For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യം തിരിച്ചറിയൂ, വിജയ് യേശുദാസിനെ കൊലവിളിക്കുന്നവരോട് പറയാനുള്ളത് ഇതാണ്, കുറിപ്പ് വൈറല്‍

  |

  വിജയ് യേശുദാസ് മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞതിന് ശേഷമായാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും കടുത്ത് വന്നത്. അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. വനിത മാഗസിനില്‍ വന്ന അഭിമുഖം കൃത്യമായി വായിക്കുകയോ അറിയുകയോ ചെയ്യാതെയാണ് പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. നിരവധി പേരാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിട്ടുള്ളത്. നാരായണന്‍ എന്നയാളുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  ഈ പ്രവണത നിര്‍ത്തണം

  ഈ പ്രവണത നിര്‍ത്തണം

  സോഷ്യൽ മീഡിയയിൽ അവിടെയും ഇവിടെയും വരുന്ന വാർത്തകൾ കണ്ട് വാളെടുത്ത് പ്രതികരിക്കുന്ന മലയാളിയുടെ സ്വഭാവം പ്രശസ്തമാണ്. പിന്നീട് സത്യം മനസിലാക്കുമ്പോൾ "തെറ്റ് പറ്റിപ്പോയി" എന്ന് തിരിച്ചറിഞ്ഞു കുറ്റം പറഞ്ഞവരെ തന്നെ കയ്യടിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ഓരോ തലക്കെട്ടും അപ്പാടെ വിശ്വസിക്കരുത് എന്ന് നല്ലപോലെ ബോധ്യം ഉണ്ടായിട്ടും അതും വിശ്വസിച്ചു ചാടിപുറപ്പെട്ട് വെര്‍ബല്‍ അബ്യൂസ് നടത്തുന്ന പ്രവണത ഇനിയെങ്കിലും നിർത്തണം.

  വിശകലനങ്ങള്‍ നടത്തുകയാണ്

  വിശകലനങ്ങള്‍ നടത്തുകയാണ്

  വിജയ് യേശുദാസ് പാട്ട് നിർത്തുന്നു : മലയാളികളുടെ ഇടയിൽ നിന്നും അവഗണന നേരിടുന്നു, വിജയ് യേശുദാസ് പാട്ട് പാടുന്നത് നിർത്തുന്നു : മലയാളികൾ അർഹിച്ച അവസരങ്ങൾ നൽകിയില്ല,അവഗണന മാത്രം വനിതയുടെ ഇന്റർവ്യൂ ചുവടുപിടിച്ചു ഇത്തരം തലക്കെട്ടുകളോടെ വന്ന മഞ്ഞ ഓൺലൈൻ പോർട്ടലുകളിലെ തലക്കെട്ടുകളിൽ വിശ്വാസം അർപ്പിച്ചു രണ്ടു ദിവസമായി വിജയ് യേശുദാസിന്റെ പേഴ്സണാലിറ്റി അസ്സസ്മെന്റും, പൊളിറ്റിക്കൽ സ്റ്റാൻഡും, പുള്ളിടെ പ്രീഡിഗ്രി ഹിസ്റ്ററിയും വരെ ചികഞ്ഞു അവലോകനങ്ങളും, വിശകലനങ്ങളും നടത്തുകയാണ് പലരും.

  വിജയ് പറഞ്ഞത്

  വിജയ് പറഞ്ഞത്

  അദ്ദേഹം പറഞ്ഞിരിക്കുന്നത് സംഗീത സംവിധായകർക്കും ഗായകർക്കും മലയാളത്തിൽ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ്. കോടികൾ വെച്ചു സിനിമ പിടിക്കുന്ന നിർമാതാവ് കോടികൾ നായകനും മറ്റുള്ളവർക്കും നൽകുമ്പോൾ അർഹിച്ച പ്രതിഫലം സംഗീത സംവിധായകർക്കും ഗായകർക്കും നൽകുന്നില്ല എന്നാണ് അവഗണന നേരിടുന്നു എന്ന് പറഞ്ഞുകൊണ്ട് പറയുന്നത്. അദ്ദേഹത്തിന്റെ കാര്യം മാത്രമല്ല ആ ഇന്റർവ്യൂവിൽ പറയുന്നത്, മൊത്തത്തില്‍ സംഗീത ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്.

