Don't Miss!
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയപ്പ്..
- Finance ഭാവിയിൽ പണം വാരാം, ഈ ഓഹരികളിൽ നിക്ഷേപിക്കു, ഉറപ്പിന് പിന്നിലെ കാരണം ഇതാണ്
- Lifestyle ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
സംവിധായകന്റെ കുപ്പായം തല്ക്കാലം അഴിക്കുന്നു!!! ഇനി വിനീതിന് അഭിനയ കാലം!!!
എബി, ഒരു സിനിമാക്കാരന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നവാഗത സംവിധായകനായ ദിലീപ് മേനോന് ചിത്രത്തില്‍ വിനീത് നായകനാകുന്നു. ആന അലറലോടലറല്‍ എന്നാണ് ചിത്രത്തിന്റെ പേര്.
മലയാളത്തിലെ സര്‍വകലാ വല്ലഭനായ അച്ഛന്റെ സര്കലാ വല്ലഭനായ മകന്, വിനീത് ശ്രീനിവാസന് മലയാള പ്രേക്ഷക ലോകം സ്നേഹത്തോടെ നല്കിയ വിശേഷണമാണ്. ഗായകനായി അരങ്ങേറി. പിന്നീട് നടനായി, തിരക്കഥാകൃത്തും സംവിധായകനുമായി ഒടുവില്‍ നിര്‍മാതാവിന്റെ കുപ്പായവും തനിക്ക് യോജിക്കുമെന്ന് വിനീത് തെളിയിച്ചു.
ഇപ്പോള്‍ സംവിധാകന്റെ തൊപ്പി ഒന്ന് മാറ്റി വച്ച് അഭിനയത്തില്‍ ശ്രദ്ധിക്കാനുള്ള ശ്രമത്തിലാണ് വിനീത്. വിനീത് നായകനായി എത്തിയ എബി മികച്ച പ്രേക്ഷക അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. വിനീതിനെ നായകനാക്കി ഒരുക്കുന്ന ഒരു സിനിമാക്കാരന് അണിയറയിലൊരുങ്ങുകയാണ്. ഇതിനിടെ പുതിയ ചിത്രത്തിലും വിനീത് കരാറായി.
വിനീത് നായകാനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു സാമൂഹിക ആക്ഷേപ ഹാസ്യമാണ് ചിത്രമെന്നാണറിയുന്നത്.
വിനീത് തിരക്കഥയെഴുതി ജി പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിയിലെ സഹസംവിധായകനായിരുന്നു ദിലീപ്. ചിത്രത്തില്‍ ഒരു നാടന്‍ യുവാവിന്റെ വേഷത്തിലണ് വിനീത് ശ്രീനിവാസന് എത്തുന്നത്.
പുതുമുഖമായ ശരത് ബാലനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന് ദിലീപ് പറഞ്ഞു. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ഒരു സിനിമാക്കാരനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിനീത് ഇപ്പോള്‍. സിനിമാക്കാരന് ആകാന്‍ മോഹിക്കുന്ന യുവാവിന്റെ വേഷമാണ് വിനീതിന്. രജിഷ വിജയന് നായികയായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ, രണ്‍ജി പണിക്കര്‍, വിജയ് ബാബു എന്നിവരും അഭിനയിക്കുന്നു.
കഴിഞ്ഞ വര്‍ഷം വിഷു റിലീസായി പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു വിനീത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പിന്നീട് ഒക്ടോബറില്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെ നിര്‍മാതാവുമായി. വിനീതിന്റെ സഹസംവിധായകനായിരുന്ന ഗണേഷ് രാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്.
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?