For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍റെ പാത്തു പോയി, വേദനയില്ലാത്ത ലോകത്തേക്ക്, താങ്ങാനാവാത്ത ദു:ഖത്തോടെ വിനോദ് കോവൂര്‍!

|

മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിനോദ് കോവൂര്‍. പിന്നീടത് സ്റ്റേജ് പരിപാടികളിലേക്കും ടെലിവിഷനിലേക്കും മാറി. സിനിമയില്‍ അഭിനയിക്കുന്നതിനിടയിലും അദ്ദേഹം ടെലിവിഷനിലെ നിറസാന്നിധ്യമായിരുന്നു. മഴവില്‍ മനോരമയിലെ മറിമായം, മീഡിയവണ്ണിലെ എം80 മൂസ തുടങ്ങിയ പരിപാടികള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്‍രെ അഭിനയശൈലിയാണ്. സാമൂഹ്യപ്രസക്തിയുള്ള വിഷയത്തെ ഹാസ്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്നതില്‍ പ്രത്യേക മികവ് പുലര്‍ത്തുന്ന കലാകാരന്‍ കൂടിയാണ് അദ്ദേഹം.

ഞാനാണ് എല്ലാത്തിനും കാരണമെന്ന് പ്രണവ്, മായയെ മിസ്സ് ചെയ്യുന്നുവെന്ന് മോഹന്‍ലാലും, വീഡിയോ വൈറല്‍!

മഴവില്‍ മനോരമയും അമ്മയും ചേര്‍ന്ന നടത്തുന്ന അമ്മമഴവില്ലിന്റെ തിരക്കഇലാണ് അദ്ദേഹം ഇപ്പോള്‍. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിനിടയിലാണ് ദു:ഖകരമായൊരു വാര്‍ത്തയുമായി അദ്ദേഹം എത്തിയിട്ടുള്ളത്. തനിക്കേറെ പ്രിയപ്പെട്ട പാത്തു യാത്രയായെന്ന വിവരമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. പാത്തുവിന്റെ അസുഖത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമൊക്കെയായി അദ്ദേഹം നേരത്തെയും കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

മമ്മൂട്ടി വിയര്‍ക്കും! മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും? കാത്തിരിക്കുന്ന വെല്ലുവിളി ചില്ലറയല്ല!

പാത്തു യാത്രയായി

പാത്തു യാത്രയായി

എന്റെ പാത്തുവേദനയില്ലാത്ത ലോകത്തേക്ക് യാത്രയായ്.കഴിഞ്ഞ കുറേ ദിവസങ്ങളിൽ പാത്തുവിനെ കൂടുതൽ വേദനിപ്പിക്കാതെ അവൾക്ക് ആയുസ് നീട്ടികൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പലരോടും അഭ്യർത്ഥിച്ചിരുന്നു. ഇനി അത് വേണ്ട. അവൾ ഇന്ന് കാലത്ത് യാത്രയായ്.കഴിഞ്ഞ കുറേ ദിനങ്ങളായ് ക്യാൻസർ ബാധിച്ച് വേദനയുമായ് മല്ലിടുകയായിരുന്നു ഈ പതിമൂന്നുകാരി.

പാത്തുവിനെ പരിചയപ്പെട്ടത്

പാത്തുവിനെ പരിചയപ്പെട്ടത്

ഏതു നേരവും M80 മൂസ സീരിയൽ മൊബൈലിൽ കണ്ടോണ്ടിരുന്ന പാത്തുവിനെ എന്നെ പരിചയപ്പെടുത്തിയത് പെയിൻ ആന്‍റ് പാലിയേറ്റീവിലെ ഡോക്ടർ അൻവർ സാറാണ്. അന്ന് മുതൽ പാത്തു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ്.പലതവണ ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ സന്തോഷിപ്പിച്ചു. അവൾക്ക് വേണ്ടി അമ്പലങ്ങളിൽ പോയ് പ്രാർത്ഥിച്ചു. പങ്കെടുക്കുന്ന ചടങ്ങുകളിൽ എല്ലാം ഞാൻ പാത്തുവിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു.