  കണക്കറിയുമോ

  കണക്കറിയുമോ

  മലയാളി പ്രേക്ഷകരെയോ, ആസ്വാദകരെയോ കുറ്റം പറയുന്ന ഒരു വരിപോലും വിജയ് ആ ഇന്റർവ്യൂയിൽ പറഞ്ഞിട്ടില്ല. മലയാള സിനിമയിൽ ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യം മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളു. അത് പറയാൻ അദ്ദേഹത്തിന് അവകാശമില്ലേ? അർഹിച്ച പ്രതിഫലം ആണോ അവർക്ക് ലഭിക്കുന്നത് എന്ന് പ്രേക്ഷകരായ നമ്മൾക്കറിയുമോ? കൃത്യമായ പ്രതിഫല കണക്കുകൾ നമുക്കറിയുമോ? ഇല്ല.

  അഞ്ച് സിനിമയില്‍

  അഞ്ച് സിനിമയില്‍

  ഊഹങ്ങൾ മാത്രമേയുള്ളു. ഈ ഊഹം വെച്ച് ഒരു ആരാധകൻ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ പ്രതിഫലം ഇത്രേയുമല്ലേ എന്ന് ചോദിച്ചപ്പോൾ "അഞ്ചു സിനിമകളിൽ പാടിയാൽ മാത്രമേ നിങ്ങൾ പറഞ്ഞ പ്രതിഫലം ലഭിക്കുകയുള്ളു" എന്ന് അദ്ദേഹം പറഞ്ഞു. ഇത്രേം സീനിയർ ആയ, ഇരുപത് വർഷം എക്സ്പീരിയൻസ് ഉള്ള, യേശുദാസിന്റെ മകൻ എന്ന പ്രിവിലേജ് ഉള്ള ഗായകന് ലഭിക്കുന്ന പ്രതിഫലം ഇതാണെങ്കിൽ ബാക്കിയുള്ള ഗായകർക്കുള്ള പ്രതിഫലം വളരെ കുറവായിരിക്കും എന്ന ആശങ്കയും വിജയ് യേശുദാസ് പങ്കുവെക്കുന്നുണ്ട്. അവർക്കെല്ലാം വേണ്ടിയാണ് വിജയ് ഇവിടെ പ്രതികരിച്ചത്.

  സത്യം തിരിച്ചറിയണം

  സത്യം തിരിച്ചറിയണം

  ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നതിന് മുൻപ് മിനിമം അതിന്റെ പിന്നിലെ സത്യം ഒന്ന് തിരിച്ചറിയേണ്ടതല്ലേ? അല്ലാതെ എന്തെങ്കിലും വാർത്ത കണ്ടാൽ അതിനു കുറച്ചു വിശകലനങ്ങളും, അല്പം ബുദ്ധിജീവിസവും ചേർത്തൊരു അഭിപ്രായ പോസ്റ്റ്‌ ഇട്ട് അവരെ തേജോവധം ചെയ്യുകയാണോ വേണ്ടത്? ഒന്നോർക്കുക, ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരാവസരത്തിൽ അവരുടെ പാട്ടുകൾ നമ്മുടെ സങ്കടം മായ്ച്ചു കളഞ്ഞിട്ടുണ്ട്, സന്തോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്, ദുഃഖത്തിൽ കൂട്ടിരുന്നിട്ടുണ്ട്,ആഹ്ലാദിപ്പിച്ചു നൃത്തം ചെയ്യിപ്പിച്ചിട്ടുമുണ്ട്. പ്രതികരിക്കാൻ വാൾ ഓങ്ങുന്നതിനു മുൻപ് സത്യം തിരിച്ചറിയണം എന്ന് മാത്രം അപേക്ഷയെന്നുമായിരുന്നു നാരായണന്‍ നമ്പു എന്നയാള്‍ കുറിച്ചത്.

  Vijay Yesudas is quitting from Malayalam Music Industry

  English summary
  Viral post about support of Vijay Yesudas opinion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X