For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സസ്‌പെൻസുകൾ ബാക്കി ആക്കാതെ വിനയൻ, പത്തൊന്‍പതാം നൂറ്റാണ്ട് പൂർണ്ണമായും ആക്ഷൻ ഓറിയൻ്റഡ് ഫിലിമെന്ന് സംവിധായകൻ

  |

  ആകാശഗംഗ 2 വിന് ശേഷം വിനയന്റെ സംവിധാനത്തില്‍ പുതിയ ചിത്രമൊരുങ്ങുകയാണ്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന പേരിലൊരുങ്ങുന്ന സിനിമ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. സിജു വിത്സണ്‍ കേന്ദ്രകഥാപാത്രമായി എത്തുമ്പോള്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നടക്കമുള്ള വമ്പന്‍ താരനിരയാണ് സിനിമയില്‍ അഭിനയിക്കുന്നത്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  കഴിഞ്ഞ ദിവസങ്ങളിലായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരുന്നത്. ഇന്ന് മുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ എത്തുമെന്നാണ് സംവിധായകന്‍ വിനയന്‍ തന്നെ അറിയിച്ചിരിക്കുന്നത്. മഹാരാജാവിന്റെ ലുക്കിലുള്ള അനൂപ് മേനോന്റെ ക്യാരക്ടര്‍ പോസ്റ്ററും സിനിമയിലെ ചില വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിനയന്‍ പറയുന്നത്.

  ഓണത്തിന് മുന്നോടിയായിട്ടാണ് ക്യാരക്ടര്‍ പോസ്്റ്ററുകളുമായി വിനയന്‍ എത്തിയത്. ''പ്രിയങ്കരരായ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു കൊള്ളട്ടെ. 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നു റിലീസ് ചെയ്യുകയാണ്. ഇനിയും അറുപതോളം പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്റേഴ്‌സ് ഈ വലിയ ചരിത്ര സിനിമയുടേതായി നിങ്ങളേ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്. പ്രിയ നടന്‍ അനൂപ് മേനോന്‍ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.

  ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ 1810 വരെ അവിട്ടം തിരുന്നാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരി. അതു കഴിഞ്ഞ് 1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി. 1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യം ഭരിച്ച റാണി ഗൗരി പാര്‍വ്വതി ഭായി തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിന്റെ മഹാരാജാക്കന്‍മാര്‍ ആയിരുന്നു.

  പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്. 1812 ഡിസംബര്‍ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറില്‍ അടിമപ്പണിയും, അടിമക്കച്ചവടവും നിര്‍ത്തലാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളില്‍ മാടുകളെ പോലെ പണിയെടുപ്പിക്കാന്‍ ഈ അടിമകള്‍ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികള്‍ ആ നിയമം കാറ്റില്‍ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവില്‍ 1854 ല്‍ ഉത്രം തിരുന്നാള്‍ മഹാരാജാവിന്റെ ശക്തമായ ഇടപെടല്‍ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിര്‍ത്തലാക്കാന്‍.

  അതു പോലെ താണ ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്കാനുള്ള അവകാശം നല്‍കി കൊണ്ട് 1812ല്‍ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതര്‍ക്ക് ആ അവകാശം വേണ്ട രീതിയില്‍ ഈ നാട്ടില്‍ ലഭ്യമാകുവാന്‍. നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെയും പത്തൊമ്പതാം നൂറ്റാണ്ട് ടീമിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

  സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍

  ഈ ഫോട്ടോയില്‍ കാണുന്ന പോലുള്ള പെര്‍ഫെക്ഷന്‍ സിനിമ ഷൂട്ടിംഗ് ചെയ്ത ക്യാമറയിലും കാണുമെന്നു കരുതുന്നു. കാരണം ദൃശ്യവിഷ്‌കാരം പ്രധാനം ആണെന്നാണ് വിനയന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. ഈ സിനിമയ്ക്ക് വേണ്ടി വിനയന്‍ നല്ലോണം പഠിച്ചിട്ടുണ്ട്. ബാക്കിയുള്ള പോസ്റ്ററുകള്‍ കൂടി കാണുമ്പോള്‍ അക്കാര്യം വ്യക്തമാവുമെന്ന് തന്നെയാണ് കരുതുന്നതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. സിനിമയുടെ റിലീസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ലെങ്കിലും തിയറ്ററിലായിരിക്കും റിലീസ്.

  Read more about: vinayan വിനയന്‍
  English summary
  Vinayan Opens Up About The Suspense Behind His Period-Drama Pathonpatham Noottandu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X