For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോമോന്‍ ചേട്ടായിയെ ഇഷ്ടപ്പെട്ടു; ബാബുരാജിനെ തമിഴ് ചിത്രത്തിലേക്ക് ക്ഷണിച്ച് വിശാല്‍

  |

  ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോജി. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമായിരുന്നു ബാബുരാജ്. ജോജി കണ്ടവരെല്ലാം ബാബുരാജിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിലൂടെ വില്ലനില്‍ നിന്നും ഹാസ്യതാരമായി മാറിയ ബാബുരാജിന്റെ കരിയറിലെ മറ്റൊരു ടേണിംഗ് പോയന്റ് ആയി മാറുകയായിരുന്നു ജോജി. മലയാളികളുടെ മനസിന്റെ മാനുവലിലാണ് ജോമോന്‍ ചേട്ടായി കയറിപ്പറ്റിയത്.

  വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

  ഇപ്പോഴിതാ ജോജി തനിക്ക് കൊണ്ടു വന്ന മറ്റൊരു അവസരത്തെ കുറിച്ച് പറയുകയാണ് ബാബുരാജ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ജോജിയുടെ റിലീസ്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ളവര്‍ക്കും ചിത്രം കാണാന്‍ സാധിച്ചിരുന്നു. അങ്ങനെ തന്നെ തേടി തമിഴില്‍ നിന്നുമാരു വിളി വന്നതിനെ കുറിച്ചാണ് ബാബുരാജ് പറയുന്നത്. ഏഷ്യാനെറ്ര് ന്യൂസ് ഓണ്‍ലൈനിനോടാണ് ബാബുരാജ് മനസ് തുറന്നത് വിശദമായി വായിക്കാം.

  തമിഴ് നടന്‍ വിശാലായിരുന്നു ബാബുരാജിനെ വിളിച്ചത്. ജോജിയിലെ ജോമോനായുള്ള പ്രകടനം ഏറെ ഇഷ്ടപ്പെട്ടുവെന്ന് വിശാല്‍ അറിയിക്കുകയായിരുന്നു. പിന്നാലെ തന്റെ പുതിയ സിനിമയിലേക്ക് ഒരു പ്രധാന വേഷം ചെയ്യാനായി ക്ഷണിക്കുകയും ചെയ്തു വിശാല്‍. ശരവണന്റെ സംവിധാനത്തില്‍ വിശാല്‍ നായകനാകുന്ന ചിത്രത്തിലേക്കാണ് വിളിച്ചത്. മൂന്ന് ട്രാക്കുകളിലൂടെയാണ് ചിത്രം കഥ പറയുന്നത്. വിശാല്‍, ബാബുരാജ് ഡിംപില്‍ ഹയതി എന്നിവരാണ് പ്രധാന താരങ്ങള്‍.

  തന്റെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡ് ഉണ്ടെന്നും എന്നാല്‍ വില്ലന്‍ കഥാപാത്രമല്ലെന്നും ബാബുരാജ് പറയുന്നു. മൂന്ന് എപ്പിസോഡുകളിലായി മുന്നോട്ട് പോകുന്ന സിനിമയില്‍ ഈ കഥാപാത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നതാണ് കാണിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. ഹൈദാരാബാദ് രാമോജി റാവു ഫിലിം സിറ്റിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. ഈ മാസം പത്താം തിയ്യതിയോടെ താന്‍ ചിത്രീകരണത്തിന്റെ ഭാഗമാകുമെന്നും ബാബുരാജ് അറിയിച്ചു. കവിന്‍ രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം യുവന്‍ ശങ്കര്‍ രാജയും നിര്‍വ്വഹിക്കുന്നു.

  ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ ഫഹദ് ഫാസില്‍, ബാബുരാജ്, ജോജി മുണ്ടക്കയം, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ശ്യാം പുഷ്‌കരന്റേതായിരുന്നു തിരക്കഥ. മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജി ഒരുക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

  Actor Baburaj shares the working experience with Fahadh Faasil in Joji movie | FilmiBeat Malayalam

  നേരത്തെ അജിത്ത് ചിത്രം ജനയിലും വിക്രമിന്റെ സ്‌കെച്ചിലും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ജോജിയ്ക്ക് ശേഷം ഇനി പുറത്തിറങ്ങാനുള്ള ചിത്രം പവര്‍ സ്റ്റാര്‍ ആണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബു ആന്റണിയാണ് നായകന്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മറ്റൊരു സിനിമ.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ജോമോന്‍ ചേട്ടായിലൂടെ മലയാളികളുടെ കൈയ്യടി നേടിയ ബാബുരാജിന് തമിഴ് ആരാധകരുടെ മനസിന്റെ മാനുവലിലും ഇടം നേടാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  Read more about: baburaj
  English summary
  Vishal Invites Baburaj To New Tamil Movie After Watching Him In Joji, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X