For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിനീതിനെ ഞെട്ടിച്ച് ആസിഫ് അലി! ഉഗ്രൻ സർപ്രൈസ് നൽകി കുഞ്ഞെൽദോ ടീം, സർപ്രൈസ് പിറന്നാൾ ആഘോഷം

|

ഗായകൻ, നടൻ , സംവിധായകൻ , തിരക്കഥകൃത്ത് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും ലൈവായി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി അരങ്ങേറ്റം കുറിച്ചുവെങ്കിലു അഭിനയത്തിലും സംവിധാനത്തിലുമൊക്കെ താരം സജീവാണ്. പ്രയവ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ

വിനീതിന്റെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് സംവിധായകനും റേഡിയോ ജോക്കിയുമായ മാത്തുക്കുട്ടിയും ടീമും. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ഞെൽദോയുടെ ലൊക്കേഷനിലായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒക്ടോബർ ഒന്നിനായിരുന്നു വിനീതിന്റെ പിറന്നാൾ.

ബൈക്ക് യാത്രികരോട് കൈകൂപ്പി അപേക്ഷിച്ച് അനുപമ! ഇങ്ങനെ ചെയ്യല്ലേ... ചർച്ചയായി താരത്തിന്റെ വീഡിയോ

മാത്തുക്കുട്ടി ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറാണ് വിനീത് ശ്രീനിവാസൻ. പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വിനീത് ഉണ്ടായിരുന്നില്ല. ആലുവ യൂസി കോളേജിലേയ്ക്ക് വരുന്നതും കാത്തിരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ. തുടർന്നാണ് വിനീതിന് സർപ്രൈസ് പിറന്നാൾ പാർട്ടി നൽകിയത്.

ഗംഭീര സ്വീകരണമാണ് വിനീതിന് ഒരുക്കിയത്. ഹർഷാരവത്തോടെയാണ് സെറ്റിലേയ്ക്ക് സ്വീകരിച്ചത്. തുടർന്ന് നായകൻ ആസിഫ് അലിയും സംവിധായകൻ മാത്തുക്കുട്ടിയും ചേർന്ന് വിനീതിനെ മാലയും ബൊക്കയും നൽകി സ്വീകരിക്കുകയായിരുന്നു. അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ കേക്കും മുറിച്ചു. വിനീത് പാടി ഷാൻ റഹ്മാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന ഗാനത്തിന്റെ താളത്തിലാണ് എല്ലാവരും ചേർന്ന് പിറന്നാൾ വിഷ് ചെയ്തത്. തുടർന്ന് വനീതും ആ പാട്ട് ആലപിക്കുകയായിരുന്നു.

റോഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ പുതുമുഖതാരം ഗോപിക ഉദയനാണ് നായികയായി എത്തുന്നത്. സിദ്ധിഖ്, സുധീഷ്, അർജ്ജുൻ ഗോപാൽ, നിസ്താർ സേട്ട്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ എം. ദാസ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം.ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമിക്കുന്നത്.

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ വെള്ളിത്തരയിൽ എത്തിയ ചിത്രമാണ് മനോഹരം. ആർട്ടിസ്റ്റായ ചിത്രത്തിൽ വിനീത് എത്തുന്നത്. ഇത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ വിജയം നേടുകയാണ്. ഈ വർഷം പുറത്തു വന്ന വിനീതിന്റെ മൂന്നാമത്തെ ചിത്രമാണിത്. തണ്ണീർമത്തൻ ദിനങ്ങളിലെ രവി പദ്മനാഭൻ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. വിനീതിന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രങ്ങളായിരുന്നു ഇവ.

English summary
vineeth sreenivasan Surprise birthday celebration video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more