പായസം ഉണ്ടാക്കിക്കൊടുത്തു

പായസം ഉണ്ടാക്കിക്കൊടുത്തു

വിഷു ദിനത്തിൽ അവൾടെ ആഗ്രഹപ്രകാരം വീട്ടിൽ നിന്ന് പായസം ഉണ്ടാക്കി കൊടുത്തു. അവളെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവളെ കൊണ്ട് സംസാരിപ്പിച്ചു.ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോൾ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടിൽ ഒരു ദിനം ചെല്ലണമെന്ന്.ഏപ്രിൽ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ടുകാരൻ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടിൽ ചെന്നു. അന്നും അവൾ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉപ്പയോട് പറഞ്ഞ് മുറ്റത്തെ മാവിൽ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നു വിട്ടു . ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളൂന്നും പറഞ്ഞ് യാത്രയാകുമ്പോൾ ഉമ്മറത്ത് വീൽ ചെയറിലിരുന്ന് എന്റെ പാത്തു കൈ വീശി കാണിക്കുകയായിരുന്നു .അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാൻ ഞാനറിഞ്ഞില്ല.

ഇന്നും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു

ഇന്നും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു

അവസാനമായി ഒന്ന് പോയി കാണാൻ പറ്റാത്ത വിഷമത്തിലാണ് ഞാനിപ്പോൾ. കൊച്ചിയിൽ അമ്മ അസോസിയേഷന്റെ പരിപാടികളുടെ തിരക്കിലാണ്. ഇന്ന് കാലത്തും എന്റെ പ്രാർത്ഥനയിൽ അവൾ ഉണ്ടായിരുന്നു.. ഇന്ന് ഇവിടെ കാലത്ത് നടന്ന ഒരു ചടങ്ങിൽ ഇന്നസെന്റ് ആശുപത്രിയിൽ വെച്ച് കണ്ട ക്യാൻസർ ബാധിച്ച ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞിരുന്നു. അപ്പോഴും ഞാൻ എന്റെ പാത്തുവിനെ ഓർത്തു. ആ ചടങ്ങ് കഴിഞ്ഞപ്പോഴാണ് പാലിയേറ്റീവിലെ വഫ എന്ന വളണ്ടിയർ വിളിച്ച് സങ്കട വാർത്ത പറയുന്നത്. വല്ലാതെ തകർന്ന് പോയി ഞാൻ. ഇത്തിരി നേരം റൂമിൽ വന്നിരുന്ന് അവളുമൊത്ത് ചിലവിട്ട നിമിഷങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞു.

അമ്മമഴവില്ലുമായി ബന്ധപ്പെട്ട തിരക്കില്‍

അമ്മമഴവില്ലുമായി ബന്ധപ്പെട്ട തിരക്കില്‍

അവസാനമായി അവളെ ഒന്ന് കാണാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട്.പക്ഷെ എന്തു ചെയ്യാൻ കലാകാരന്മാരുടെ ജീവിതം ഇങ്ങനെയൊക്കെയാണ് ഇഷ്ട്ടപ്പെട്ടവരുടെ വേർപാട് വേളയിലും ഞങ്ങൾ തമാശ പറഞ്ഞ് അഭിനയിക്കേണ്ടി വരും.പാത്തുവിനെ ഒടുവിൽ കാണാൻ പോയപ്പോൾ എന്റെ കൂടെ വന്നിരുന്ന കൂട്ടക്കാരൻ ഗണേഷിനെ ഞാൻ പാത്തുവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട് അവന്റെ കണ്ണിലൂടെ എനിക്ക് പാത്തൂ കാണാൻ സാധിക്കും. പാത്തൂ....... ദൂരവും തിരക്കും പ്രശ്നമായത് കൊണ്ടാണ് മോളെ അല്ലെങ്കിൽ നിന്റെ മൂസാക്കായ് അവിടെ എത്തുമായിരുന്നു. സ്വർഗ്ഗ ലോകത്ത് നീ സന്തോഷത്തോടെ ഇരിക്കി. ആത്മാവിന് നിത്യശാന്തി നേരുന്നു മോളെ.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

വിനോദ് കോവൂരിന്‍റെ പോസ്റ്റ്

നേരത്തെ പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പ്

പാത്തുവിനെക്കുറിച്ച് നേരത്തെ പോസ്റ്റ് ചെയ്ത കുറിപ്പ്

English summary
Vinod Kovoor about Pathu, Facebook post viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more