For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോടതി വിധി വന്നപ്പോള്‍ എന്നെ വിലക്കിയത് ശരിയായില്ല എന്ന് അമ്മയില്‍ പറഞ്ഞത് മമ്മൂക്ക: വിനയന്‍

  |

  മലയാളത്തിന്‌റെ മഹാനടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ സിനിമാലോകവും ആരാധകരും എത്തി തുടങ്ങിയിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകള്‍ അറിയിച്ചു. സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ തികച്ചതിന് പിന്നാലെയാണ് മെഗാസ്റ്റാറിന്‌റെ എഴുപതാം പിറന്നാളും വന്നത്. മമ്മൂക്കയെ കുറിച്ചുളള പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അതേസമയം മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ വിനയന്‌റെതായി വന്ന പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി രാക്ഷസരാജാവ്, ദാദാസാഹിബ് തുടങ്ങിയ സിനിമകള്‍ വിനയന്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോടതിവിധി വന്നുകഴിഞ്ഞപ്പോള്‍ തന്നെ വിലക്കിയ നടപടി ശരിയായില്ലെന്ന് അമ്മയില്‍ പറയാന്‍ തയ്യാറായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് വിനയന്‍ തന്‌റെ പോസ്റ്റില്‍ പറയുന്നു.

  സംവിധായകന്‌റെ വാക്കുകളിലേക്ക്; നിറയൗവ്വനത്തിന്റെ തിളക്കം...കാലം നമിക്കുന്ന പ്രതിഭാസത്തിന്..പ്രിയമുള്ള മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. തന്റെ നടന വൈഭവം കൊണ്ട് മനുഷ്യ മനസ്സുകളെ കീഴടക്കിയ അഭിനയ പ്രതിഭകള്‍ കേരളത്തിലും, ഇന്ത്യയിലും പലരുമുണ്ട്. പക്ഷേ സപ്തതി ആഘോഷ വേളയിലും. സിനിമയിലെ മാസ്സ് ഹീറോ ആയി നിലനില്‍ക്കാന്‍ കഴിയുക എന്നത് അത്ഭുതമാണ് അസാധാരണവുമാണ്.

  ഞാന്‍ രണ്ടു സിനിമകളേ ശ്രീ മമ്മുട്ടിയേ വച്ചു ചെയ്തിട്ടുള്ളു. ദാദാസാഹിബും, രാക്ഷസ രാജാവും. ആ രണ്ടു സിനിമയും വളരെ എന്‍ജോയ് ചെയ്തു തന്നെയാണ് ഞങ്ങള്‍ ഷൂട്ടു ചെയ്തതും പുര്‍ത്തിയാക്കിയതും. ഷൂട്ടിംഗ് സെറ്റില്‍ ആക്ഷന്‍ പറയുമ്പോള്‍ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല ശ്രീ മമ്മുട്ടിയുടെത്. ദാദാസാഹിന്റെ സീനാണ് എടുക്കുന്നതെങ്കില്‍ രാവിലെ സെറ്റില്‍ എത്തുമ്പോള്‍ മുതല്‍ ആ കഥാപാത്രത്തിന്റെ ഗൗരവത്തിലായിരാക്കും അദ്ദേഹം പെരുമാറുക. തമാശ നിറഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെങ്കില്‍ മമ്മുക്കയുടെ പെരുമാറ്റത്തിലും ആ നര്‍മ്മമുണ്ടാകാം.

  രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്ന സ്‌നേഹവും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു. മമ്മുട്ടിയും, മോഹന്‍ലാലും. ഈ രണ്ടു നടന്‍മാരും മലയാള സിനിമയുടെ വസന്തകാലത്തിന്റെ വക്താക്കളാണ്. മലയാള സിനിമാ ചരിത്രം സ്വര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന അദ്ധ്യായങ്ങളാണ് അവരുടെത്. ഈ കൊച്ചു കേരളത്തിന്റെ സിനിമകള്‍ക്ക് ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകള്‍ക്കിടയില്‍ ബഹുമാന്യത നേടിത്തന്നതിന്റെ ആദ്യ ചുവടുവയ്പുകള്‍ മമ്മുട്ടി എന്ന മഹാനടനില്‍ നിന്നായിരുന്നു എന്നു നിസ്സംശയം പറയാം. അതിനു ശേഷം സംഘടനാ പ്രശ്‌നമുണ്ടായപ്പോള്‍, ചില വ്യക്തികളുടെ അസൂയ മൂത്ത കള്ളക്കളികളില്‍ വീണുപോയ സംഘടനാ നേതാക്കള്‍ ഇനി മേലില്‍ വിനയനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോള്‍ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മുക്ക നിന്നത് എന്നതൊരു സത്യമാണ്..

  ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ? എന്നു വേദനയോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതൊരു സംഘടനാ പ്രശ്‌നമായിരുന്നു. അതിന് അതിന്റെതായ രാഷ്ട്രീയമുണ്ടായിരുന്നു. എന്നു ഞാന്‍ ആശ്വസിച്ചു. അതായിരുന്നു യാഥാര്‍ത്ഥ്യവും. പക്ഷേ പിന്നീട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍. നുണക്കഥകളെ തള്ളിക്കൊണ്ട് സൂപ്രീം കോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോള്‍.. അമ്മയുടെ ജനറല്‍ ബോഡിയില്‍ അന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടി ആയിരുന്ന ശ്രീ മമ്മുട്ടി തന്നെ പറഞ്ഞു. വിനയനെ വിലക്കിയതു ശരിയായില്ല.. ഇനി അങ്ങനെയുള്ള രീതി ഒരിക്കലും ഉണ്ടാകില്ല എന്ന്.

  അതാണ് തുറന്ന മനസ്സുള്ള പച്ചയായ മനുഷ്യന്റെ സ്വഭാവം. ഞാനതിനെ അംഗീകരിക്കുന്നു. ആദരിക്കുന്നു. വാക്കുകള്‍ കൊണ്ടു വല്ലാതെ സുഖിപ്പിക്കുകയും അതിനപ്പുറം ആത്മാര്‍ത്ഥതയോ സ്‌നേഹമോ കണിക പോലുമില്ലാതെ ജീവിതം തന്നെ അഭിനയമാക്കി മാറ്റിയ ചില മലയാള സിനിമാ നടന്‍മാരെ അടുത്തറിയുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ..വലിയ സ്‌നേഹമൊന്നും പ്രകടിപ്പിച്ചില്ലങ്കിലും ഉള്ളത് ഉള്ളതു പോലെ സത്യസന്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മമ്മുക്കയേ ഞാന്‍ ബഹുമാനിക്കുന്നു.

  മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

  സ്വന്തം സംവിധാനത്തിൽ മമ്മൂക്കയുടെ പടം..ഇക്കയുടെ ആ വെളിപ്പെടുത്തൽ | FilmiBeat Malayalam

  അതു മാത്രമല്ല.. നമ്മുടെ നാട്ടിലെ ദുരിതമനുഭവിക്കുന്ന നിരവധി ആത്മാക്കള്‍ക്ക് അവരുടെ വേദന അകറ്റാന്‍, അവരെ സഹായിക്കാന്‍..അങ്ങയുടെ നേതൃത്വത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും ഈ നാടു മറക്കില്ല. പ്രിയ മമ്മൂക്ക... ഇനിയും പതിറ്റാണ്ടുകള്‍ ഈ സാംസ്‌കാരിക ഭൂമികയില്‍ നിറ സാന്നിദ്ധ്യമായി തിളങ്ങി നില്‍ക്കാന്‍ അങ്ങയ്കു കഴിയട്ടെ..ആശംസകള്‍... അഭിനന്ദനങ്ങള്‍, വിനയന്‍ കുറിച്ചു.

  ഡിവോഴ്‌സിനായി എന്നെ നടത്തിച്ചത് 12 വര്‍ഷം, അന്ന് കൂടെ നിന്നത് ഇവരാണ്, തുറന്നുപറഞ്ഞ് ശ്രീവിദ്യ

  അതേസമയം മമ്മൂട്ടി-വിനയന്‍ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് ദാദാസാഹിബും രാക്ഷസരാജാവും, മമ്മൂട്ടി ഇരട്ടവേഷത്തില്‍ എത്തിയ ദാദാസാഹിബ് 2000ത്തിലാണ് പുറത്തിറങ്ങിയത്. ഡബിള്‍ റോളിലുളള മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി. ദാദാ സാഹിബ് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

  മമ്മൂട്ടിക്ക് പുറമെ സായികുമാര്‍, മുരളി, രാജന്‍ പി ദേവ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, മധുപാല്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ദാദാസാഹിബിന് പിന്നാലെ 2001ലാണ് മമ്മൂട്ടി-വിനയന്‍ കൂട്ടുകെട്ടില്‍ രാക്ഷസ രാജാവ് പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ ദിലീപ്, കാവ്യ മാധവന്‍, മീന, വിജയകുമാര്‍, ഹരീശ്രീ അശോകന്‍, കലാഭവന്‍ മണി, രാജന്‍ പി ദേവ്, സായി കുമാര്‍, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. രാക്ഷസരാജാവും തിയ്യേറ്ററുകളില്‍ വിജയം നേടിയ സിനിമയാണ്. നൂറ് ദിവസം ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.

  Read more about: mammootty vinayan
  English summary
  Vinayan Opens Up How Mammootty Helped Him During His Rift With Amma Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X