twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലിയുടെ സിനിമയ്ക്ക് ആ ഗതികേട് വരരുതെന്ന് അപേക്ഷിച്ച് വിനീത് ശ്രീനിവാസന്‍!!

    |

    ആസിഫ് അലി വ്യത്യസ്ത വേഷത്തിലെത്തിയ സിനിമയാണ് കാറ്റ്. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് നല്ല അഭിപ്രായം ആണ് പുറത്ത് വരുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്നുള്ളതാണ് സത്യം. അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുകയാണ്.

    മോഹന്‍ലാലിനെ പിരിയാതെ നടി മീന! അടുത്ത സിനിമയിലും ലാലേട്ടനൊപ്പം മീനയുണ്ട്, ഒപ്പം തമിഴ് നടി തൃഷയും!!!മോഹന്‍ലാലിനെ പിരിയാതെ നടി മീന! അടുത്ത സിനിമയിലും ലാലേട്ടനൊപ്പം മീനയുണ്ട്, ഒപ്പം തമിഴ് നടി തൃഷയും!!!

    vineeth-sreenivasan

    ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലൂടെയായിരുന്നു വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്. കാറ്റിനെ കുറിച്ച് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ കുമാര്‍ സംവധാനം ചെയ്യുന്ന സിനിമ കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാല്‍ അതിന് സാധിച്ചിട്ടില്ലെന്നാണ് വിനീത് പറയുന്നത്.

    ലൈംഗിക അതിക്രമത്തിന് താനും ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍! എല്ലാവരും തുറന്ന് പറയണമെന്ന് നടി!!ലൈംഗിക അതിക്രമത്തിന് താനും ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍! എല്ലാവരും തുറന്ന് പറയണമെന്ന് നടി!!

    അടുത്തിടെ ഇറങ്ങിയ ചില സിനിമകള്‍ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ടോറന്റിലെത്തുമ്പോള്‍ ഹിറ്റാവുന്നതും കാണാറുണ്ട്. അങ്ങനെ ഒരു അവസ്ഥ ഈ സിനിമയ്ക്ക് ഉണ്ടാവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്. എല്ലാ സിനിമകളും ആസ്വദിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.

    ലെന ഗ്ലാമര്‍ വേഷത്തില്‍ മാത്രമല്ല ഇനി സിം സ്യൂട്ടിലുമെത്തും! അതിന് രണ്ട് കിലോ ഭാരം കൂടി കുറയ്ക്കണം!!ലെന ഗ്ലാമര്‍ വേഷത്തില്‍ മാത്രമല്ല ഇനി സിം സ്യൂട്ടിലുമെത്തും! അതിന് രണ്ട് കിലോ ഭാരം കൂടി കുറയ്ക്കണം!!

    സാധിക്കുമെങ്കില്‍ ഈ സിനിമ കാണാണമെന്നും വിനീത് പറയുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ലെന്നും പക്ഷെ മലയാള സിനിമയിലെ അഞ്ച് മികച്ച സംവിധായകന്മാരില്‍ ഒരാള്‍ അരുണ്‍ കുമാര്‍ ആണെന്നും അതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും വിനീത് വ്യക്തമാക്കുന്നു.

    English summary
    A bunch of Malayalam films have recently failed to amass the expected audience, despite having a decent storyline. Actor-director Vineeth Sreenivasan recently voiced the same concern, though in the backdrop of the recently released film Kaattu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X