For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണിയോട് പാര്‍ട്ടി ഒരുക്കാമെന്ന് വിനീത്, ആരുടെ വീട്ടിലാണ് ഒത്തുച്ചേരാനാവുകയെന്ന് അറിയാമെന്ന് നടി

  |

  വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു കല്യാണി കാഴ്ചവെച്ചത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന തുടങ്ങിയവര്‍ക്കൊപ്പം കല്യാണിയും പ്രേക്ഷക പ്രശംസ നേടി. വരനെ ആവശ്യമുണ്ടിന് പിന്നാലെയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലും കല്യാണി നായികയായത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ ജോഡിയായാണ് കല്യാണി എത്തുന്നത്.

  ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പ്രണവിനും കല്യാണിക്കു പുറമെ ദര്‍ശന രാജേന്ദ്രന്‍, അജു വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  കഴിഞ്ഞ ദിവസമായിരുന്നു ഹൃദയത്തിലെ കല്യാണിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയായത്. പിന്നാലെ ഹൃദയം ടീമിന് നന്ദി അറിയിച്ചുളള കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. നിങ്ങളെ എല്ലാവരെയും ഒരുപാട് മിസ് ചെയ്യുമെന്നും ഒരുപാട് ആസ്വദിച്ചായിരുന്നു സിനിമയുടെ സെറ്റില്‍ പ്രവര്‍ത്തിച്ചതെന്നും കല്യാണി കുറിച്ചിരുന്നു. ജീവിതത്തിലെ തന്നെ എറ്റവും സന്തോഷമുളള നിമിഷങ്ങളായിരുന്നു അത്.

  അടുത്ത കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് താനെന്നും കല്യാണി കുറിച്ചു. തുടര്‍ന്ന് കല്യാണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി വിനീത് ശ്രീനിവാസനും അജുവും ദിവ്യ വിനീതും ദര്‍ശനയും വിശാഖ് സുബ്രഹ്മണ്യനുമൊക്കെ എത്തിയിരുന്നു. കല്യാണിയുടെ ഭാഗം പൂര്‍ത്തിയാക്കിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് വിനീത് കമന്റിട്ടത്. അധികം വൈകാതെ നമുക്കെല്ലാം ഒത്തുകൂടണം, അന്ന് ഞാനെന്തായാലും ഭക്ഷണം ഒരുക്കും എന്നും വിനീത് കുറിച്ചു.

  തുടര്‍ന്ന് ആരുടെ വീട്ടിലാണ് നമുക്ക് ഒത്തുചേരാനാവുകയെന്ന് അറിയാമെന്ന് കല്യാണി കുറിച്ചു. ഇതിന് മറുപടിയായി പുതിയതായി വീട് മേടിച്ചത് കൊണ്ട് പ്രണവിന്‌റെ വീടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇങ്ങനെയെ നമുക്ക് ആ വീട്ടിലേക്ക് പോവാനാവൂയെന്ന് കല്യാണി കുറിച്ചപ്പോള്‍ അത് ശരിവെച്ച് വിനീതിന്‌റെ ഭാര്യ ദിവ്യയും എത്തി.

  അതേസമയം മരക്കാറിന് പിന്നാലെ പ്രണവും കല്യാണിയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഹൃദയം. കളിക്കൂട്ടുകാരായ ഇരുവരുടെയും സിനിമയ്ക്കായി കുടുംബവും സുഹൃത്തുക്കളുമെല്ലാം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അഭിനയത്തില്‍ നിന്നും ഒരിടവേളയെടുത്താണ് വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായക കുപ്പായമണിഞ്ഞത്. വിനീതിന്‌റെ മുന്‍സിനിമകള്‍ പോലെ ഹൃദയവും ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

  അതേസമയം തെലുങ്ക് ചിത്രം ഹലോയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദര്‍ശന്‍. തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായി സൂപ്പര്‍താരങ്ങളുടെ നായികയായി കല്യാണി അഭിനയിച്ചു. മലയാളത്തില്‍ ഹൃദയത്തിന് പിന്നാലെ ആസിഫ് അലിയുടെ നായികയായുളള കല്യാണിയുടെ സിനിമയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

  Read more about: kalyani priyadarshan
  English summary
  vineeth sreenivasan's reaction after kalyani priyadarshan's emotional words about hridayam movie team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X