For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമയുടെ അടിയൊഴുക്കില്‍പ്പെട്ടിട്ടും വീഴാതെ പിടിച്ചു നിന്ന നടന്‍; ഷമ്മി തിലകന്‍ ഹീറോ ആണെടാ !

  |

  1986ല്‍ പുറത്തിറങ്ങിയ ഇരകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഷമ്മി തിലകന്‍ പിന്നീട് വില്ലനായും സ്വാഭാവനടനായും മലയാളികളുടെ മനസ്സില്‍ ഇടം നേടി. അഭിനയത്തോടൊപ്പം തന്നെ തന്റെ ശബ്ദത്തിലൂടെയും ഷമ്മി തിലകന്‍ എന്ന പ്രതിഭ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി. ഇതിനിടയിലും തന്റെ അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയാന്‍ എല്ലാകാലത്തും ശ്രമിച്ചിരുന്നു. ഇപ്പോഴിതാ ഷമ്മി തിലകനെക്കുറിച്ച് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. മോസ്റ്റ് അണ്ടർ യൂറ്റാലൈസ്‌ഡ്‌ ഓർ അണ്ടർ രെറ്റഡ് മോളിവുഡ് ആക്ടർ ആരെന്ന ചോദ്യത്തിന് ഉത്തരം ഷമ്മി തിലകനാണെന്നും, ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു കരിയർ ഇങ്ങനെ സ്ട്രൈറ് ലൈൻ ആയി പോകുന്നത് കാണുമ്പോൾ നെഞ്ചിലെവിടെയോ ഒരു വിങ്ങലുണ്ടെന്നും സനല്‍ കുമാര്‍ പദ്മനാഭന്‍ കുറിപ്പില്‍ പറയുന്നു.

  Shammi Thilakan

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  അമ്മ ( അസോസിയേഷൻ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തിൽ അയാളെന്ന ബലരാമൻ സംസാരിച്ചു തുടങ്ങി....
  "
  മലയാളം നന്നായി ഉച്ചരിക്കാൻ അറിയാത്ത നെപോളിയനും , ടൈഗർ പ്രഭാകരനും , സലിം ഗൗസിനും , വിഷ്ണു വർധനും ഒക്കെ ശബ്ദം നൽകി മുണ്ടക്കൽ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും , കൗരവറിലെ ഹരിദാസിനേയും എല്ലാം ഇങ്ങനെ അവിസ്മരണീയം ആക്കാൻ പറ്റുമോ സക്കീർ ഭായ് നിങ്ങള്ക്ക് ?

  "ഒറ്റ സിനിമയിൽ തന്നെ പത്തിലേറെ പേർക്ക് ഡബ് ചെയ്തു മറ്റുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളെ ഞെട്ടിക്കാൻ പറ്റുമോ സക്കീറിന് ? "

  "ചെങ്കോലിലെയും , ലേലത്തിലെയും പോലുള്ള തീപ്പൊരി പോലീസ് ഓഫീസർമാരെ അവതരിപ്പിക്കാൻ പറ്റുമോ സക്കീർ ഭായ് നിങ്ങള്ക്ക് ? "

  "നേരത്തിലെയും , റൺ ബേബി റണ്ണിലെയും കോമഡി ചുവയുള്ള പോലീസ് റോളുകള് ചെയ്യാനാകുമോ സക്കീറിന് ?"

  "കസ്തൂരിമാനിലെയും , വടക്കും നാഥനിലേയും വില്ലൻ റോളുകള് ഒന്നും നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയില്ല സക്കീർ ഭായ്..."

  :ചോര കണ്ടാൽ തല കറങ്ങുന്ന കീർത്തിചക്രയിലെ പട്ടാളക്കാരൻ ആകുവാൻ കഴിയുമോ സക്കീറിനു ?"

  "മുട്ട് വളയ്ക്കാതെ , ഒത്തു തീർപ്പുകൾക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങൾ മാത്രം എന്ന്‌ കരുതാൻ പറ്റുമോ സക്കീർ ഭായിക്ക് ? "

  "സമൂഹത്തിലെ സെൻസേഷണൽ ആയ വാർത്തകൾക്ക് നേരെ സ്വന്തം നിലപാട് വ്യക്തമാക്കാൻ പറ്റുമോ സക്കീർ ഭായി നിങ്ങള്ക്ക് ? "

  ബട്ട് ഐ ക്യാൻ...!

  അറിയണം തിലകന്‍ എന്ന അതുല്യ പ്രതിഭയെ | FilmiBeat Malayalam

  സൂര്യന് കീഴിലുള്ള ഏതു റോളുകളും ചെയ്യും ഈ ബലരാമൻ.....

  സക്കീർ ഭായ് എന്ന മലയാള സിനിമയിലെ യുവ /സഹ താരങ്ങൾക്കു നേരെ ബലരാമൻ എന്ന ഷമ്മി തിലകൻ സമർപ്പിച്ച ചോദ്യങ്ങൾക്കു നിശബ്ദത മാത്രം ആയിരുന്നു മറുപടി.........

  ഒരു പക്ഷെ , മലയാള സിനിമയിലെ അടിയൊഴുക്കുകളിൽ പെട്ടു പലകുറി തായ്‌വേര് മുറിഞ്ഞിട്ടും പ്രതിഭയുടെ ഉൾകാതലിന്റെ ബലത്തിൽ വീഴാതെ പിടിച്ചു നിന്ന അയാളിലെ പ്രതിഭയുടെ ആഴത്തിന്റെ തിരിച്ചറിവാകാം അവരെ നിശബ്ദർ ആക്കിയത്....

  വിഖ്യാതമായ കൊൽക്കത്ത ടെസ്റ്റിൽ ഫോളോ ഓൺ നു നിര്ബന്ധിക്കപ്പെട്ടു രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോൾ , കൈക്കുഴയിൽ മായാജാലം ഒളിപ്പിച്ച ഹൈദരാബാദി ബാറ്റസ്മാനിൽ ഉള്ള വിശ്വാസം കൊണ്ട് ബാറ്റിംഗ് ഓർഡറിൽ ആറാമത് കിടന്ന
  വി വി എസ് ലക്ഷ്മണിനെ ഫസ്റ്റ് ഡൌൺ ആക്കി ഇറക്കി വിടാൻ ഇന്നലെകളിലേ ക്രിക്കറ്റ് ചരിത്രത്തിൽ നായകൻ ആയി ദാദാ ഉണ്ടായിരുന്നത് പോലെ...

  ഷമ്മിതിലകന്റെ പ്രതിഭയെ തിരിച്ചറിഞ്ഞു അയാൾക്ക് ചലഞ്ചിങ് ആയ റോളുകള് സൃഷ്ടിക്കാൻ ഏതേലും സംവിധായകനോ എഴുത്തുകാരനോ ഉണ്ടായിരുന്നെങ്കിൽ ?......

  മോസ്റ്റ് അണ്ടർ യൂറ്റാലൈസ്‌ഡ്‌ ഓർ അണ്ടർ രെറ്റഡ് മോളിവുഡ് ആക്ടർ ആരെന്ന ചോദ്യത്തിന് തത്കാലം എന്‍റെ പക്കൽ ഒരൊറ്റ ഉത്തരമേ ഉള്ളു....

  ഷമ്മി തിലകൻ

  ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു കരിയർ ഇങ്ങനെ സ്ട്രൈറ് ലൈൻ ആയി പോകുന്നത് കാണുമ്പോൾ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ......

  ഷമ്മി ഹീറോ ആണെടാ...........

  English summary
  Viral facebook post about actor Shammi Thilakan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X