രാജമണിയാണ് ചിത്രത്തിൽ മണിയായി എത്തുന്നത്. കലഭവൻ മണിയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന മണി സൂപ്പർസ്റ്റാർ പദവിയിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമായണ് ചിത്രത്തിന്റെ പ്രമേയം. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജു കൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

     ട്രെയിലറിൽ ചില നിഗൂഢത

    ട്രെയിലറിൽ ചില നിഗൂഢത

    ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയിലർ പുറത്ത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്. സോഷ്യൽ മീഡിയ ട്രെന്റിങ്ങിൽ ആദ്യം സ്ഥാനത്ത് തന്നെയുണ്ട്. മൺമറഞ്ഞ നടൻമാരുടെ സിനിമകൾ കാണുമ്പോൾ ഉള്ളിൽ ചെറിയൊരു വേദന തോന്നും. എന്നാൽ കലാഭവൻ മണിയുടെ കഥപറയുന്ന സിനിമയെ കുറിച്ച് കേൾക്കുമ്പോൾ തന്നെ നെഞ്ചിനുളളിൽ ഒരു വിങ്ങലാണ് രൂപപ്പെടുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ് ജനങ്ങൾ.

    ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം

    ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം

    ട്രെയിലറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലർ ഹിറ്റായതോടെ അതിലെ ഒരു ഡയലോഗും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരിക്കുകയാണ്. യഥാർഥ കഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. അതിൽ ഞാൻ‌ ചാവണമെങ്കിൽ എന്നെ കൊല്ലണം എന്നു പറയുന്ന ഒരു സംഭാഷണം കലാഭവൻ മണിയായി അഭിനയിക്കുന്ന കഥാപാത്രം പറയുന്നുണ്ട്. ഇത് മറ്റൊരു ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോഴും കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു വന്നിട്ടില്ല.

    മണിയ്ക്ക് നൽകുന്ന ആദരവ്

    മണിയ്ക്ക് നൽകുന്ന ആദരവ്

    മണിയ്ക്കുള്ളിലെ നടനെ കണ്ടെത്തിയതും അത് വേണ്ടവിധം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചതും സംവിധായകൻ വിനയനാണ്. വിനയൻ ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കലാഭവൻ മണിയുടെ സിനിമ ജീവിതത്തിലെ പൊൻതൂവലായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്കാരങ്ങളും മണി സ്വന്തമാക്കിയിരുന്നു. ശേഷം പുറത്തു വന്ന കരിമാടിക്കുട്ടനിലും മണി എന്ന നടന്റെ മറ്റൊരു മുഖവും മറ്റൊരു തരത്തിലുള്ള അഭിനയവുമായിരുന്നു പ്രേക്ഷകർകണ്ടിത്. മണിയുടെ ഗുരുസ്ഥാനീയനാണ് വിനയൻ. മണിയുടെ വിയോഗത്തിനു ശേഷവും കുടുംബത്തിനൊടോപ്പം വിനയനും കൂടെയുണ്ടായിരുന്നു. കലാഭവൻമണിയുടെ ആദരവായിട്ടാണ് ഈ സിനിമയെന്ന് വിനയൻ തന്നെ പറഞ്ഞിട്ടുമുണ്ട്.

      ആ പാട്ട്

    ആ പാട്ട്

    കലാഭവൻ മണിയുടെ ഹിറ്റ് പാട്ടുകളിലൊന്നായിരുന്നു ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന് തുടങ്ങുന്ന ഗാനം. എത്ര നാളുകൾ കഴിഞ്ഞാലും ആ ഗാനം പ്രേക്ഷകരുടെ മനസ്സുകളിൽ മായാതെ മറയാതെ നിൽക്കുന്നുണ്ട്. പഴയ തലമുറ നെഞ്ചിലേറ്റിയതു പോലെ ഇന്നത്തെ തലമുറയും ആ ഗാനം ഹൃദയത്തിൽ സൂകഷിക്കുന്നുണ്ട്. ആ സൂപ്പർ ഹിറ്റ് ഗാനം ചിത്രത്തിലൂടെ വീണ്ടും എത്തുന്നുണ്ട്. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന പാട്ടാണ് റീമിക്‌സ് ചെയ്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്‌നാണ് പാട്ട് പാടിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് ഈ ഗാനം.

    English summary
    chalakkudikkaran changathi trailer out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X