twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീതിന്‍റേയും ദിവ്യയുടേയും പ്രണയകഥയാണോ പ്രണവിന്‍റെ ഹൃദയം? സംവിധായകന്‍റെ മറുപടി ഇങ്ങനെ!

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. താരപുത്രന്‍മാരുടെ സംഗമം എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചപ്പോഴെല്ലാം ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇവരുടെ മക്കളും സിനിമയുമായി ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.

    പേളി മാണിയുടെ ഷോയിലേക്ക് ശ്രിനിഷും ഷിയാസും എത്തും! പക്ഷേ, ഒരു പ്രശ്‌നമുണ്ടെന്ന് താരം! പേളി മാണിയുടെ ഷോയിലേക്ക് ശ്രിനിഷും ഷിയാസും എത്തും! പക്ഷേ, ഒരു പ്രശ്‌നമുണ്ടെന്ന് താരം!

    മോഹന്‍ലാലാണ് ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ചെന്നൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നു. ലൊക്കേഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകനെത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പ്രണവിനെ കണ്ടുപിടിക്കാനാവുമോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ക്ഷണനേരം കൊണ്ടായിരുന്നു വിനീതിന്റെ പോസ്റ്റ് വൈറലായി മാറിയത്.

    Vineeth

    വിനീതിന്റേയും ദിവ്യയുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. 16 വര്‍ഷമായി ദിവ്യയ്‌ക്കൊപ്പമെന്നും താരം കുറിച്ചിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു വിനീത് ദിവ്യയെ പരിചയപ്പെട്ടത്. സീനിയേഴ്‌സിന്റെ റാഗിങ്ങില്‍ നിന്നും വിനീത് ദിവ്യയെ രക്ഷിക്കുന്നതിനെക്കുറിച്ച് അന്നേ സുഹൃത്തുക്കള്‍ ശ്രദ്ധിച്ചിരുന്നു. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വണ്ടര്‍ഫുള്‍ വുമണിന് വിവാഹ വാര്‍ഷിക ആശംസകളെന്നായിരുന്നു വിനീത് കുറിച്ചത്. വിനീതിന്റെ പോസ്റ്റിന് പിന്നാലെയായി ആശംസ അറിയിച്ച് ദിവ്യയും എത്തിയിരുന്നു.

    ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

    ഹൃദയത്തിന്റെ ചിത്രീകരണത്തിനായി തങ്ങള്‍ ഇരുവരും വീണ്ടും കോളേജിലേക്ക് പോയിരുന്നുവെന്നും അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നും വിനീത് പറഞ്ഞിരുന്നു. തങ്ങള്‍ സ്ഥിരമായി ഒത്തുകൂടിയിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. ഹൃദയത്തിനായി പോയപ്പോള്‍ ഒരുപാട് വര്‍ഷം പുറകിലേക്കാണ് തങ്ങള്‍ പോയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിനീതിന്റേയും ദിവ്യയുടേയും പോസ്റ്റ് വൈറലായി മാറിയിരുന്നു.

     അമല പോളിന് ശ്രീ റെഡ്ഡിയുടെ ഉപദേശം! പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കും! അവരെ വിശ്വസിക്കാം! അമല പോളിന് ശ്രീ റെഡ്ഡിയുടെ ഉപദേശം! പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കും! അവരെ വിശ്വസിക്കാം!

    വിനീതിന്റേയും ദിവ്യയുടേയും പ്രണയകഥയാണോ ഹൃദയമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. യഥാര്‍ത്ഥ പ്രണയത്തെയാണോ വിനീത് സ്‌ക്രീനില്‍ പുനരാവിഷ്‌ക്കരിക്കുന്നതെന്നായിരുന്നു ചോദ്യം. ഇത് ഞങ്ങളുടെ കഥയാണെന്ന് പറയാനാവില്ല, എന്നാല്‍ ഞങ്ങളുടെ കോളേജ് കാലഘട്ടത്തിലെ മനോഹരമായ ചില ഓര്‍മ്മകള്‍ ചിത്രത്തിലുണ്ടെന്നുമായിരുന്നു വിനീതിന്റെ മറുപടി.

     മീര നന്ദന്‍റെ പാട്ട് കേട്ട സന്തോഷത്തില്‍ ആരാധകര്‍! ആലാപനത്തിലെ ഇടവേള അവസാനിപ്പിച്ച് താരം! മീര നന്ദന്‍റെ പാട്ട് കേട്ട സന്തോഷത്തില്‍ ആരാധകര്‍! ആലാപനത്തിലെ ഇടവേള അവസാനിപ്പിച്ച് താരം!

    English summary
    Vineeth Sreenivasan replied on Hridayam inspired by real love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X